Don't Miss

ചാഴികാടന്‍ പി.ജെ.യെ വീട്ടിലെത്തി കണ്ടു മഞ്ഞുരുകി, ചാഴികാടന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പി.ജെ. കോണ്‍ഗ്രസ് ചതിച്ചില്ലെങ്കില്‍ വിജയം ഉറപ്പ്



തൊടുപുഴ: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനായി പ്രചാരണത്തിനിറങ്ങുമെന്ന് പി.ജെ ജോസഫ്. ഇന്നു രാവിലെ തോമസ് ചാഴിക്കാടന്‍ പി.ജെ ജോസഫിന്റെ വീട്ടിലെത്തി പിന്തുണ തേടിയതിനെ തുടര്‍ന്നാണ് പി.ജെ.യുടെ പ്രഖ്യാപനം. പത്ത് മിനിറ്റ് നേരം നടത്തിയ കൂടിക്കാഴ്ചയില്‍ പി.ജെയുടെ പിന്തുണ ഉറപ്പിച്ചാണ് തോമസ് ചാഴിക്കാടന്‍ മടങ്ങിയത്. ഇന്നു രാവിലെയാണ് മോന്‍സ് ജോസഫ് എം.എല്‍.എ യ്ക്ക് ഒപ്പം ചാഴിക്കാടന്‍ പി.ജെ. ജോസഫിന്റെ പുറപ്പുഴയിലെ വീട്ടിലെത്തിയത്.
രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള കൂടിക്കാഴ്ച. താന്‍ ആഗ്രഹിച്ച സ്ഥാനാര്‍ത്ഥിത്വം നേടിയെടുത്ത തോമസ് ചാഴിക്കാടനെ നിറപുഞ്ചിരിയോടെയാണ് പി.ജെ ജോസഫ് വീട്ടിലേക്ക് സ്വാഗതം ചെയ്തത്.

അടച്ചിട്ട മുറിയില്‍ പത്ത് മിനിറ്റ് ചര്‍ച്ച. അതിനു ശേഷം ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചു. മഞ്ഞുരുകിയെന്നും പി.ജെയുടെ എല്ലാ പിന്തുണയും ഉറപ്പിച്ചെന്നും കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ പറഞ്ഞു.കഴിഞ്ഞതെല്ലാം കഥകളെന്നും ചാഴിക്കാടനു വേണ്ടി കോട്ടയത്തെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും പ്രചാരണത്തിന് ഇറങ്ങുമെന്നും പി.ജെ ജോസഫും പറഞ്ഞു. ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന് വേണ്ടി പോരാടുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പി.ജെ. ജോസഫ് പറഞ്ഞിരുന്നു. നേരത്തേ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സി.എഫ തോമസും ജയരാജനും പി.ജെ സ്ഥാനാര്‍ത്ഥിയാകുന്നതിനെ അനുകൂലിച്ചിരുന്നു. പക്ഷേ അതിന് ശേഷമാണ് കോട്ടയം മണ്ഡലത്തില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പി.ജെ.യെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയില്ലെന്ന് കെ.എം. മാണി അറിയിച്ചത്.

കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നമായ കൈ അടയാളത്തില്‍ ഇടുക്കിയില്‍ സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയെങ്കിലും ആ ഓഫര്‍ പി.ജെ. നിരസിക്കുകയായിരുന്നു.

യു.ഡി.എഫിന്റെ ഉറച്ച കോട്ടയാണ് കോട്ടയം. കഴിഞ്ഞ തവണ ഒരു ലക്ഷത്തില്‍ ഇരുപതിനായിരം വോട്ടിനാണ് ജോസ്. കെ. മാണി എതിര്‍ സ്ഥാനാര്‍ത്ഥി മാത്യൂ ടി. തോമസിനെ പരാജയപ്പെടുത്തിയത്. 2009 ല്‍ എഴുപത്തി ഒന്നായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജോസ് കെ. മാണി വിജയിച്ചു. കോട്ടയത്ത് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള ശീത സമരത്തെ തുടര്‍ന്നാണ് ജോസ് കെ. മാണി ലോക്‌സഭയിലെ എം.പി സ്ഥാനം രാജിവച്ച് രാജ്യസഭയിലേക്ക് പോയത്.
കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂര്‍, വൈക്കം, പിറവം, കടുത്തുരുത്തി, പാലാ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോട്ടയം. ഇതില്‍ അഞ്ചു നിയമസഭാ മണ്ഡലങ്ങളും യു.ഡി.എഫിന്റെ ഉറച്ച കോട്ടകളാണ്. വൈക്ക, ഏറ്റുമാനൂര്‍ എന്നീ മണ്ഡലങ്ങള്‍ മാത്രമാണ് എല്‍.ഡി.എഫിനൊപ്പമുള്ളത്. കോണ്‍ഗ്രസ് കാലുവാരിയില്ലെങ്കില്‍ കോട്ടയത്ത് ചാഴിക്കാടന്റെ വിജയം സുനിശ്ചിതണാണ്.
കോട്ടയം ജില്ലാ സെക്രട്ടറിയായ വി.എന്‍. വാസവനാണ് ചാഴിക്കാടന്റെ എതിരാളി. യു.ഡി.എഫിന്‍െ ഉറച്ച കോട്ടയില്‍ വിളളല്‍ വീഴ്ത്താനുള്ള കരുത്തൊന്നും വാസവനില്ല. പി.ജെ. ജോസഫ് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തന്നെ ഇനി ചാഴികാടനെ തോല്‍പിക്കുക എളുപ്പമല്ലന്നാണ് വിലയിരുത്തല്‍.




  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions