ഏഴ് ലക്ഷം വനിതകളെ പങ്കെടുപ്പിച്ച് എഐ സ്തനാര്‍ബുദ സ്‌ക്രീനിംഗിന് യുകെ
ലണ്ടന്‍ : സ്തനാര്‍ബുദ ചികില്‍സാ രംഗത്ത് വന്‍ വഴിത്തിരിവുണ്ടാക്കാന്‍ എഐയുടെ സഹായത്തോടെ യുകെ. ലോകത്തിലെ ഏറ്റവും വലിയ എഐ അധിഷ്ഠിത സ്തനാര്‍ബുദ സ്‌ക്രീനിംഗ് പരീക്ഷണത്തിന് യുകെയില്‍ തുടക്കമാവുകയാണ്. സ്താനാര്‍ബുദം തുടക്കത്തിലെ കണ്ടെത്താന്‍ സഹായിക്കുന്ന എഐ ടൂളുകളുടെ പരീക്ഷണത്തില്‍ യുകെയില്‍ ഏഴ് ലക്ഷത്തോളം വനിതകള്‍ ഭാഗമാകുമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സ്തനാര്‍ബുദം തിരിച്ചറിയാനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ബ്രെസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് പരീക്ഷണത്തിന് 700,000ത്തോളം സ്ത്രീകളെയാണ് എന്‍എച്ച്എസ് കണ്ടെത്തിയിരിക്കുന്നത്.
എഐ ടൂളുകള്‍ വഴി സ്ത്രീകളിലെ സ്താനാര്‍ബുദം വേഗത്തിലും കൃത്യതയിലും കണ്ടെത്താനാകുമോ എന്ന് ഏപ്രില്‍ മാസം മുതല്‍ യുകെയില്‍ 30 ഇടങ്ങളില്‍ നടക്കുന്ന പരിശോധനകള്‍ വഴി അറിയാം. ഈ വര്‍ഷാവസാനം കാന്‍സര്‍ പ്രതിരോധ പദ്ധതി യുകെയില്‍ ആരംഭിക്കാനിരിക്കേയാണ് എന്‍എച്ച്എസ്
More »
വിഷാദ രോഗ ചികിത്സയില്‍ സഹായകമായ നിര്‍ണായക കണ്ടെത്തലുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ജനസംഖ്യയുടെ 3.8 ശതമാനം ആളുകള്‍ വിഷാദരോഗം മൂലം ബുദ്ധിമുട്ടുന്നവരാണ്. ഇത് ഏകദേശം 280 ദശലക്ഷം വരും എന്നാണ് കണക്കാക്കുന്നത്. പ്രതികൂല ജീവിത സാഹചര്യങ്ങള്‍, ശാരീരിക അസ്വാസ്ഥ്യം, സമ്മര്‍ദ്ദം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ വിഷാദരോഗം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെങ്കിലും, അതിന് ഒരു ജനിതക ഘടകവുമുണ്ട്. പലരും തങ്ങള്‍ക്കു വിഷാദ രോഗമാണെന്ന് തിരിച്ചറിയുന്നില്ല എന്നതാണ് വസ്തുത. ഇപ്പോഴിതാ വിഷാദരോഗം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം പകരുന്ന ഒരു വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു. വിഷാദരോഗങ്ങള്‍ക്ക് കാരണമാകുന്ന 300 ജനതക ഘടകങ്ങളെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെയും കിംഗ്സ് കോളേജ് ലണ്ടന്റെയും നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര ഗവേഷക സംഘം ആണ് സുപ്രധാന കണ്ടെത്തല്‍ നടത്തിയത്. 29 രാജ്യങ്ങളിലെ 5 ദശലക്ഷത്തിലധികം ആളുകളില്‍ നിന്നുള്ള ജനിതക വിവരങ്ങള്‍ വിശകലനം
More »
ദിവസവും പാല്‍ കുടിക്കുന്നത് കുടലില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കും
ദിവസവും പാല്‍ കുടിക്കുന്നത് കുടലില്‍ കാന്‍സര്‍ വരാനുള്ള സാധ്യതകളെ ഗണ്യമായി കുറയ്ക്കുമെന്നു പഠന റിപ്പോര്‍ട്ട്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ മുതിര്‍ന്ന പോഷകാഹാര എപ്പിഡെമിയോളജിസ്റ്റുമായ ഡോ. കെരന്‍ പാപ്പിയറിന്റെ നേതൃത്വത്തില്‍ നടന്ന പഠനമാണ് പുതിയ വിവരങ്ങള്‍ അനാവരണം ചെയ്തത്. ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് കുടലില്‍ കാന്‍സര്‍ വരാനുള്ള സാധ്യത അഞ്ചിലൊന്നായി കുറയ്ക്കുമെന്നാണ് ഭക്ഷണവും രോഗവുമായുള്ള ബന്ധത്തെ കുറിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
ഒരു ഗ്ലാസ് പാലില്‍ അടങ്ങിയിരിക്കുന്ന ഏകദേശം 300 മില്ലിഗ്രാം അളവ് വരുന്ന കാല്‍സ്യത്തിന്റെ അളവാണ് കുടല്‍ കാന്‍സര്‍ സാധ്യത 17 ശതമാനം കുറയ്ക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. ഫോര്‍ട്ടിഫൈഡ് സോയ പാലിനും സമാന രീതിയിലുള്ള സംരക്ഷണം നല്‍കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോര്‍ട്ടിഫൈഡ് സോയ പാലില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യത്തിന്റെ അളവാണ് ഇതിന് കാരണം.
More »
ഇംഗ്ലണ്ടില്‍ 50 വയസില്‍ താഴെയുള്ളവരില്‍ കുടലിലെ കാന്‍സര്‍ വര്‍ധിക്കുന്നത് ലോകത്തിലെ ഉയര്‍ന്ന തോതില്‍
കാന്‍സര്‍ ബാധിതരുടെ എണ്ണം ലോകത്തു വലിയതോതില്‍ കൂടുകയാണ്. അതില്‍ത്തന്നെ കുടലില്‍ പടരുന്ന കാന്‍സര്‍ ഇംഗ്ലണ്ടില്‍ 50 വയസില്‍ താഴെയുള്ളവരില്‍ വര്‍ധിക്കുന്നത് ലോകത്തിലെ ഉയര്‍ന്ന തോതില്‍ ആണ്. കുടലിലെ കാന്‍സര്‍ പ്രധാനമായും 25 മുതല്‍ 49 വരെ പ്രായത്തിലുള്ളവരിലാണ് പടരുന്നത്. ആഗോളതലത്തില്‍ ഇത് വ്യാപകമായി വര്‍ധിക്കുന്നുണ്ട്. ഇതിനിടെയാണ് ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം ശരാശരി 3.6 ശതമാനം വളര്‍ച്ച രോഗം കൈവരിക്കുന്നതായി വ്യക്തമാകുന്നത്.
മോശം ഡയറ്റ്, അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണത്തിന്റെ കൂടിയ ഉപയോഗം, അമിതവണ്ണം, വ്യായാമത്തിന്റെ കുറവ് എന്നിവ ചേര്‍ന്നാണ് ഈ ട്രെന്‍ഡിന് ഉത്തരവാദിത്വം പേറുന്നതെന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്. യുവാക്കളില്‍ കുടല്‍ കാന്‍സര്‍ നിരക്കില്‍ വര്‍ധന രേഖപ്പെടുത്തുന്നതായാണ് 50 രാജ്യങ്ങളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്.
അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ വരുമാനം കൂടിയ
More »
പുകവലി ഉപേക്ഷിക്കുന്നതിനായുള്ള എന്‍എച്ച്എസിന്റെ ഗുളിക ചികിത്സയ്ക്ക് മികച്ച ഫലം
പുകവലി ആരോഗ്യത്തിനു ഹാനികരം ആണെങ്കിലും അത് ഉപേക്ഷിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പോലും അതിനു കഴിയാറില്ല. അത്രയ്ക്കുണ്ട് അതിന്റെ സ്വാധീനം. ഇടയ്ക്കു ഇ സിഗരറ്റ് പോലുള്ളവ എത്തിയെങ്കിലും അതും ആരോഗ്യത്തിനു ദോഷമാണ്. പുകവലിക്കാര്‍ എന്‍എച്ച്എസിനു ബാധ്യത ആയതിനാല്‍ ഇതിനു ഫലപ്രദമായി തടയിടുവാനാണവര്‍ ശ്രമിക്കുന്നത്. അതിനു ഫലമുണ്ടാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നപതിനായിരക്കണക്കിന് ആളുകള്‍ക്ക് എന്‍എച്ച് എസ് പുതിയ ചികിത്സാരീതി നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 'വരേനിക്ലൈന്‍' എന്ന ഗുളികയാണ് എന്‍എച്ച്എസ് നല്‍കുന്നത് . നേരത്തെ നല്‍കിയിരുന്ന ഗുളികയെക്കാള്‍ ഗുണമേന്മയേറിയതാണ് പുതിയ മരുന്ന് എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടി കാണിച്ചു.
ദിവസേന കഴിക്കുന്ന ഗുളിക ഫലപ്രദവും നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് ഗംമിനേക്കാള്‍
More »
ടോയ്‌ലറ്റിനെക്കാള്‍ ബാക്ടീരിയ സ്മാര്‍ട്ട് ഫോണുകളില്‍!
ടോയ്‌ലറ്റ് സീറ്റുകളെ അപേക്ഷിച്ച് സ്മാര്‍ട്ട് ഫോണുകളില്‍ ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന് ബ്രിട്ടനിലെ പുതിയ പഠനം. യുകെ ആസ്ഥാനമായുള്ള മെത്തകളുടെ വിതരണക്കാരായ മാറ്ററസ് നെക്സ്റ്റ് ഡേ (Mattress Next Day) നടത്തിയ ഒരു സര്‍വേയിലാണ് ഈ കണ്ടെത്തല്‍. മിക്ക ഉപകരണങ്ങളിലും അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയായ സ്യൂഡോമോണസ് എരുഗിനോസയുടെ (Pseudomonas aeruginosa) സാന്നിധ്യം സ്മാര്‍ട്ട് ഫോണുകളിലും കണ്ടെത്തിയതായാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. പാറ്റയുടെ കഷ്ടത്തിലും ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. സ്മാര്‍ട്ട് ഫോണുകള്‍ വൃത്തിയായി ഉപയോഗിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും പഠനം വ്യക്തമാക്കുന്നു. കൊച്ചു കുട്ടികള്‍ക്കടക്കം സ്മാര്‍ട്ട് ഫോണുകള്‍ കളിയ്ക്കാന്‍ കൊടുക്കുന്നതും വലിയ റിസ്‌ക്കാണ്.
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗവും ശുചിത്വ നിലവാരവും തമ്മില്‍ പരസ്പര ബന്ധമുള്ളതിനാല്‍ ഈ കണ്ടെത്തല്‍ ഗൗരവകരമായി
More »
ചെറുപ്പക്കാരില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിച്ചത് കോവിഡ് എംആര്‍എന്‍എ വാക്സിനെന്ന് പഠനറിപ്പോര്‍ട്ട്
ചെറുപ്പക്കാരില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിച്ചത് കോവിഡ് 19 എംആര്‍എന്‍എ വാക്സിനെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. അമേരിക്കയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മയാ ഇ ക്ലിനികല്‍ മെഡിസിന്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്. 2019 ലെ കോവിഡ് വ്യാപനത്തിന്റെ വ്യാപ്തിയും അതിന്റെ ക്ലിനിക്കല്‍ സവിശേഷതകളും വാക്സിനുമായി ബന്ധപ്പെട്ട മയോകാര്‍ഡിറ്റിസ് അല്ലെങ്കില്‍ സി - വാം ഉം സി- വാം മൂലമുള്ള കാര്‍ഡിയോ വാസ്‌കുലാര്‍ പ്രശ്നങ്ങള്‍ എന്നിവയാണ് പഠന വിധേയമാക്കിയത്. കുട്ടികളിലും യുവാക്കളിലുമാണ് പ്രധാനമായും പഠനം നടത്തിയത്.
വളരെ പെട്ടെന്ന് വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിനുകള്‍ രോഗവ്യാപനം ഫലപ്രദമായി ചെറുത്തു എങ്കിലും പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്കയുയര്‍ന്നിരുന്നു. അമേരിക്കയില്‍ ഉപയോഗിച്ചിരുന്ന വാക്സിനുകളിലൊന്ന് മെസ്സഞ്ചര്‍ റൈബോ ന്യൂക്ലിക് ആസിഡ് (എം ആര്‍ എന്‍ എ)
More »
ഇഷ്ട ഭക്ഷണങ്ങള്‍ തന്നെ യുകെ ജനതയെ ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു!
യുകെ ജനതയില്‍ രക്ത സമ്മര്‍ദ്ദം വലിയ തോതില്‍ ഉയരുമ്പോഴും ഇതിന്റെ കാരണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. എന്നാല്‍ ഈ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഹൃദ്രോഗത്തിലേക്ക് നയിക്കുമെന്നത് ആരും ഗൗരവമായി എടുക്കുന്നില്ല. രക്തസമ്മര്‍ദ്ദ തോത് ഉയരുന്നതിന്റെ കാരണം കണ്ടെത്താനാകാതെ നാലു മില്യണ്‍ ജനങ്ങള്‍ കഴിയുകയാണ്. ഇഷ്ട ഭക്ഷണങ്ങള്‍ ആണ് ഇവിടെ വില്ലനാകുന്നത്. അധിക ഉപ്പ് അടങ്ങിയ ജങ്ക് ഫുഡ് പ്രിയം ആണ്പ ലപ്പോഴും ഗുരുതര രോഗങ്ങളിലേക്ക് ജനത്തെ തള്ളിവിടുന്നത്.
ഹൃദയാരോഗ്യം വീണ്ടെടുക്കാന്‍ നല്ല ഭക്ഷണ ശീലങ്ങള്‍ വേണം. പ്രഷര്‍ ഉയരാനുള്ള പ്രധാന കാരണം ഉപ്പാണ്. പ്രിയ ഭക്ഷണങ്ങളിലെല്ലാം ഉപ്പിന്റെ തോത് വളരെ കൂടുതലാണ്. ഇത് രക്തസമ്മര്‍ദ്ദം കൂട്ടി ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് മറന്നുപോകുന്നു. ചാരിറ്റി ബ്ലഡ് പ്രഷര്‍ യുകെ സുപ്രാധന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
രക്തസമ്മര്‍ദ്ദം പലപ്പോഴും തിരിച്ചറിയാതെ പോകുന്നത്
More »
അല്‍ഷിമേഴ്സിനെതിരെ കണ്ടെത്തിയ മരുന്നിന് അനുമതി നല്‍കി ബ്രിട്ടന്‍; വില 20,000 പൗണ്ട്!
അല്‍ഷിമേഴ്‌സ് ലക്ഷണങ്ങളെ കുറച്ചുകൊണ്ടു വരാന്‍ സഹായിക്കുന്ന ലെക്കാനെമാബ് എന്ന വിലയേറിയ മരുന്നിന് ബ്രിട്ടന്‍ അനുമതി നല്‍കി. അധികൃതരുടെ അസാധാരണമായ ഡബിള്‍ ഹെഡര്‍ വിശകലനത്തിന് ശേഷമാണ് ഈ മരുന്ന് തികച്ചും സുരക്ഷിതമാണെന്ന് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി (എം എച്ച് ആര്‍ എ) പ്രഖ്യാപിച്ചത്. മാത്രമല്ല, ബ്രിട്ടനിലെ ഡോക്ടര്‍മാര്‍ക്ക് ഈ മരുന്ന് നിര്‍ദ്ദേശിക്കാമെന്നും, കാര്യക്ഷമതയുള്ളതാണെന്നും ഏജന്‍സി സ്ഥിരീകരിച്ചു. അതേസമയം, ചെലവേറിയ മരുന്നായതിനാല്‍ സാധാരണക്കാരുടെ ചികിത്സയ്ക്കായി ഇത് ലഭ്യമായേക്കില്ല എന്ന് ഒരു എന്‍ എച്ച് എസ്സ് വാച്ച് ഡോഗും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതായത്, നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഫൊര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്സെലന്‍സ് (എന്‍ ഐ സി ഇ) തീരുമാനം വ്യക്തമാക്കുന്നത് അല്‍ഷിമേഴ്‌സ് രോഗത്തിന് ഫലപ്രദമായ ആദ്യത്തെ മരുന്ന് സ്വകാര്യ ചികിത്സയ്ക്ക്
More »