യു.കെ.വാര്‍ത്തകള്‍

വന്‍ പ്രതിഷേധ റാലി; ലണ്ടന്‍ കടുത്ത സുരക്ഷാ വലയത്തില്‍
ലണ്ടനില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന വന്‍ പ്രതിഷേധ റാലികളെ മുന്നില്‍കണ്ട് വിദ്വേഷ പ്രസംഗങ്ങള്‍ക്കും അക്രമ പ്രേരണകള്‍ക്കും എതിരെ കടുത്ത നടപടിയുമായി അധികൃതര്‍. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഏകദേശം 4.5 മില്യണ്‍ പൗണ്ട് ചെലവിലുള്ള വന്‍ സുരക്ഷാ ഓപ്പറേഷനാണ് മെട്രോപൊളിറ്റന്‍ പൊലീസ് തയ്യാറാക്കിയിരിക്കുന്നത്.പ്രധാനമന്ത്രി കീര്‍ സ്റ്റര്‍മര്‍ രാജ്യത്തിന്റെ 'ആത്മാവിനായുള്ള പോരാട്ടം' തന്നെയാണ് നടക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കി. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലണ്ടനില്‍ ഞായറാഴ്ച ഏകദേശം 80,000 പേര്‍ വിവിധ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. അതേ ദിവസം തന്നെ എഫ് എ കപ്പ് ഫൈനല്‍ നടക്കുന്നതിനാല്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ അതീവ ശക്തമാക്കിയിട്ടുണ്ട്. വലതുപക്ഷ പ്രവര്‍ത്തകനായ ടോമി റോബിന്‍സണ്‍ നയിക്കുന്ന യൂണൈറ്റ് ദി കിങ്ഡം റാലിയും,

More »

ജീവിതച്ചെലവ് പ്രതിസന്ധി നേരിടാന്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന റീവ്‌സ് ഉപേക്ഷിക്കുമെന്ന് സൂചന
ഇറാനിലെ അമേരിക്കന്‍, ഇസ്രയേല്‍ യുദ്ധത്തിന്റെ പരിണിതഫലമായി യുകെ ജനതയും ജീവിതച്ചെലവ് പ്രതിസന്ധിയില്‍. ലോകത്തിലെ സാമ്പത്തിക മേഖല മുഴുവന്‍ ഇതിന്റെ ആഘാതം നേരിടുകയാണ്. പോക്കറ്റ് കവരുന്ന വിലക്കയറ്റം ജനങ്ങളെ സാരമായി ബാധിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനവുമായി രംഗത്തിറങ്ങുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ഏറെ കാത്തിരിപ്പിനൊടുവില്‍ അടുത്ത ആഴ്ച ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാനുള്ള പാക്കേജ് റീവ്‌സ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ യുദ്ധം വിലക്കയറ്റം സൃഷ്ടിക്കുമ്പോള്‍ കുടുംബങ്ങളെയും, ബിസിനസ്സുകളെയും സഹായിക്കാനുള്ള പദ്ധതികളാണ് ചാന്‍സലറുടെ മനസ്സിലുള്ളത്. കുടുംബങ്ങളെ സപ്പോര്‍ട്ട് ചെയ്യാനായി വിവിധ നടപടികള്‍ വികസിപ്പിക്കാന്‍ ചാന്‍സലര്‍ ട്രഷറി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം എനര്‍ജി ബില്ലുകളില്‍ എല്ലാവര്‍ക്കും കണ്ണടച്ച് സഹായം നല്‍കുന്നതിന് പകരം

More »

രണ്ട് സ്‌കൂളുകളില്‍ കൂടി മെനിഞ്ചൈറ്റിസ് ബാധ കണ്ടെത്തി; ജാഗ്രതയോടെ യുകെ
യുകെയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മെനിഞ്ചൈറ്റിസ് ബാധിച്ച് മരണമടഞ്ഞ വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പ് , മറ്റ് രണ്ട് സ്‌കൂളുകളില്‍ കൂടി രോഗബാധ കണ്ടെത്തിയത് ആശങ്ക പരത്തി. റീഡിംഗിലും, ബെര്‍ക്ക്ഷയറിലും, രണ്ട് വിദ്യാര്‍ത്ഥികള്‍ മെനിഞ്ചൈറ്റിസ് ബാധിച്ച് ചികിത്സയിലാണെന്ന് യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യു കെ എച്ച് എസ് എ) സ്ഥിരീകരിച്ചു. അതിലൊരാള്‍ റീഡിംഗ്, ബ്ലൂ കോട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും മറ്റെയാള്‍ ഹൈഡൗണ്‍ സെക്കന്‍ഡറി സ്‌കൂള്‍ ആന്‍ഡ് സിക്‌സ്ത് ഫോം സെന്ററിലെ വിദ്യാര്‍ത്ഥിയുമാണെന്നും യു കെ എച്ച് എസ് എ വ്യക്തമാക്കിയിട്ടുണ്ട്. റീഡിംഗില്‍ നിന്നു തന്നെയുള്ള, ഓക്‌സ്‌ഫോര്‍ഡിലെ, ഹെന്‍ലി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ഇതേ രോഗം ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച്ച മരണത്തിനു കീഴടങ്ങിയത്. ഈ മൂന്ന് വിദ്യാര്‍ത്ഥികളും പരസ്പരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്ന് അധികൃതര്‍

More »

18 മാസം കഴിഞ്ഞിട്ടും ഭര്‍ത്താവായ കൊലയാളിയെ പിടികൂടാനായില്ല; നീതി തേടി ഹര്‍ഷിത ബ്രെല്ലയുടെ കുടുംബം യുകെയില്‍
ഇന്ത്യക്കാരിയായ 24-കാരി ഹര്‍ഷിത ബ്രെല്ല കൊല്ലപ്പെട്ടിട്ട് 18 മാസം തികയുമ്പോഴും കൊലയാളിയായ ഭര്‍ത്താവ് ഒളിവില്‍. ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പങ്കജ് ലാംബ ഇവരുടെ മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി നൂറ് മൈല്‍ അകലെ ഈസ്റ്റ് ലണ്ടനില്‍ ഉപേക്ഷിച്ച ശേഷം ഇന്ത്യയിലേക്ക് മുങ്ങിയെന്നാണ് കരുതുന്നത്. ഒന്നര വര്‍ഷം പിന്നിടുമ്പോഴും ഇയാള്‍ പിടിയിലായിട്ടില്ല. യുകെയിലെയും, ഇന്ത്യയിലെയും അധികൃതര്‍ കൊലപാതകത്തില്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ ബ്രെല്ലയുടെ കുടുംബം പരാതിപ്പെടുന്നത്. നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് 18 മാസത്തിന് ശേഷം കുടുംബം ഇന്ത്യയില്‍ നിന്നും യുകെയിലേക്ക് എത്തിയിരിക്കുകയാണ്. നോര്‍ത്താംപ്ടണ്‍ഷയറിലെയും, ഈസ്റ്റ് ലണ്ടനിലെയും മകളുടെ സാന്നിധ്യം ഉണ്ടായിരുന്ന ഇടങ്ങള്‍ സന്ദര്‍ശിക്കാന്‍ കൂടിയാണ് കുടുംബം എത്തിയത്. 'വിളിക്കുമ്പോള്‍, മമ്മിയെ ഞാന്‍ ഇവിടെ കൊണ്ടുവരുമെന്ന്

More »

ഹോട്ടല്‍ താമസത്തിന് അധിക നികുതി; സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം
ലണ്ടന്‍ : അവധിക്കാല യാത്രകള്‍ക്കും ഹോട്ടല്‍ താമസങ്ങള്‍ക്കും അധിക നികുതി ഏര്‍പ്പെടുത്താനുള്ള ലേബര്‍ സര്‍ക്കാരിന്റെ പുതിയ നീക്കം യുകെയിലെ ടൂറിസം മേഖലയിലും സാധാരണ കുടുംബങ്ങളിലും ആശങ്ക ഉയര്‍ത്തുന്നു. ഓവര്‍ നൈറ്റ് വിസിറ്റര്‍ ലെവി ബില്‍ എന്ന നിയമപ്രമേയത്തിലൂടെയാണ് രാത്രി താമസങ്ങള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാന്‍ ഇംഗ്ലണ്ടിലെ പ്രാദേശിക മേയര്‍മാര്‍ക്ക് അധികാരം നല്‍കാനുള്ള പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. ഹോട്ടല്‍ താമസച്ചെലവിന് മുകളില്‍ ഈടാക്കുന്ന അധിക സര്‍ചാര്‍ജ് പ്രാദേശിക അടിസ്ഥാനസൗകര്യ വികസനത്തിനും ടൂറിസം പദ്ധതികള്‍ക്കുമായി ഉപയോഗിക്കുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ജീവിതച്ചെലവ് ഇതിനകം ഉയര്‍ന്ന സാഹചര്യത്തില്‍ പുതിയ നികുതി കുടുംബങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തികഭാരം സൃഷ്ടിക്കുമെന്നാണ് വിമര്‍ശനം. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുതന്നെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

More »

എഐ ഉപയോഗിച്ച് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടാക്കി ബ്ലാക്ക് മെയിലിങ്; പരാതികളില്‍ 36% വര്‍ധന
കുട്ടികളെ ലക്ഷ്യമിട്ട് എഐ ഉപയോഗിച്ചുള്ള അശ്ലീല ചിത്രങ്ങള്‍ സൃഷ്ടിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്നത് വര്‍ധിക്കുന്നതായി കുട്ടികളുടെ സംരക്ഷണ സംഘടനയായ എന്‍എസ്പിസിസി. പരാതികളില്‍ 36 ശതമാനം വര്‍ധനവുണ്ടെന്ന് സംഘടനയുടെ ചൈല്‍ഡ് ലൈന്‍ സേവം വ്യക്തമാക്കുന്നു. പല കേസുകളിലും ബ്ലാക്ക്‌മെയില്‍ ഭീഷണികള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തിനിടെ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് 2,444 കൗണ്‍സിലിംഗ് സെഷനുകള്‍ നടന്നപ്പോള്‍, അതില്‍ 1,043 സെഷനുകളില്‍ ബ്ലാക്ക്‌മെയില്‍ പരാതി ഉയര്‍ന്നിരുന്നു. കുട്ടികളെ വലയിലാക്കാന്‍ കുറ്റവാളികള്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൗമാരക്കാരിയായ പെണ്‍കുട്ടിയെന്ന വ്യാജേന സമീപിച്ച് സ്വകാര്യ ചിത്രങ്ങള്‍ കൈപ്പറ്റല്‍, പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തല്‍, കുട്ടികളുടെ ഫോട്ടോകള്‍ എഐ ഉപയോഗിച്ച്

More »

ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് രാജിവെച്ചു; സ്റ്റാര്‍മര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദം
ലേബര്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമാക്കി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കാബിനറ്റ് സ്ഥാനം രാജിവെച്ചു. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദം കടുപ്പിക്കുന്നതിന്റെ ഭാഗമാണ് രാജി. അതേസമയം ഇതിലൊന്നും കുലുങ്ങാതെ പിടിച്ചുനില്‍ക്കാനാണ് സ്റ്റാര്‍മറുടെ ശ്രമം. ഒരു നേതാവും നേതൃപദവിക്കായി ആവശ്യത്തിനുള്ള എംപിമാരുടെ പിന്തുണ നേടിയിട്ടില്ലെന്നതാണ് ഇതില്‍ സുപ്രധാനം. രാജിവെച്ച സ്ട്രീറ്റിംഗും താന്‍ നേതൃപോരാട്ടത്തിലുണ്ടാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ ലേബര്‍ പാര്‍ട്ടിയില്‍ മറ്റൊരു നേതാവ് രൂപം കൊള്ളേണ്ട സാഹചര്യമാണ് ഉടലെടുക്കുന്നത്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിന്റെ വരവിനായാണ് പാര്‍ട്ടി അംഗങ്ങള്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ഇദ്ദേഹത്തിന് പാര്‍ലമെന്റിലേക്ക് വഴിയൊരുക്കാന്‍ മേക്കര്‍ഫീല്‍ഡ് എംപി

More »

ഇറാന്‍ യുദ്ധം ജനജീവിതത്തെ ദുരിതത്തിലാക്കി; യുകെയില്‍ കുടുംബങ്ങള്‍ അതിവേഗം ചെലവ് ചുരുക്കുന്നു
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. ജീവിതച്ചെലവ് പ്രതിസന്ധി കുതിക്കുമെന്ന ആശങ്കയില്‍ യുകെയില്‍ കുടുംബങ്ങള്‍ അതിവേഗം ചെലവ് ചുരുക്കുകയാണ്. 16 മാസത്തിനിടെയുള്ള ഏറ്റവും വേഗത്തിലുള്ള ചെലവുചുരുക്കലാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. യുകെയുടെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായ ബാര്‍ക്ലേസാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യുകെയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷനുകളില്‍ 40 ശതമാനവും ബാര്‍ക്ലേസാണ് നടത്തുന്നത്. കഴിഞ്ഞ മാസം 0.1% ഇടിവാണ് കാര്‍ഡ് ഇടപാടുകളില്‍ വരുത്തിയിരിക്കുന്നത്. 2024 നവംബറിന് ശേഷം ആദ്യമായാണ് ഈ ഇടിവ്. അത്യാവശ്യമില്ലാത്ത ചെലവുകള്‍ 0.3 ശതമാനമാണ് കുറച്ചത്. യാത്രാ ചെലവുകള്‍ ഏപ്രില്‍ മാസം 5.7 ശതമാനം കുറച്ചപ്പോള്‍, എയര്‍ലൈന്‍ ചെലവുകള്‍ 8.3 ശതമാനവും കുറഞ്ഞു. ഭക്ഷണം, പാനീയം എന്നിവയുടെ ചെലവും സാരമായി താഴ്ന്നിട്ടുണ്ട്. കുടുംബങ്ങള്‍ തങ്ങളുടെ പുറത്തുള്ള ചെലവുകള്‍

More »

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ക്ലെയിമുകള്‍ സര്‍വകാല റെക്കോര്‍ഡില്‍; ജോലി ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ ഇടിവ്
യുകെ ജനതയെ ജോലി ചെയ്യിക്കാനുള്ള ലേബറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ക്ലെയിം നേടുന്നവരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡായ 8.3 മില്ല്യണില്‍ എത്തിയതോടെയാണ് ജനങ്ങളില്‍ നല്ലൊരു ശതമാനവും ആനുകൂല്യങ്ങളില്‍ സുഖമായി കഴിയുന്നത് തുടരുകയാണെന്ന് വ്യക്തമാകുന്നത്. ഇതിനിടെ ഒരു ജോലിയുള്ളവരുടെ എണ്ണത്തില്‍ കുത്തനെ ഇടിവും രേഖപ്പെടുത്തിയെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഇതോടെ ഈ ചെലവ് കൂടി വെല്‍ഫെയര്‍ ബജറ്റില്‍ വന്നുചേരുകയാണ്. കേവലം 12 മാസം കൊണ്ട് ബെനഫിറ്റ് കൈപ്പറ്റുന്നവരുടെ എണ്ണത്തില്‍ 830,000 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായത്. 2025 ഫെബ്രുവരിയിലെ 7.5 മില്ല്യണില്‍ നിന്നുമാണ് ഈ ഫെബ്രുവരിയില്‍ 8 മില്ല്യണിലേറെ ആനുകൂല്യം നേടുന്നവരിലേക്ക് ഉയര്‍ന്നത്. ഇത് സര്‍വകാല റെക്കോര്‍ഡാണ്. അതേസമയം, ആനുകൂല്യം നേടുന്നവരുടെ എണ്ണം ഉയരുമ്പോള്‍ ജോലിയുള്ളവരുടെ എണ്ണം വിപരീത ദിശയിലാണ് നീങ്ങുന്നത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions