Don't Miss

മൂന്നു വയസുകാരിയുടെ ദാരുണമരണം: സിനി മാത്യൂസിനെ വെറുതെ വിട്ടു


ഡാലസ്: ഇന്ത്യയില്‍ നിന്ന് ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ കൊലപാതകക്കേസില്‍ വളര്‍ത്തമ്മയായ മലയാളി നഴ്സ് സിനി മാത്യൂസിനെ വെറുതെ വിട്ടു. ഷെറിന്റെ മരണത്തില്‍ സിനിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് സിനിയെ കുറ്റവിമുക്തയാക്കിയത്. എന്നാല്‍ കേസില്‍ മറ്റൊരു പ്രതിയായ സിനിയുടെ ഭര്‍ത്താവ് വെസ്ലി മാത്യൂസ് വിചാരണ നേരിടണം.


പുറത്തുവന്ന സിനി തന്റെ സ്വന്തം മകളെ കാണുന്നതിനുള്ള അവകാശവും പാസ്‌പോര്‍ട്ടും വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ടതായി സിനിയുടെ അറ്റോര്‍ണി ഹീത്ത് ഹാരിസ് പറഞ്ഞു. താന്‍ മോചിതയായത് ദൈവാനുഗ്രഹമാണെന്നും മകളുമായി സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്നും സിനി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഭര്‍ത്താവിനെക്കുറിച്ച് പ്രതികരിക്കാന്‍ സിനി തയാറായില്ല. അറസ്റ്റിലായതിനു പിന്നാലെ കുട്ടിയിലുള്ള ഇരുവരുടേയും അവകാശം എടുത്തു കളഞ്ഞിരുന്നു. അതുകൊണ്ടു തന്നെ സിനിക്ക് സ്വന്തം കുഞ്ഞിനെ കാണാന്‍ ഉടന്‍ സാധിക്കില്ല. ഇവരുടെ കുഞ്ഞ് ബന്ധുവിനൊപ്പമാണ് ഇപ്പോഴുള്ളത്.

2017 ഒക്‌ടോബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. റിച്ചഡ്‌സണിലെ വീട്ടില്‍ നിന്ന് ഷെറിന്‍ മാത്യൂസിനെ കാണാതാവുകയും പീന്നിട് വീടിന് ഒരു കിലോ മീറ്റര്‍ അകലെ കലുങ്കിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഷെറിനെ വെസ്ലി ക്രൂരമായി മര്‍ദ്ദിച്ച കാര്യം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു

  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions