വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടന്ന കുറ്റം ആരോപിക്കപ്പെട്ടു പിടിയിലായ കമിതാക്കള്‍ക്ക് 100 ചാട്ടവാറടി ശിക്ഷ നടപ്പാക്കി. ഇന്തോനേഷ്യയിലെ ബന്ദ അസേഹ് പ്രവിശ്യയിലാണ് ശിക്ഷ നടപ്പിലാക്കിയത്. 22കാരിയായ യുവതിക്കും കാമുകനുമാണ് ചാട്ടവാറടി കിട്ടിയത്. 100 അടിയാണ് ശിക്ഷ. അടിയേറ്റു ചോര തെറിച്ച് വേദന സഹിക്കാനാവാതെ യുവതി കരഞ്ഞു. 22കാരിയായ യുവതിയും 19കാരനായ യുവാവുമാണ് ശിക്ഷ അനുഭവിച്ച കമിതാക്കള്‍.
യുവാവിന്റെയും യുവതിയുടെയും വെളുത്ത വസ്ത്രങ്ങള്‍ അടിയേറ്റ് ശരീരം പൊട്ടിയ രക്തത്തില്‍ മുങ്ങി. ഇരുവരും അടി നിര്‍ത്താനായി അധികാരികളോട് യാചിച്ചു. അടിയേറ്റത് കൂടാതെ അഞ്ച് വര്‍ഷം വീതം ജയില്‍ ശിക്ഷയും ഇവര്‍ അനുഭവിക്കണം. ഇവരുടെ കേസില്‍ ഇതുവരെ തീര്‍പ്പ് ഉണ്ടായിട്ടില്ല.
നിരവധി കാണികള്‍ക്ക് മുന്നില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്. എന്നാല്‍ കാഴ്ചക്കാരില്‍ നിന്നും കുട്ടികളെ ഒഴിവാക്കിയിരുന്നു. ലോകത്തെ ഏറ്റവും അധികം മുസ്ലീങ്ങള്‍ ഉള്ള രാജ്യമാണ് ഇന്തോനേഷ്യ. അസേഹില്‍ മാത്രമാണ് ഇപ്പോഴും ഇസ്ലാമിക നിയമങ്ങളില്‍ ശിക്ഷ നടപ്പാക്കുന്നത്.
മനുഷ്യാവകാശ നിയമ സംരക്ഷകര്‍ ഈ ശിക്ഷാ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ട്. നേരത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് രണ്ട് യുവാക്കള്‍ക്ക് ഇതേ ശിക്ഷ ലഭിച്ചിരുന്നു. ഡിസംബറിലായിരുന്നു സംഭവം.
കമിതാക്കള്‍ക്കുള്ള ശിക്ഷയോടൊപ്പം ചൂതാട്ടം നടത്തിയവരുടെയും, മദ്യപിച്ചവരുടെയും, സ്വവര്‍ഗ ലൈംഗികബന്ധത്തിലേര്‍പ്പെട്ടവരുടെയും ശിക്ഷ നടപ്പാക്കി.