ബിസിനസ്‌

ഓട്ടം ബജറ്റില്‍ കൂടുതല്‍ തിരിച്ചടികള്‍! പെന്‍ഷന്‍ ഫണ്ടിലും പിടുത്തം വരും, നികുതി പരിധികള്‍ മരവിപ്പിക്കും
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ പദ്ധതികള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ അസ്ഥിരപ്പെടുത്തുന്നതായി ആരോപണം ഉയരുമ്പോഴും റീവ്‌സിന്റെ സ്ഥാനത്തിന് ഭീഷണിയില്ല. മിനിമം വേതനം വര്‍ദ്ധിപ്പിച്ചും ബെനഫിറ്റുകള്‍ വെട്ടിക്കുറച്ചുമുള്ള റേച്ചല്‍ റീവ്‌സിന്റെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പ്രത്യാഘാതം ഓട്ടം ബജറ്റിലും നേരിടേണ്ടി വരുമെന്നാണ് ഇപ്പോള്‍ വരുന്ന മുന്നറിയിപ്പ്. യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത ചെലവഴിക്കല്‍ പദ്ധതികള്‍ മൂലം അടുത്ത ബജറ്റില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ നേരിടേണ്ടി വരുമെന്നാണ് ഐഎഫ്എസ് മുന്നറിയിപ്പ് നല്‍കുന്നത്. രണ്ട് വര്‍ഷത്തേക്ക് കൂടി നികുതി പരിധികള്‍ മരവിപ്പിച്ച് നിര്‍ത്തുന്നത് ചാന്‍സലറെ സംബന്ധിച്ച് എളുപ്പമായിരിക്കുമെന്ന് അവര്‍ പറയുന്നു. ഇതുവഴി 10 ബില്ല്യണ്‍ പൗണ്ട് അധികമായി കണ്ടെത്താനും കഴിയും.

More »

പണപ്പെരുപ്പം 3.8 ശതമാനത്തിലേക്ക് കുതിച്ചുകയറുമെന്ന് മുന്നറിയിപ്പ് ; തൊഴിലില്ലായ്മയും വര്‍ധിക്കും!
ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ കടുത്ത തിരിച്ചടികളെ അഭിമുഖീകരിക്കേണ്ടിവരുമെന്നു മുന്നറിയിപ്പ്. കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി റിപ്പോര്‍ട്ട് പറയുന്നു. ശമ്പളവളര്‍ച്ച മുരടിക്കുകയും, നികുതി വര്‍ദ്ധനവുകള്‍ തിരിച്ചടിക്കുകയും ചെയ്യുന്നതോടെ കുടുംബങ്ങള്‍ക്ക് ദുരിതകാലമാണ് നേരിടേണ്ടി വരികയെന്ന് മുന്നറിയിപ്പുകള്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്റ് കാലാവധി അവസാനിക്കുമ്പോഴേക്കും ജനങ്ങള്‍ക്ക് 500 പൗണ്ട് മെച്ചപ്പെട്ട നില സമ്മാനിക്കുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവകാശപ്പെടുമ്പോഴാണ് ഒബിആര്‍ കണക്കുകള്‍ മറിച്ച് പറയുന്നത്. പണപ്പെരുപ്പം വീണ്ടും കുതിച്ചുയരുന്നതാണ് ഇതില്‍ ഒന്നാമത്തെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് 2 ശതമാനമായി പണപ്പെരുപ്പം ചുരുക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ വര്‍ഷം ജൂലൈ മാസത്തോടെ 3.8 ശതമാനം വരെയെങ്കിലും വര്‍ദ്ധിക്കുമെന്നാണ് പ്രവചനം. 2026

More »

പലിശ നിരക്ക് 4.5% ആയി നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പണപ്പെരുപ്പം വെല്ലുവിളിയെന്ന് മുന്നറിയിപ്പ്
ബാങ്ക് ഓഫ് ഇംഗ്ലണ്ട് യുകെയിലെ അടിസ്ഥാന പലിശ നിരക്ക് 4.5 ശതമാനമായി നിലനിര്‍ത്തി. തീരുമാനം മോര്‍ട്ട്ഗേജ് വിപണിയെ നിരാശയിലാഴ്ത്തി. യുകെയില്‍ ആകെ 6 ലക്ഷം ഭവന ഉടമകള്‍ക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്കുകള്‍ അനുസരിച്ച് മാറുന്ന മോര്‍ട്ട്ഗേജ് ഉണ്ട്. നിലവില്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ പ്രതിമാസ തിരിച്ചടവുകളില്‍ ബാങ്കിന്റെ തീരുമാനം ഉടനടി സ്വാധീനം ചെലുത്തുന്നില്ല. പലിശ നിരക്ക് നിശ്ചയിക്കുന്ന ബാങ്കിന്റെ അവലോകന യോഗത്തില്‍ ഒരാളൊഴിച്ച് എല്ലാവരും പലിശ നിരക്ക് 4.5 ശതമാനത്തില്‍ നിലനിര്‍ത്താനാണ് അനുകൂലിച്ചത്. ഇപ്പോള്‍ വളരെയധികം സാമ്പത്തിക അനശ്ചിതത്വമുണ്ടെന്നും ആഗോള , അഭ്യന്തര സമ്പദ് വ്യവസ്ഥകള്‍ എങ്ങനെ മുന്നോട്ടു പോകുന്നുവെന്ന് സൂക്ഷ്മമായി വിശകലനം നടത്തിവരികയാണെന്നും ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനങ്ങളെ വിശദീകരിച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി

More »

രൂപയ്‌ക്കെതിരെ പൗണ്ടിന്റെ റെക്കോര്‍ഡ് കുതിപ്പ്; നേട്ടം കൊയ്യാന്‍ പ്രവാസികള്‍
ലണ്ടന്‍ : ഇടവേളയ്ക്കു ശേഷം ബ്രിട്ടീഷ് പൗണ്ടും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന. ഒരു പൗണ്ടിന്റെ ഇന്ത്യന്‍ മൂല്യം വീണ്ടും 112 രൂപ പിന്നിട്ടു. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് വര്‍ധന നേട്ടമാകും. എന്നാല്‍ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റ് യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവര്‍ക്ക് തിരിച്ചടിയാകും. 2023 മാര്‍ച്ചില്‍ ഒരു പൗണ്ടിന്റെ മൂല്യം 97 ഇന്ത്യന്‍ രൂപയായി കുറഞ്ഞിരുന്നു. ഏപ്രിലില്‍ പക്ഷേ വിനിമയ മൂല്യം 100 കടന്നു. 2024 ഓഗസ്റ്റില്‍ 110 രൂപയിലെത്തി. ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ 112. 61 ആയി വരെ വിനിമയ മൂല്യം ഉയര്‍ന്നത്. യുകെയില്‍ എത്തി ഒന്നും രണ്ടും വര്‍ഷം കഴിയുന്നവര്‍ സ്വന്തമായി ഒരു വീട് വാങ്ങുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ്‌ നാട്ടില്‍ നിന്നും സാധാരണയായി പണം എത്തിക്കുന്നത്. വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തി

More »

തുടരുന്ന പണപ്പെരുപ്പം: പലിശ നിരക്കുകള്‍ ഉടനെ വെട്ടിക്കുറയ്ക്കാന്‍ സാധ്യതയില്ല; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
തുടരുന്ന പണപ്പെരുപ്പവും, ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധവും ഇരട്ട ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവികളുടെ മുന്നറിയിപ്പ്. പ്രതീക്ഷിക്കുന്ന വിധത്തില്‍ പലിശ നിരക്കുകള്‍ കുറയാന്‍ സാധ്യതയില്ലെന്ന് എംപിമാര്‍ക്ക് മുന്നില്‍ തെളിവ് നല്‍കവെ ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഹൗ ഫില്‍ വ്യക്തമാക്കി. കൂടാതെ വിലക്കയറ്റം നേരിടാന്‍ ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. യുഎസില്‍ സുപ്രധാന മാറ്റമാണ് സംഭവിക്കുന്നതെന്ന് ട്രഷറി സെലക്ട് കമ്മിറ്റി മുന്‍പാകെ ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലിയും പറഞ്ഞു. ഇത് ജനങ്ങളുടെ പോക്കറ്റില്‍ എത്തുന്ന പണത്തില്‍ കുറവ് വരുത്തുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. 'യുകെ സമ്പദ് വ്യവസ്ഥയ്ക്കും, ലോക സാമ്പത്തിക സ്ഥിതിക്കും ഇത് സൃഷ്ടിക്കുന്ന അപകടം സുപ്രധാനമാണ്', അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പത്തെ ഇപ്പോള്‍ മുകളിലേക്ക് നയിക്കുന്ന കാരണങ്ങള്‍

More »

യുകെയില്‍ ഭവന വില ഈ വര്‍ഷം പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഉയരുമെന്ന് വിദഗ്ദ്ധര്‍
യുകെയില്‍ ഭവന വില ഈ വര്‍ഷം നേരത്തെ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഉയരുമെന്ന് വിദഗ്ദ്ധര്‍. എന്നാല്‍ ഉയര്‍ന്ന ഡിമാന്‍ഡും പരിമിതമായ വിതരണവും കാരണം വാടക ചെലവുകള്‍ കൂടുന്നതിലൂടെ വര്‍ധനവ് മറികടക്കുമെന്ന് കണക്കുകള്‍ പറയുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ നിന്ന് വിപണിക്ക് സഹായം ലഭിച്ചേക്കാം, വര്‍ഷാവസാനത്തോടെ ബാങ്ക് നിരക്ക് 75 ബേസിസ് പോയിന്റ് കുറച്ച് 3.75% ആക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 14 - 25 തീയതികളില്‍ 20 ഹൗസിംഗ് മാര്‍ക്കറ്റ് വിദഗ്ദ്ധരുമായി നടത്തിയ വോട്ടെടുപ്പില്‍ ഇംഗ്ലണ്ടിലെ ഭവന വില 2025 ല്‍ 4.0% ആയി വര്‍ധിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. വാങ്ങാനുള്ള വിലയില്‍ മെച്ചപ്പെടുത്തലുകള്‍ ഉണ്ടായിട്ടും, സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ഉള്ളവര്‍ നേരിടേണ്ടി വരുന്നത് നിരവധി വെല്ലുവിളികളാണ്. താഴ്ന്ന മോര്‍ട്ട്ഗേജ് നിരക്കുകളും ഉയര്‍ന്ന ശമ്പളവും ആദ്യമായി വീട് വാങ്ങുന്നവരെ സഹായിച്ചേക്കാം. ഉയര്‍ന്ന

More »

ബ്രിട്ടനില്‍ പണപ്പെരുപ്പം 10 മാസത്തെ ഉയര്‍ന്ന നിരക്കില്‍; കുടുംബ ബജറ്റുകളുടെ താളം തെറ്റും, പലിശ നിരക്കും വെല്ലുവിളിയാവും
യുകെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി പണപ്പെരുപ്പം പത്ത് മാസത്തിനിടെ ഉയര്‍ന്ന നിലയിലേക്ക് എത്തി. ജനുവരി വരെയുള്ള 12 മാസങ്ങള്‍ക്കിടെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് 3 ശതമാനത്തിലാണ് എത്തിനില്‍ക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കാക്കുന്നു. ഡിസംബറില്‍ നിന്നും 0.5 ശതമാനം പോയിന്റ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഉത്പന്നങ്ങളും, സേവനങ്ങളും ലഭ്യമാക്കുന്നതിലെ വിലയാണ് പണപ്പെരുപ്പ നിരക്കായി പരിഗണിക്കുന്നത്. ഇത് രാജ്യത്തെ കുടുംബങ്ങളുടെ ബജറ്റിനെ നേരിട്ട് ബാധിക്കുന്നതാണ്. 2 ശതമാനമായി പണപ്പെരുപ്പം നിലനിര്‍ത്താനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഈ വാര്‍ത്ത കനത്ത ആഘാതമാണ്. വേനല്‍ക്കാലത്തോടെ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്ന് 3.7 ശതമാനത്തിലേക്ക് എത്തുമെന്നാണ് പ്രവചനങ്ങള്‍. എനര്‍ജി, ഭക്ഷണ വിലകളാണ് ഈ വര്‍ദ്ധനവിലേക്ക് നയിക്കുക. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന്

More »

പലിശ വീണ്ടും കുറയുമെന്ന പ്രതീക്ഷയില്‍ സാന്റാന്‍ഡറും ബാര്‍ക്ലെയിസും മോര്‍ട്ടഗേജ് പലിശ നിരക്ക് നാലിലേക്ക് താഴ്ത്തി
ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണും പലിശ കുറച്ചെക്കുമെന്ന അഭ്യൂഹം ശക്തമായതോടെ മോര്‍ട്ടേജ് വിപണിയില്‍ മത്സരം കടുക്കുന്നു. പല മോര്‍ട്ട്‌ഗേജ് കമ്പനികളും പലിശ കുറഞ്ഞ ഡീലുകളുമായി രംഗത്തെത്താന്‍ തുടങ്ങി. പലിശ നിരക്ക് 4 ശതമാനത്തിലും താഴെയാക്കിയാണ് ഇന്നലെ രണ്ട് പ്രമുഖ വായ്പാദായകര്‍ രംഗത്ത് വന്നത്. എന്നാല്‍, സാന്റാന്‍ഡറും ബാര്‍ക്ലേസും പ്രഖ്യാപിച്ച, 4 ശതമാനത്തില്‍ താഴെ പലിശയുള്ള ഡീല്‍ പക്ഷെ എല്ലാവര്‍ക്കും ലഭ്യമാകില്ല. പ്രത്യേകിച്ചും ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക്. മാത്രമല്ല, കനത്ത ഫീസും ഈ ഡീലിനുണ്ട്. ഇത്തരത്തിലുള്ള ഡീലുകള്‍ തിരികെയെത്തുന്നത് മറ്റ് വായ്പാ ദാതാക്കള്‍ക്കും, മത്സരം കടുപ്പിക്കുന്നതിനായി കൂടുതല്‍ പലിശ കുറഞ്ഞ ഡീലുകളുമായി വിപണിയിലെത്താന്‍ പ്രചോദനമാകും. തങ്ങളുടെ പലിശ നിരക്കില്‍ ഇന്ന് ചില ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് ബ്രിട്ടനിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റിയായ നേഷന്‍വൈഡ്

More »

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 4.5% ആയി കുറച്ചു; മുന്നിലുള്ളത് വെല്ലുവിളിയെന്ന് മുന്നറിയിപ്പ്
മോര്‍ട്ട്‌ഗേജ് വിപണിക്ക് ആശ്വാസമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്കുകള്‍ 4.5% ആയി കുറച്ചു. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ അവലോകന യോഗത്തിലാണ് അടിസ്ഥാന പലിശ നിരക്കുകള്‍ 4.75 ശതമാനത്തില്‍ നിന്ന് 0.25 ശതമാനം കുറച്ച് 4.5 ശതമാനമാക്കിയത്. അവലോകന യോഗത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിനെ 7 പേര്‍ അനുകൂലിച്ചപ്പോള്‍ രണ്ട് പേര്‍ എതിര്‍ത്തു . പലിശ നിരക്ക് കുറയ്ക്കാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് അവലോകന യോഗം ചര്‍ച്ച ചെയ്‌തത്. ലേബര്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റും ട്രംപിന്റെ വ്യാപാര നയങ്ങളും കൂടുതല്‍ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അവലോകനയോഗം പരിഗണിച്ചു. ഇതിനെ തുടര്‍ന്നാണ് പലിശ നിരക്ക് കുറയ്ക്കാനുള്ള സുപ്രധാന തീരുമാനം ബാങ്ക് കൈകൊണ്ടത്. പലിശ നിരക്ക് കുറയ്ക്കാന്‍ സാധിച്ചത് മിക്കവര്‍ക്കും സ്വാഗതാര്‍ഹമായ വാര്‍ത്തയായിരിക്കുമെന്ന് സുപ്രധാന തീരുമാനം അറിയിച്ചുകൊണ്ട് ബാങ്ക് ഗവര്‍ണര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions