നാട്ടുവാര്‍ത്തകള്‍

ഗോവയിലേക്ക് ഹണിമൂണിന് പകരം അയോധ്യയിലേക്ക് തീര്‍ഥാടനം; വിവാഹ മോചനം തേടി യുവതി കോടതിയില്‍
ഹൈദരാബാദ് : ഗോവയിലേക്ക് ഹണിമൂണ്‍ യാത്ര പോകുന്നതിനു പകരം അയോധ്യയിലേക്ക് വാരാണസിയിലേക്കും തീര്‍ഥാടനത്തിന് കൊണ്ടുപോയ ഭര്‍ത്താവിനെതിരെ ഭാര്യ വിവാഹമോചനത്തിന് കേസ് കൊടുത്തു. തീര്‍ഥാടനം കഴിഞ്ഞെത്തി പത്തു ദിവസത്തിനു ശേഷമാണ് ഭോപ്പാല്‍ സ്വദേശിയായ യുവതി കുടുംബ കോടതിയില്‍ അപേക്ഷ നല്‍കിയത്. 2023 ആഗസ്തിലായിരുന്നു ഇവരുടെ വിവാഹം. പിപ്ലാനിയിലാണ് ദമ്പതികള്‍ താമസിക്കുന്നത്.

More »

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കുറ്റപ്പെടുത്തലുമായി കെഎം മാണിയുടെ അത്മകഥ
ബാര്‍ കോഴ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ വെളിപ്പെടുത്തലുകളുമായി കെഎം മാണിയുടെ ആത്മകഥ. മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ലെന്ന കാരണത്താല്‍ രമേശ് ചെന്നിത്തല വിജിലന്‍സ് അന്വേഷണത്തിന് അനാവശ്യ തിടുക്കം കാണിച്ചു. മന്ത്രിസഭയിലെ ഒരംഗത്തെ വളഞ്ഞിട്ടു ആക്രമിച്ച ബാറുടമ ബിജു രമേശിന്റെ വീട്ടിലെത്തി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിവാഹ നടത്തിപ്പുകാരായത്

More »

ഒന്നര മിനിറ്റില്‍ നയപ്രഖ്യാപന പ്രസംഗം തീര്‍ത്തു ഗവര്‍ണരുടെ പ്രതികാരം
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നയപ്രഖ്യാപന പ്രസംഗത്തിലും. ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം ഒന്നര മിനിറ്റുകൊണ്ട് അവസാനിച്ചു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച ഗവര്‍ണര്‍, ഒരു മിനിറ്റ് 17 സെക്കന്റുകള്‍ കൊണ്ട് പ്രസംഗം

More »

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ തനിച്ചു മത്സരിക്കും ; ഇന്ത്യാമുന്നണിയെ ഞെട്ടിച്ച് മമത
കൊല്‍ക്കത്ത : ഇന്ത്യസഖ്യത്തില്‍ വലിയ വിള്ളല്‍ ഉണ്ടാക്കിക്കൊണ്ട് പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുമെന്ന് വ്യക്തമാക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ഇന്ത്യാ മുന്നണിയുമായി ബന്ധപ്പെട്ട് ബംഗാളിലെ

More »

പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായി; 14 കാരന്‍ കസ്റ്റഡിയില്‍
പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായതായി കണ്ടെത്തി. സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായെന്നാണ് പരാതി. സംഭവത്തില്‍ 14 കാരനെതിരെ പൊലീസ് കേസെടുത്തു. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള വിവരത്തെ തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ബലാത്സംഗ കുറ്റം, പോക്സോ

More »

കുട്ടികള്‍ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതില്‍ ഒരാശങ്കയും വേണ്ടെന്നു മുഖ്യമന്ത്രി പിണറായി
സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ വരുംവിധം കേരളത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായി പുതിയ കോഴ്സുകളും പശ്ചാത്തല സൗകര്യവികസനവും സര്‍വകലാശാലകളും വിദ്യഭ്യാസ സ്ഥാപനങ്ങളും ഉണ്ടാകും. ഇത് ഒറ്റദിവസംകൊണ്ട് നേടാനാകില്ല. നമ്മുടെ

More »

ദുബായില്‍ പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടി
ദുബായ് : ദുബായില്‍ പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍. സംഭവവുമായി ബന്ധപ്പെട്ടു പാകിസ്ഥാനികള്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അനില്‍ വിന്‍സെന്റാണ് കൊല്ലപ്പെട്ടത്. ട്രേഡിംഗ് കമ്പനിയില്‍ പി ആര്‍ ഒ ആയ അനിലിനെ ഈ മാസം മൂന്നാം തീയതിയാണ് കാണാതായത്. അനിലിന്റെ സഹോദരന്‍ പ്രകാശ് ഇതേ കമ്പനിയിലാണ് ജോലി

More »

കേരളത്തിലെ യുവാക്കള്‍ നാടുവിടേണ്ട സാഹചര്യം; മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി വിമര്‍ശിച്ച് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്
കേരളത്തില്‍ നിന്നും യുവാക്കള്‍ അവസരങ്ങള്‍ തേടി നാടുവിടുന്നതിനെ മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി വിമര്‍ശിച്ച് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കേരളത്തില്‍ അവസരങ്ങള്‍ തേടി യുവാക്കള്‍ നാടുവിടേണ്ട അവസ്ഥയാണെന്ന് അദേഹം പറഞ്ഞു. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് പി.എം.ജി ലൂര്‍ദ് പള്ളിയില്‍ പൗരസമൂഹം നല്‍കിയ സ്വീകരണ

More »

കോക്‌പിറ്റില്‍ പുക; ബ്രിട്ടീഷ് എയര്‍വേസ് വിമാനം ഹീത്രുവില്‍ അടിയന്തരമായി ഇറക്കി
ലണ്ടന്‍ : ലണ്ടനില്‍ നിന്നും ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലേക്ക് പോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനം അടിയന്തരമായി ഹീത്രു വിമാനത്താവളത്തിലിറക്കി. കോക്‌പിറ്റില്‍ പുക കണ്ടതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിംഗ്. പ്രദേശിക സമയം ഞായറാഴ്ച രാവിലെ 7.25 ഓടെയാണ് വിമാനം ഹീത്രുവില്‍ നിന്ന് പുറന്നുയര്‍ന്നത്. 10 മണിയോടെ പ്രാഗിലെത്തേണ്ടതായിരുന്നു വിമാനം. വിമാനം പറന്നുയര്‍ന്ന് അരമണിക്കൂര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions