ശബരിനാഥന്‍ - സബ് കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചു. ആണ്‍കുഞ്ഞാണ്. മകന്‍ ജനിച്ച വിവരം അരുവിക്കര എംഎല്‍എ കൂടിയായ ശബരിനാഥന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം പങ്കുവെച്ച് കൊണ്ടാണ് അച്ഛനായ സന്തോഷം എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ഐ എ എസുകാരിയായ ദിവ്യ എസ് അയ്യര്‍ നിലവില്‍ പ്രസവാവധിയിലാണ്.
'അമ്മയും മകനും സുഖമായിരിക്കുന്നു;കൂടെ അച്ഛനും' എന്നാണ് വിവരം അറിയിച്ചു കൊണ്ട് ശബരിനാഥന്‍ ഫെയ്സ്ബുക്കിലെഴുതിയിരിക്കുന്നത്.