ഇന്ത്യയുമായുള്ള ഗുസ്തി; കനേഡിയന് പ്രധാനമന്ത്രി പദവും പാര്ട്ടി നേതൃസ്ഥാനവും രാജിവെച്ച് ജസ്റ്റിന് ട്രൂഡോ
കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രാജിവച്ചു. ലിബറല് പാര്ട്ടി നേതൃസ്ഥാനവും അദ്ദേഹം രാജിവെച്ച് ഒഴിഞ്ഞിട്ടുണ്ട്. 2015 മുതല് പ്രധാനമന്ത്രി പദം അലങ്കരിച്ച ട്രൂഡോ സ്വന്തം പാര്ട്ടിയിലെ കടുത്ത വിമതനീക്കത്തെ തുടര്ന്നാണ് സ്ഥാനം രാജിവച്ചത്.
ലിബറല് പാര്ട്ടിയുടെ 153 എംപിമാരില് 131 പേര് ട്രൂഡോയ്ക്ക് എതിരായിരുന്നു. പുതിയ പാര്ട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതു വരെ കാവല് പ്രധാനമന്ത്രിയായി തുടരുമെന്നും ട്രൂഡോ അറിയിച്ചു. ലിബറല് പാര്ട്ടിയുടെ ദേശീയ കോക്കസ് യോഗം നാളെ ചേരാനിരിക്കേയാണ് രാജി.
പ്രധാന സഖ്യകക്ഷിയായ എന്ഡിപി സെപ്തംബറില് പിന്തുണ പിന്വലിച്ചതു മുതല് കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു ട്രൂഡോ സര്ക്കാര്. 2025 ഒക്ടോബറില് പാര്ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപപ്രധാനമന്ത്രി രാജിവച്ചതും ട്രൂഡോയ്ക്ക് തിരിച്ചടിയായി. അടുത്ത തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ട്രൂഡോ പ്രഖ്യാപിച്ചിരുന്നു.
More »
വത്തിക്കാനില് ഉന്നതചുമതലയില് ആദ്യമായി വനിത; ചരിത്രമായി ഇറ്റാലിയന് കന്യാസ്ത്രീ
വത്തിക്കാന് : വത്തിക്കാനിലെ പ്രധാന ഓഫീസുകളിലൊന്നിന്റെ മേധാവിയായി ഇറ്റാലിയന് കന്യാസ്ത്രീ സിമോണ ബ്രാംബില്ലയെ (59) ഫ്രാന്സിസ് മാര്പാപ്പ നിയമിച്ചു. എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള 'കൂരിയ'യുടെ നേതൃസ്ഥാനമാണ് (പ്രീഫെക്ട്) സി. ബ്രാംബില്ലയ്ക്ക്. ആദ്യമായാണ് വത്തിക്കാനിലെ ഉന്നതപദവിയില് ഒരു വനിതയെത്തുന്നത്.
ദൈവശാസ്ത്രവുമായി ബന്ധപ്പെട്ടകാര്യങ്ങളില് സി. ബ്രാംബില്ലയെ സഹായിക്കാന് (പ്രോ-പ്രീഫെക്ട്) കര്ദിനാള് ഏഞ്ചല് ഫെര്ണാണ്ടസ് ആര്ട്ടിമെയെയും നിയമിച്ചു. ദിവ്യബലിയര്പ്പിക്കല് ഉള്പ്പെടെ ചില കൂദാശാകര്മങ്ങള് പ്രീഫെക്ട് ചെയ്യേണ്ടതുണ്ട്. നിലവില് ഇതിന് പുരോഹിതന്മാര്ക്കുമാത്രമേ അധികാരമുള്ളൂ എന്നതിനാല്ക്കൂടിയാണ് കര്ദിനാള് ആര്ട്ടിമെയുടെ നിയമനം.
കൊണ്സൊലേറ്റ മിഷനറീസ് സന്ന്യാസസംഭാഗമാണ് നഴ്സായ ബ്രാംബില്ല. പുരോഹിതരാക്കാതെത്തന്നെ വനിതകളെ കത്തോലിക്കാസഭയുടെ
More »
ചൈനയില് ഒന്നിലേറെ വൈറസുകള് പടരുന്നു; നിരവധി മരണം, ആശങ്കയോടെ ലോകം
ബെയ്ജിംഗ് : ചൈനയില് ഹ്യൂമന് മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി റിപ്പോര്ട്ട്. ചൈനയിലെ ആശുപത്രികളെല്ലാം രോഗികളെകൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളില് പോസ്റ്റുകള് വന്നിരിക്കുന്നത്. കോവിഡ് വ്യാപനം കഴിഞ്ഞ് അഞ്ച് വര്ഷം പിന്നിട്ടപ്പോഴാണ് ഈ പുതിയ വൈറസ് എത്തിയിരിക്കുന്നത്.
വൈറസ് ബാധയേറ്റ് നിരവധി മരണം സംഭവിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. ഇന്ഫ്ലുവന്സ എ, ഹ്യൂമന് മെറ്റാന്യൂമോവൈറസ്, കൊവിഡ് എന്നിങ്ങനെ ഒന്നിലേറെ വൈറസുകള് ചൈനയില് പടരുന്നതായും രാജ്യത്ത് നിന്നുള്ള ചില എക്സ് ഹാന്ഡിലുകളില് പോസ്റ്റ് വന്നിട്ടുണ്ട്. തിങ്ങിനിറഞ്ഞ ആശുപത്രികളില് മാസ്ക് ധരിച്ച് ചികിത്സയ്ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുന്നത്.
കടുത്ത രോഗബാധയെ തുടര്ന്ന് ചൈനയിലെ ചില പ്രദേശങ്ങളില് ആരോഗ്യ അടിയന്തരാവസ്ഥ
More »
ന്യൂഇയര് ആഘോഷത്തിനിടെ ട്രക്ക് ഓടിച്ചുകയറ്റി 15 പേരെ കൊന്നത് യുഎസ് സേനയിലെ മുന് ഐടി വിദഗ്ധന്
യുഎസിലെ ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓര്ലിയന്സില് ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റി നടത്തിയ വെടിവയ്പ്പിന് പിന്നില് പ്രവര്ത്തിച്ചത് 42 കാരനായ ഷംസുദ്ദീന് ജബാര് എന്നു പൊലീസ്. 15 പേര് കൊല്ലപ്പെടുകയും 35 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ പിക്കപ് ട്രക്ക് ഡ്രൈവറായ ഇയാളെ പൊലീസ് വെടിവച്ചു കൊന്നിരുന്നു. പുതുവര്ഷാഘോഷങ്ങളില് പങ്കെടുക്കുന്ന ജനക്കൂട്ടത്തിലേക്കാണ് വാഹനം ഇടിച്ചുകയറിയത്.
യുഎസ് പൗരനായ ഇയാള് മുന് സൈനിക ഉദ്യോഗസ്ഥന് കൂടിയായിരുന്നുവെന്ന് എഫ്ബിഐ അറിയിച്ചു. ഇയാളുടെ വാഹനത്തില് ഐഎസ് പതാക ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ഹൂസ്റ്റണില് റിയല് എസ്റ്റേറ്റ് ഏജന്റായ ജബാര് സൈന്യത്തില് ഐടി സ്പെഷ്യലിസ്റ്റായാണ് സേവനമനുഷ്ഠിച്ചിരുന്നത്.
2002 ല് മോഷണത്തിനും 2005ല് അസാധുവായ ലൈസന്സുമായി വാഹനമോടിച്ചതിനും ജബാറിനെ അറസ്റ്റ് ചെയ്തിരുന്നതായും
More »
ദക്ഷിണ കൊറിയയില് ലാന്റിങിനിടെ വിമാനം കത്തിയമര്ന്നു; വിമാനത്തിലെ 179 പേര്ക്ക് രക്ഷപ്പെടാനായില്ല
ദക്ഷിണ കൊറിയയില് ലാന്റിങിനിടെ ജെജു എയര് വിമാനത്തെ തീ ഗോളമാക്കിയത് ലാന്ഡിങ് ഗിയര് തകരാര്. ലാന്റിങിനിടെ വിമാനം റണ്വേയില് നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് തീപിടിക്കുകയായിരുന്നു. ബാങ്കോക്കില് നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര് വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന് രാജ്യാന്തര വിമാനത്താവളത്തില് ലാന്റിങിനിടെ അപകടത്തില്പ്പെട്ടത്. ഇതുവരെ 85 പേരുടെ മരണം സ്ഥിരീകരിച്ചു. രക്ഷാപ്രവര്ത്തനം നടന്നുവരികയാണ്. രണ്ടു പേര് മാത്രമേ രക്ഷപ്പെട്ടുള്ളൂ എന്നാണ് നിഗമനം. ഇന്ത്യാക്കാര് ആരും വിമാനത്തിലുണ്ടായിരുന്നില്ല.
179 പേര് മരിച്ചുവെന്നും അനൗദ്യോഗിക റിപ്പോര്ട്ടുണ്ട്. അപകടത്തില്പ്പെട്ട വിമാനത്തില് നിന്ന് രണ്ടുപേരെ ജീവനോടെ പുറത്തെടുത്തു. ബാക്കി എല്ലാവരും കൊല്ലപ്പെട്ടുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്ട്ട്. കൊറിയന് ഹെറാള്ഡാണ് മരണം 179 ആയേക്കുമെന്ന് റിപ്പോര്ട്ട് ചെയ്തത്. 175 യാത്രക്കാരും
More »
കസാഖിസ്ഥാനില് വിമാനം തകര്ന്നുവീണ് 38 പേര് മരിച്ച സംഭവത്തില് ദുരൂഹത
കസാഖിസ്ഥാനില് വിമാനം തകര്ന്നുവീണ് 38 പേര് മരിച്ച സംഭവത്തില് ദുരൂഹതയേറുന്നു. അടിയന്തര ലാന്ഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം തകര്ന്നുവീഴുകയായിരുന്നുവെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. എന്നാല്, വിമാനം വെടിവെച്ചിട്ടതാകാനുള്ള സാധ്യതകളിലേയ്ക്കാണ് ഏറ്റവും പുതിയ റിപ്പോര്ട്ടുകള് വിരല് ചൂണ്ടുന്നത്.
വിമാനം റഷ്യയോ യുക്രൈനോ അബദ്ധത്തില് വെടിവെച്ചിട്ടതാകാമെന്ന സംശയമാണ് ഉയര്ന്നുവരുന്നത്. ശത്രുരാജ്യത്തിന്റെ ഡ്രോണാണെന്ന് കരുതി വെടിവെച്ചിട്ടതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങള് സോഷ്യല് മീഡിയയില് പ്രചരിക്കുന്നുണ്ട്. തകര്ന്നുവീണ വിമാനത്തില് വെടിയുണ്ടകളുടേതിന് സമാനമായ പാടുകള് കണ്ടെത്തിയെന്നാണ് സൂചന. യുക്രേനിയന് ഡ്രോണാണെന്ന് തെറ്റിദ്ധരിച്ച് റഷ്യന് വ്യോമ പ്രതിരോധ സംവിധാനങ്ങള്
More »
പ്രത്യാശയുടെ വിശുദ്ധ വാതില് തുറന്നു; വിശുദ്ധ വര്ഷാഘോഷത്തിന് തുടക്കം
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില് ഇരുപത്തിയഞ്ച് വര്ഷത്തിലൊരിക്കല് മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാന്സിസ് മാര്പ്പാപ്പ തുറന്നു. ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വര്ഷാചരണത്തിന് തുടക്കമായി.
ഡിസംബര് 29ന് കത്രീഡലുകളിലും, കോ- കത്രീഡലുകളിലും ബിഷപ്പുമാരുടെ കാര്മികത്വത്തില് ദിവ്യബലി അര്പ്പിച്ചുകൊണ്ട് 2025ലെ ജൂബിലി ആഘോഷങ്ങള്ക്ക് തുടക്കം കുറിക്കും. ജൂബിലി വര്ഷത്തോടനുബന്ധിച്ച് റോമിലെ റെബീബിയയിലെ ജയിലിലും ഫ്രാന്സിസ് മാര്പാപ്പ വിശുദ്ധ വാതില് തുറക്കും. ഒരു കാരാഗൃഹത്തില് വിശുദ്ധവാതില് മാര്പ്പാപ്പ തുറക്കുന്നത് ചരിത്രത്തില് ആദ്യമാണ്.
ശാന്തിയുടേയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകം ക്രിസ്തുവിന്റെ തിരുപ്പിറവിദിനം ആഘോഷിച്ചു. വിവിധ ദേവാലയങ്ങളില് നടന്ന പാതിരാ കുര്ബാനയില് ആയിരക്കണക്കിന് വിശ്വാസികള്
More »
മോസ്കോ മടുത്തു; അസദിന്റെ ഭാര്യ വിവാഹ മോചനത്തിന് ; യുകെയിലേക്കെത്താന് ശ്രമമെന്ന്
സിറിയയില് നിന്ന് വിമത സേനയെ ഭയന്ന് രാജ്യം വിട്ട പ്രസിഡന്റ് അസദിന്റെ ഭാര്യ അസ്മ വിവാഹമോചനത്തിന് ശ്രമിക്കുന്നതായി റിപ്പോര്ട്ട്. മോസ്കോയിലെ ജീവിതത്തില് അസംതൃപ്തമായ അസ്മ യുകെയിലേക്ക് പോകാന് ആഗ്രഹിക്കുന്നതായി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
മോസ്കോ വിടാനായി അസ്മ റഷ്യന് കോടതിയെ സമീപിച്ചതായും റിപ്പോര്ട്ടില് പറയുന്നു. ഹര്ജി റഷ്യന് അധികൃതരുടെ പരിഗണനയിലാണ്.
വിമതരുടെ മുന്നേറ്റത്തെ തുടര്ന്ന് സിറിയയില് നിന്ന് രക്ഷപ്പെട്ട ബശാറുല് അസദും കുടുംബവും മോസ്കോയിലാണ് അഭയം തേടിയത്.
75ല് സിറിയന് ദമ്പതികളുടെ മകളായി ലണ്ടനിലാണ് അസ്മ ജനിച്ചത്. ബ്രിട്ടീഷ് , സിറിയന് ഇരട്ട പൗരത്വമുണ്ട് ഇവര്ക്ക്. ലണ്ടനിലെ കിങ്സ് കോളജില് നിന്നാണ് അസ്മ കമ്പ്യൂട്ടര് സയന്സിലും ഫ്രഞ്ച് ലിറ്ററേച്ചറിലും ബിരുദം നേടിയത്. ശേഷമാണ് ഇന്വെസ്റ്റ്മെന്റ് ബാങ്കില് ജോലി ആരംഭിച്ചത്. 2000 ഡിസംബറിലായിരുന്നു അസ്മയുടേയും
More »
അധികാരത്തിലേറാനിരിക്കേ പുതിയ മേക്ക് ഓവര് പരീക്ഷിച്ചു ഡൊണാള്ഡ് ട്രംപ്
നിയുക്ത അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് അധികാരത്തിലേറാനിരിക്കേ പുതിയ മേക്ക് ഓവറില്. ട്രംപിന്റെ മേക്കോവര് ആണ് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചാവിഷയം. സൈഡിലേക്ക് ഒതുക്കിനിര്ത്തിയിട്ടുള്ള പഴയ ഹെയര്സ്റ്റൈല് മാറ്റിയ ട്രംപ്, ഇപ്പോള് തലമുടി നേരെ പിന്നിലേക്ക് വെച്ചുകൊണ്ടുള്ള ഹെയര്സ്റ്റൈലിലാണ് പ്രത്യക്ഷപ്പെടുന്നത്.
ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ, ട്രംപ് ഇന്റര്നാഷണല് ഗോള്ഡ് ക്ലബ് എന്ന തന്റെ പ്രോപ്പര്ട്ടിയില്വെച്ചാണ് ട്രംപ് പുതിയ ലുക്കില് പ്രത്യക്ഷപ്പെട്ടത്. വെള്ള ഷര്ട്ടും ഇന്സൈഡ് ചെയ്ത പാന്റ്സുമായി വരുന്ന ട്രംപ് തന്നെ കാണാന് വേണ്ടി കാത്തുനില്ന്നവരെ അഭിസംബോധന ചെയ്ത ശേഷമാണ് മടങ്ങുന്നത്. ഈ ദൃശ്യങ്ങള് വൈറലായതോടെയാണ് ട്രംപിന്റെ പുതിയ ഹെയര്സ്റ്റൈലിനെച്ചൊല്ലിയുമുള്ള ചര്ച്ചകളും വ്യാപകമായത്. മുടി സൈഡിലേക്ക് ഒതുക്കിയുള്ള പഴയ ട്രംപിനെ കണ്ടുപരിചയിച്ച
More »