Don't Miss

പാലാക്കാരന്‍ മനുവിനും പാരീസുകാരി അഗതയ്ക്കും കിടങ്ങൂരില്‍ പ്രണയസാഫല്യം

കടല്‍ കടന്നുള്ള രണ്ട് വര്‍ഷത്തെ പ്രണയം സഫലമായി. പാരീസുകാരി അഗത പാലായുടെ മരുമകളായി.കോട്ടയം കിടങ്ങൂര്‍ സ്വദേശി മനു ഫ്രഞ്ചുകാരി അഗതയെ താലിചാര്‍ത്തി. നിറപറയും നിലവിളക്കും താലപ്പൊലിയും കൊട്ടും കുരവയുമായി ഹിന്ദു ആചാര പ്രകാരം ഇരുവരുടെയും വിവാഹം കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്നു.

കിടങ്ങൂര്‍ കൊങ്ങോര്‍ പള്ളിത്തറ ഗോപാലകൃഷ്ണന്റെ മകന്‍ മനു ഒമാനിലെ ഹോട്ടല്‍ മില്ലേനിയത്തില്‍ ടൂറിസം വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അഗതയുമായി പരിചയപ്പെടുന്നത്. 27കാരിയായ അഗത ജന്മനാടായ പാരീസില്‍ നിന്ന് ജോലിക്കായി ഒമാനില്‍ എത്തുമ്പോള്‍ ഭാരതീയ സംസ്‌കാരത്തെക്കുറിച്ചും ജീവിത രീതികളെക്കുറിച്ചും വായിച്ചുള്ള അറിവേ ഉണ്ടായിരുന്നുള്ളു. മനുവിനോടുള്ള പ്രണയത്തിനൊപ്പം അഗത കേരളത്തെയും പ്രണയിച്ചു തുടങ്ങി. ദൈവത്തിന്റെ സ്വന്തം നാടിനെപ്പറ്റി കൂടുതല്‍ പഠിക്കാനും അറിയാനും താല്പര്യമുണ്ടായിരുന്ന അഗത ഹൈന്ദവാചാരപ്രകാരം വിവാഹിതയാകാന്‍ ആഗ്രഹിച്ചതിനെ തുടര്‍ന്നാണ് കിടങ്ങൂര്‍ ക്ഷേത്രത്തില്‍ വച്ചുതന്നെ വിവാഹം നടത്തിയത്.

മാതാവ് പട്രീഷയ്ക്കും പിതാവ് ബര്‍ണാഡിനുമൊപ്പം തനതായ കേരളീയ വേഷത്തില്‍ സെറ്റ് സാരിയും ചന്ദനക്കുറിയും ആഭരണങ്ങളുമണിഞ്ഞാണ് അഗത വിവാഹ മണ്ഡപത്തില്‍ എത്തിയത്. വരന്‍ മനുവും ബന്ധുക്കളും സുഹൃത്തുക്കളും ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ക്കായി നേരത്തേ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions