താപനില കൂടി; പാരീസില്‍ തിങ്കളാഴ്ച മുതല്‍ 50 ലക്ഷം കാറുകള്‍ക്ക് നിരോധനം
അന്തരീക്ഷ താപനില വര്‍ദ്ധിക്കുന്നത്തിന്റെ പേരില്‍ പാരീസ് നഗരത്തില്‍ ഒറ്റയടിക്ക് നിരോധിച്ചത് 50 ലക്ഷം കാറുകള്‍ . 2001-2005 കാലത്ത് രജിസ്റ്റര്‍ ചെയ്ത ഡീസല്‍ കാറുകള്‍ക്കുള്ള നിരോധനം ജൂലായ് ഒന്ന് തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. 2006- നും 2009- നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത ട്രക്കുകളും നിരോധിക്കപ്പെടും. ഇനി മുതല്‍ ഹൈഡ്രജന്‍ കാറുകളും ഇലക്ട്രിക് കാറുകളും മാത്രം നഗരത്തില്‍ അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. കാര്യക്ഷമത കുറഞ്ഞതും പഴയതുമായ 60 ശതമാനത്തോളം വരുന്ന കാറുകളാണ് നിരോധിക്കപ്പെട്ടിരിക്കുന്നത്.
പാരീസിലെ 79- ഓളം നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എ 86 റിംഗ് റോഡിലേക്ക് കാറുകള്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്. നിരോധനം ലംഘിക്കുന്നവര്‍ക്ക് 68 യൂറോയാണ് പിഴ. ഏകദേശം 5340 രൂപയോളം വരും ഈ തുക. വാനുകള്‍ക്ക് 138 യൂറോയും.
താപനില നിയന്ത്രണാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് കാറുകള്‍ക്ക് നിരോധനം. 45.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു കഴിഞ്ഞ ദിവസം മാത്രം ഫ്രാന്‍സിലെ ഉയര്‍ന്ന താപനില. എന്നാല്‍ കാറുകളുടെ ഉപയോഗം മൂലമല്ല അന്തരീക്ഷ താപനില വര്‍ദ്ധിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഉത്തരവിനെതിരെ വലിയ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.താപനില കൂടുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങളാണ് നിയന്ത്രിക്കേണ്ടതെന്നാണ് വിമര്‍ശകര്‍ ആവശ്യപ്പടുന്നത്.
പാരീസ് മോഡലില്‍ മറ്റിടങ്ങളേയ്ക്കും ഇത്തരം നിരോധനം വരുമോയെന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നുണ്ട്.