നാട്ടുവാര്‍ത്തകള്‍

നടിക്കെതിരായ അക്രമം: ദിലീപിനെയും നാദിര്‍ഷയെയും ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്തു
കൊച്ചി : നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷയെയും ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്തു. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ദിലീപിനെ ചോദ്യം ചെയ്യുന്നത് കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന. ദിലീപിനെയും നാദിര്‍ഷയേയും വെവ്വേറെ മുറികളിലാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യല്‍ നാല് മണിക്കൂറിലേറെ നീണ്ടു. ഇരുവരുടെയും

More »

ദിലീപിനെ ഭീഷണിപ്പെടുത്താന്‍ പള്‍സര്‍ സുനി വിഷ്ണുവിന് വാഗ്ദാനം ചെയ്തത് 2 ലക്ഷം
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ പള്‍സര്‍ സുനി സഹതടവുകാരനായ വിഷ്ണുവിന് വാഗ്ദാനം ചെയ്തത് രണ്ട് ലക്ഷം രൂപ. ദിലീപിന് ഭീഷണി കത്ത് നല്‍കുന്നതിനും ഫോണ്‍ ചെയ്യുന്നതിനുമുള്ള കൂലിയായാണ് വാഗ്ദാനം. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് വിഷ്ണു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പിടിക്കപ്പെടുമെന്നായപ്പോള്‍ വിഷ്ണു കത്ത് പൊലീസിന് കൈമാറി.

More »

ശബരീനാഥനും ദിവ്യ എസ് അയ്യരും വെള്ളിയാഴ്ച വിവാഹിതരാവും; സത്കാരം രണ്ടുനാള്‍
തിരുവനന്തപുരം : കെഎസ് ശബരീനാഥന്‍ എംഎല്‍എയും തിരുവനന്തപുരം സബ്കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും തമ്മിലുള്ള വിവാഹം വെള്ളിയാഴ്ച. തക്കല കുമാരസ്വാമി ക്ഷേത്രത്തിലാണു വിവാഹ ചടങ്ങുകള്‍ നടക്കുക. രാവിലെ 9.30നും 10.15നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കെഎസ് ശബരീനാഥന്‍ ഡോ. ദിവ്യ എസ് അയ്യരുടെ കഴുത്തില്‍ താലി ചാര്‍ത്തും. വിവാഹ ശേഷം രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹ സല്‍ക്കാരമാണ്

More »

നടക്കുന്നത് മനസാക്ഷിയുദ്ധം, ആരേയും ഭയക്കുന്നില്ല, ദിലീപിനെതിരെ നിയമ നടപടി പരിഗണനയില്‍ - മനസ് തുറന്ന് നടി
കൊച്ചി : ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി രംഗത്ത്. തനിക്ക് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടായിരുന്നുവെന്ന ദിലീപിന്റെ പ്രസ്താവന ഏറെ വേദനിപ്പിച്ചെന്നായിരുന്നു നടിയുടെ പ്രതികരണം. സംഭവത്തിനു ശേഷം ഇതാദ്യമായാണ് നടി പ്രതികരിക്കുന്നത്. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഇതുവരേയും പ്രതികരിക്കാതിരുന്നതെന്നും നടി പറഞ്ഞു. നടക്കുന്നത് മനസാക്ഷിയുടെ

More »

പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങള്‍ ;നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ - സുരേഷ് ഗോപി
പാലക്കാട് : നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് സുരേഷ് ഗോപി എംപി. സോഷ്യല്‍ മീഡിയയിലും മറ്റും വരുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണ്. കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് പൊലീസിനും അറിയാം. അന്വേഷണത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതാണ് ശരിയായ രീതി. അന്വേഷണം അതിന്റെ വഴിക്കു പോകട്ടെ. പൊലീസ് സംഭവത്തിന്റെ വിവിധ വശങ്ങള്‍

More »

'അമ്മ'യുടെ വാര്‍ഷിക പൊതുയോഗം വ്യാഴാഴ്ച; പൊട്ടിത്തെറി ഉറപ്പ്
കൊച്ചി : അമ്മ (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്)യുടെ 23-ാമത് വാര്‍ഷിക പൊതുയോഗം വ്യാഴാഴ്ച ചേരും. മരടിലുള്ള ഹോട്ടണ്‍ ക്രൗണ്‍ പ്ലാസയിലാണ് യോഗം ചേരുക. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ആദ്യമായാണ് യോഗം ചേരുന്നത്. നടി ആക്രമിക്കപ്പെട്ടതും,നടന്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെയും പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. വിഷയം യോഗം

More »

വൈക്കത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും മരിച്ചു; മരണം നാലായി
കോട്ടയം : വൈക്കത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും മരണത്തിന് കീഴടങ്ങി. ഇതോടെ മരണം നാലായി. മാരകമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീഹരി (11)യാണ് മരിച്ചത്. വൈക്കം തലയാഴം ചില്ലയക്കല്‍ സുരേഷ് (45), ഭാര്യ സോജ (38) ഇവരുടെ മൂത്തമകന്‍ സൂരജ് (14) എന്നിവരാണ് ഇന്നലെ മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 6.15 ന് ആയിരുന്നു സംഭവം. സുരേഷിന്റെ

More »

സാം കൊലക്കേസിന്റെ വാദം ആരംഭിച്ചു; സോഫിയും കാമുകനും കോടതിയില്‍ ഹാജരായി
മെല്‍ബണ്‍ : മലയാളി സമൂഹത്തെ നടുക്കിയ സാം എബ്രഹാം കൊലക്കേസിന്റെ വാദം ഓസ്ട്രലിയയില്‍ ആരംഭിച്ചു. സാമിനെ ഭാര്യയും കാമുകനും ചേര്‍ന്ന് സയനൈഡ് നല്‍കി കൊലപെടുത്തിയെന്നാണ് കേസ്. കേസില്‍ പ്രതികള്‍ക്കെതിരെ ഏതൊക്കെ കുറ്റം ചുമത്തി വിചാരണ ചെയ്യണം എന്നു വ്യക്തമാക്കുന്ന കമ്മിറ്റല്‍ ഹിയറിംഗാണ് മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആരംഭിച്ചത് . ഇത് മൂന്നു ദിവസം നീണ്ടു നില്‍ക്കും.

More »

നടിക്ക് നുണപരിശോധന വേണമെന്ന് പറഞ്ഞ സലിംകുമാറിന് വയറുനിറയെ കൊടുത്തു ഭാഗ്യലക്ഷ്മി
കോഴിക്കോട് : ആക്രമിക്കപ്പെട്ട നടിയ്ക്ക് നുണപരിശോധന നടത്തണമെന്നു പറഞ്ഞ സലിംകുമാറിനെയും സലിംകുമാറിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കാത്ത സിനിമയിലെ വനിതാ സംഘടനയെയും രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി. ഫേസ്ബുക്കിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ വിമര്‍ശനം. അന്ന് രാത്രി ആ പെണ്‍കുട്ടി അനുഭവിച്ച വേദനയും ഭീതിയും അപമാനവും ഒരു പെണ്‍കുട്ടിയുടെ അച്ഛന്റെ സ്ഥാനത്തു

More »

[1][2][3][4][5]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway