വിദേശം

പാക് സെക്യൂരിറ്റി പ്രസില്‍ ഒറിജിനലിനെ വെല്ലുന്ന ഇന്ത്യന്‍ നോട്ടടിച്ച് കൂട്ടുന്നു


ന്യൂഡല്‍ഹി : പാക് ചാരസംഘടനയായ ഐഎസ്‌ഐ ഇന്ത്യയുടെ പുതിയ രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ അടിച്ചിറക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്ലിനാണ് ഇതുസംബന്ധിച്ച വിവരം കിട്ടിയത്. കള്ളനോട്ട് നിര്‍മ്മിക്കുന്നതിനായി ഹൈടെക് ഒപ്റ്റിക്കല്‍ വേരിയബിള്‍ മഷി ഉപയോഗിക്കുന്നതായാണ് വിവരം. കറാച്ചിയിലെ മാലിര്‍ ഫാര്‍ട്ടിലുള്ള പാകിസ്ഥാന്‍ സെക്യൂരിറ്റി പ്രസില്‍ ആണ് കളളനോട്ട് അച്ചടിക്കുന്നത്.

നോട്ടുകള്‍ പാകിസ്ഥാനില്‍ അച്ചടിച്ച ശേഷം ഇന്ത്യയിലേയ്ക്ക് കടത്തുകയാണ് ചെയ്യുന്നത്. 2000 രൂപ നോട്ടിന്റെ ഏതാണ്ട് എല്ലാ സവിശേഷതകളും ഈ കള്ളനോട്ടിലും ഉണ്ട്. പാകിസ്ഥാനികള്‍ ഉപയോഗിച്ച ഹൈടെക് ഒപ്റ്റിക്കല്‍ വേരിയബിള്‍ മഷി ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ളതാണ്. ഐഎസ്‌ഐയിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് നോട്ട് പ്രിന്റ് ചെയ്യുന്നതെന്നാണ് വിവരം. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയാണ് ഈ നോട്ട് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്.

നോട്ടിന്റെ ഇടതും വലതും ഭാഗത്തുള്ള ബ്ലീഡ് ലൈനുകളും അവര്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. കണ്ണ് കാണാത്തവര്‍ക്കു കൂടി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ആറു മാസം മുന്‍പ് പിടിച്ച കള്ളനോട്ടുകളില്‍ ഇത്തരം ഉയര്‍ന്ന സാങ്കേതിക വിദ്യകളൊന്നു ഉണ്ടായിരുന്നില്ല. ഈ വര്‍ഷം ജൂണ്‍ ആദ്യം നേപ്പാളിലെ കാഠ്മണ്ഠുവിലെ ത്രിഭുവന്‍ എയര്‍പോര്‍ട്ടില്‍ 7.67 കോടി രൂപയുടെ കള്ളനോട്ടു നേപ്പാള്‍ പോലീസ് പിടിച്ചിരുന്നു.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions