സിനിമ

മോഹന്‍ലാലിന്റെ അപരന്‍ മദന്‍ലാല്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; മടങ്ങിവരവും വിനയന്‍ ചിത്രത്തിലൂടെ
മോഹന്‍ലാലിനു ബദലായി സംവിധായകന്‍ വിനയന്‍ സിനിമയില്‍ എത്തിച്ച ആളായിരുന്നു മദന്‍ലാല്‍ . 1990 ല്‍ വിനയന്‍ സംവിധാനം ചെയ്ത സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ അപരനായി അഭിനയിച്ച മദന്‍ ലാല്‍ പിന്നീട് വിസ്മൃതിയിലായി. ലാല്‍ ഫാന്‍സിന്റെ ശക്തമായ എതിര്‍പ്പ് വിനയന്‍ നേരിടേണ്ടിയും വന്നു. മോഹന്‍ലാല്‍ മലയാളത്തിലെ കിരീടം വയ്ക്കാത്ത രാജാവാകുകയും ചെയ്തു. ഇപ്പോഴിതാ നീണ്ട

More »

'മേക്ക്അപ്പ് റൂമില്‍ ഏസി ഇല്ലാത്തതിന്റെ പേരില്‍ ഫുള്‍ ക്രൂവിനെ പോസ്റ്റാക്കി നിര്‍ത്തിയ നടിയാണ് റിമയെന്ന്
സിനിമയിലെ ലിംഗവിവേചനത്തിനെതിരെ തുറന്നടിച്ച നടി റിമ കല്ലിങ്കലിനെതിരെ ആരോപണവുമായി പരസ്യചിത്ര സംവിധായകന്‍ കൃഷ്ണജിത്ത് എസ് വിജയന്‍. നടന്‍ അനില്‍ നെടുമങ്ങാട് റിമയ്‌ക്കെതിരെ ഇട്ട പോസ്റ്റിന് കമന്റായിട്ടാണ് കൃഷ്ണജിത്ത് റിമയ്‌ക്കെതിരെയുള്ള ഇക്കാര്യം പറയുന്നത്. മേക് അപ്പ് റൂമില്‍ എ സി ഇല്ലാത്തതിന്റെ പേരില്‍ ഫുള്‍ ക്രൂവിനെ രാവിലെ 10 :30 മുതല്‍ പോസ്റ്റ് ആക്കി നിര്‍ത്തി

More »

പത്മാവതിന്റെ വിലക്ക് സുപ്രീംകോടതി നീക്കി; 25ന് റിലീസ്
ന്യൂഡല്‍ഹി : വിവാദ ബോളിവുഡ് ചിത്രം പത്മാവതിന് ആറ് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രിം കോടതി സ്‌റ്റേ ചെയ്തു. ചിത്രത്തെ സംസ്ഥാനങ്ങള്‍ക്ക് നിരോധിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ ചിത്രത്തെ സംസ്ഥാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാകില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മറ്റ്

More »

അവന്‍ എനിക്ക് മകനെ പോലെ; സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്ന പ്രണവിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
ജിത്തു ജോസഫ് ഒരുക്കിയ, ഈ മാസം റിലീസ് ചെയ്യുന്ന 'ആദി'യിലൂടെ നായനായി സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് പ്രണവിന് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. നായകനായി സിനിമ ലോകത്തേക്ക് പ്രവേശിക്കുന്ന അപ്പുവിന്(പ്രണവിന്) എല്ലാം ആംശസകളും നേരുന്നു. പ്രണവ് എനിക്ക് മകനെ പോലെ തന്നെയാണ്.

More »

ബ്ലെസിയുടെ 'ആടുജീവിത'ത്തിലൂടെ മലയാളത്തില്‍ വീണ്ടുമെത്തുമെന്ന് എആര്‍ റഹ്മാന്‍
ഓസ്കാര്‍ ജേതാവായ, ഇന്ത്യയുടെ അഭിമാനമായ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ മലയാള സിനിമയിലേക്ക് വീണ്ടുമെത്തുന്നു. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. എആര്‍ റഹ്മാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദുബായില്‍ സംഗീത ജീവിതത്തിന്റെ ഇരുപത്തിയഞ്ചുവര്‍ഷം

More »

കമലിന്റെ ആമി വിവാദത്തില്‍ പ്രതികരണവുമായി വിദ്യാ ബാലന്‍
മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരിയായ മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രമായ ആമി സിനിമയുടെ ആരംഭം മുതല്‍ പല വിവാദങ്ങളുണ്ടായിരുന്നു. സംവിധായകന്‍ കമല്‍ ചിത്രത്തില്‍ ആദ്യം ആമിയായി നിശ്ചയിച്ചിരുന്ന വിദ്യാ ബാലനെക്കുറിച്ചാണ് നടത്തിയ പരമാര്‍ശം വലിയ വിവാദമായി മാറിയിരുന്നു. വിദ്യാബാലന്‍ വേഷം നിരസിച്ചതല്ലെന്നു കമല്‍ പറഞ്ഞിരുന്നു. താരം പിന്‍മാറിയതാണ്. അത്

More »

വിദ്യയുടെ ലൈംഗികതയും മഞ്ജുവിന്റെ ശാലീനതയും; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കമല്‍
മാധവിക്കുട്ടിയുടെ ജീവിതകഥ പ്രമേയമാക്കി ഒരുക്കുന്ന ആമി എന്ന ചിത്രത്തിന്‍റെ റിലീസിനു മുന്നോടിയായി സംവിധായകന്‍ കമല്‍ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. വിദ്യ ബാലന്‍ ആയിരുന്നെങ്കില്‍ ലൈംഗികത കടന്നു വരുമായിരുന്നു എന്ന പ്രസ്താവനയാണ് വിവാദമായത്. ഇതില്‍ വിശദീകരണവുമായാണ് അദ്ദേഹം തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. കമലിന്‍റെ

More »

ഭാവനയുടെ വിവാഹം 22 ന് തൃശൂരില്‍ ;തിയതി പുറത്ത് വിട്ടത് സഹോദരന്‍
ഭാവന- നവീന്‍ വിവാഹത്തിന് ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വിവാഹം മാറ്റിവച്ചു എന്നും മറ്റും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന സന്തോഷകരമായ വാര്‍ത്തയാണ് ആരാധകര്‍ക്കായി താരത്തിന്റെ കുടുംബം പങ്കുവയ്ക്കുന്നത്. ഇരുവരുടെയും വിവാഹം ജനുവരി 22 ന് തൃശൂരില്‍

More »

ജയസൂര്യ 60 ലക്ഷത്തിന്റെ കാര്‍ വാങ്ങി; ഷാജിപാപ്പന്‍ മാസ് ലുക്കില്‍ ഷോറൂമില്‍നിന്നുള്ള കാര്‍ ഡെലിവറി
ആട് 2 തിയേറ്ററുകളില്‍ പ്രദര്‍ശനവിജയം നേടിക്കൊണ്ടിരിക്കെ ജയസൂര്യ ഒരു ആഢംബര കാര്‍ കൂടി സ്വന്തമാക്കി. ബെന്‍സ് ജിഎല്‍സി 220 മോഡല്‍ കാറാണ് ജയസൂര്യ സ്വന്തമാക്കിയത്. 60 ലക്ഷം രൂപയ്ക്ക് അടുത്ത് വില വരുന്ന കാറാണിത്. കാറിന്റെ ഷോറൂം ഡെലിവറി ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കുടുംബവുമൊത്താണ് ജയസൂര്യ ഷോറൂമില്‍ എത്തിയത്. ജാഗ്വറാണ് ജയസൂര്യയുടെ മറ്റൊരു ആഢംബര

More »

[1][2][3][4][5]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway