യു.കെ.വാര്‍ത്തകള്‍

ഹീത്രൂവിലെ ഹോട്ടലിലെ ഇന്ത്യക്കാരിയുടെ തിരോധാനം; 2 പേര്‍ അറസ്റ്റില്‍
ലണ്ടന്‍ : ഹീത്രൂവിലെ ഹോട്ടലിലെ ജീവനക്കാരിയായ ഇന്ത്യന്‍ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു രണ്ടു പേര്‍ അറസ്റ്റില്‍ . ഹീത്രൂവിലെ ഹാര്‍ലിങ്ടണ്‍ ഹൈ സ്ട്രീറ്റില്‍ ഞായറാഴ്ച വൈകിട്ടാണ് 30 കാരിയായ പര്‍ദീപ് കൗറിനെ അവസാനമായി കണ്ടത്. യുവതി ജോലിക്കെത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കാണാതായെന്ന വിവരം തിങ്കളാഴ്ച പുറത്തുവരുന്നത്. ഇതിനു പിന്നാലെ

More »

എന്തുവന്നാലും ബ്രെക്‌സിറ്റ് നടക്കുമെന്ന് ബ്രസല്‍സില്‍ തെരേസ മേ, ബാക്കിയൊക്കെ വഴിയേ
ലണ്ടന്‍ : എന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടായാലും ബ്രെക്‌സിറ്റ് നടക്കുമെന്നു പ്രഖ്യാപിച്ച് പ്രധാനമന്ത്രി തെരേസ മേ. യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കായി ബ്രസല്‍സില്‍ ഡിന്നറില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തെരേസ മേ 27 യൂറോപ്യന്‍ യൂണിയന്‍ നേതാക്കളോട് നിലപാട് വ്യക്തമാക്കിയത്. ബ്രെക്‌സിറ്റില്‍ നിന്നും പിന്മാറാന്‍ തന്റെ തന്നെ മന്ത്രിസഭയിലെ ചില അംഗങ്ങള്‍

More »

ഓണം ബമ്പര്‍ പോലെ 26.1 മില്യണ്‍ പൗണ്ടിന്റെ ജാക്ക്‌പോട്ട് വിജയിയും കാണാമറയത്ത്
ലണ്ടന്‍ : എട്ടുകോടി രൂപയുടെ ഇത്തവണത്തെ ഓണം ബമ്പര്‍ ജേതാവിനെ കണ്ടു കിട്ടിയത് രണ്ടാഴ്ചയ്ക്കു ശേഷം ആണ്. സമാനമായി ഇത്തവണ നാഷണല്‍ ലോട്ടറിയില്‍ 26.1 മില്യണ്‍ പൗണ്ടിന്റെ ജാക്ക്‌പോട്ട് വീണ വിജയിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിനാണ് ഭാഗ്യം അടിച്ചിരിക്കുന്നതെന്ന് കാംലെറ്റ് വ്യക്തമാക്കി. 02, 03, 04, 32, 54, 59 എന്നതാണ് നാഷണല്‍ ലോട്ടറി ലോട്ടോയിലെ വിജയ നമ്പര്‍, ഒപ്പം 12 ആണ്

More »

നോക്കാന്‍ ഏല്‍പ്പിച്ച 13 കാരനെ മദ്യം കുടിപ്പിച്ചു 70 തവണ പീഡിപ്പിച്ചു, ആയയ്ക്ക് ജയില്‍
ലണ്ടന്‍ : കുട്ടികളെ നോക്കാന്‍ നിയമിതയായ ആയ കുട്ടിയെ പീഡിപ്പിച്ചു ജയിലിലേയ്ക്ക്. വടക്കന്‍ വെയില്‍സില്‍ നിന്നുള്ള 19 കാരിയായ ഡിലിയാ പൗള്‍ട്ടണാണ് നോക്കാന്‍ ഏല്‍പ്പിച്ച 13 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ജയിലിലായത്. ഇവരെ നോക്കാന്‍ ഏല്‍പ്പിച്ച കുട്ടിയെ മദ്യം കുടിപ്പിച്ചു 70 തവണ പീഡിപ്പിച്ചെന്നാണ് കേസ്. മാതാപിതാക്കളുടെ പരാതിയിലായിരുന്നു ഒരു വര്‍ഷം മുമ്പ് കേസ് എടുത്തത്.

More »

യുകെയില്‍ നേരത്തെ ശൈത്യമെത്തി; ഇത്തവണ കാഠിന്യമേറും, ക്രിസ്മസ് മഞ്ഞില്‍ മൂടും
ലണ്ടന്‍ : പതിവിലും നേരത്തെ യുകെയില്‍ ശൈത്യമെത്തി. നവംബര്‍ ആദ്യവാരം എത്തുന്ന ശൈത്യമാണ് നേരത്തെ എത്തിയിരിക്കുന്നത്. ഇത്തവണ കാഠിന്യമേറിയ ശൈത്യകാലം ആയിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ നേരത്തെ പ്രവചിച്ചിരുന്നു. സ്‌കോട്ട്‌ലന്‍ഡിലും കുംബ്രിയയിലുമാണ് ഇത്തവണ ആദ്യം ശൈത്യമെത്തിയിരിക്കുന്നത്. ഇവിടെ താപനില 8 ഡിഗ്രിയിലേക്ക് താഴ്ന്നു. നെവിസ് മലനിരകളില്‍ മഞ്ഞുവീഴ്ച ആരംഭിച്ചു.

More »

ഭാഗ്യം ഇങ്ങനെയും: 5 പൗണ്ടിന്റെ പുതിയ നോട്ടിന് 80000 പൗണ്ട് വരെ വില!
ലണ്ടന്‍ : അടുത്തിടെ പുറത്തിറങ്ങിയ 5 പൗണ്ടിന്റെ പ്ലാസ്റ്റിക് നോട്ട് ചിലപ്പോള്‍ ലോട്ടറി ആയേക്കാം. കാരണം, 5 പൗണ്ടിന്റെ ചില നോട്ടുകള്‍ക്കു ഇ-ബേപോലുള്ള ചില ലേല സൈറ്റുകളില്‍ പതിനായിരങ്ങളാണ് വില പറയുന്നത്. അവയുടെ സീരിയല്‍ നമ്പറുകളാണ് അവയ്ക്ക് കൂടുതല്‍ വില നേടി കൊടുക്കുന്നത്. അപൂര്‍വ്വ നമ്പറുകളുള്ള കറന്‍സികള്‍ ശേഖരിക്കുന്ന സ്വഭാവമുള്ളവര്‍ക്ക് ചില അസാധാരണ കോംബിനേഷനുകള്‍ എന്തു

More »

മാര്‍ഗരറ്റ് താച്ചര്‍ നൂറ്റാണ്ടിലെ മോശം പ്രധാനമന്ത്രി! കാമറൂണിനെ പിന്തള്ളി
ലണ്ടന്‍ : ഉരുക്കുവനിതയെന്നു വിശേഷണം ഉണ്ടെങ്കിലും നൂറ്റാണ്ടിലെ മോശം ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറെന്നു ചരിത്രകാരന്മാര്‍ . പ്രധാനമന്ത്രിയായി തെരേസ മേയ് നൂറു ദിവസം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ചു ഹിസ്റ്റോറിക്കല്‍ റൈറ്റേഴ്സ് അസോസിയേഷന്‍ (എച്ച്.ഡബ്ല്യു.എ) അംഗങ്ങള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണു നൂറു വര്‍ഷത്തിനിടയിലെ രാജ്യം കണ്ട 19

More »

മലയാളി സ്ത്രീകളടക്കം ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കുന്ന മുടി രൂപം മാറി ലണ്ടനില്‍ 1200 പൗണ്ടിന് വില്‍ക്കുന്നു
ലണ്ടന്‍ : ഇന്ത്യക്കാരെ വംശീയമായി ആക്ഷേപിക്കുന്ന ബ്രിട്ടനിലെ വെള്ളക്കാരൊക്കെ അറിയണം, നിങ്ങള്‍ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന മോഡലുകളൊക്കെ ഇന്ത്യയിലെ സ്ത്രീകള്‍ സൗജന്യമായി സമര്‍പ്പിക്കുന്ന മുടിയുടെ പച്ചയിലാണ് പിടിച്ചു നില്‍ക്കുന്നതെന്ന്. ഇന്ത്യയിലെ സ്ത്രീകളുടെ കറുത്ത മുടിയാണ് നിറം മാറ്റി ചെമ്പു കളറിലും വെള്ളയിലും ബ്രിട്ടീഷ് സുന്ദരിമാരുടെ കേശം

More »

യുകെയിലെങ്ങും പുല്‍ക്കൂട്: വ്യത്യസ്ത ചിന്തയോടെ യുകെകെസിഎ
ബര്‍മിംഗ്ഹാം : കത്തോലിക്കാ സഭാ സ്നേഹം ആത്മാവില്‍ അഗ്നിയായും ക്നാനായ സമുദായ സ്നേഹം നെഞ്ചിലേറ്റിയും തനിമ തന്‍ പാരമ്പര്യങ്ങള്‍ മുറുകെ പിടിക്കുന്ന യുകെ ക്നാനായ കാത്തലിക് അസോസിയേഷന്‍ വിശ്വാസ പ്രഘോഷണത്തിന്റെ പുത്തന്‍ നിശബ്ദ മാതൃകയായി യുകെയിലെങ്ങും യൂണിറ്റ് അടിസ്ഥാനത്തില്‍ പുല്‍ക്കൂട് മത്സരം സംഘടിപ്പിക്കുന്നു. ക്രിസ്തുവിനോട് അനുബന്ധിച്ചു ക്രിസ്തുവിന്റെ ജനന

More »

[1][2][3][4][5]
 
 
    © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway