യു.കെ.വാര്‍ത്തകള്‍

ക്ലാക്ടണ്‍ ഉപതിരഞ്ഞെടുപ്പില്‍ നിജല്‍ ഫരാഗിന് അനായാസ വിജയം
ക്ലാക്ടണ്‍ ഉപതിരഞ്ഞെടുപ്പില്‍ റീഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് അനായാസമായി വിജയിച്ചു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളൊക്കെ തിരഞ്ഞെടുപ്പില്‍ ബഹിഷ്കരണം നടത്തിയതോടെ കൗണ്ട് ബിന്‍ഫേസ് ആണ് ഫാരേഗിന്റെ പ്രധാന എതിരാളിയായത്. 34 സ്ഥാനാര്‍ഥികള്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ ഫരാഗ് 22,239 വോട്ടുകള്‍ (63.34%) നേടി സീറ്റ് നിലനിര്‍ത്തി. കൗണ്ട് ബിന്‍ഫേസിന് 9,455 വോട്ടുകള്‍ (26.93%) ലഭിച്ചു. പോളിങ് ശതമാനം 44% ആയിരുന്നു ക്രിപ്‌റ്റോകറന്‍സി കോടീശ്വരനായ ക്രിസ്റ്റഫര്‍ ഹാര്‍ബോണില്‍ നിന്ന് ലഭിച്ച 5 മില്യണ്‍ പൗണ്ട് സമ്മാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് ഫരാഗ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ഈ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സ്റ്റാന്‍ഡേര്‍ഡ്‌സ് വാച്ച്ഡോഗിന്റെ ഔദ്യോഗിക അന്വേഷണം വീണ്ടും ആരംഭിക്കാനിരിക്കുകയാണ്. വിജയം ഉറപ്പായെങ്കിലും ഫരാഗ് വോട്ടെണ്ണല്‍ കേന്ദ്രമായ ക്ലാക്ടണ്‍ ലെഷര്‍ സെന്ററില്‍

More »

തെക്കന്‍ ഇംഗ്ലണ്ടില്‍ യാത്രാ ട്രെയിന്‍ പാളം തെറ്റി; 2 പേര്‍ക്ക് ഗുരുതരം
തെക്കന്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്‌സില്‍ ലൂവിസ് റെയില്‍വെ സ്റ്റേഷന് സമീപം യാത്രാ ട്രെയിന്‍ പാളം തെറ്റി. സംഭവത്തെ തുടര്‍ന്ന് പൊലീസ്, അഗ്‌നിരക്ഷാസേന, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് അടിയന്തര സേവനങ്ങള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്ന് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന ചിത്രങ്ങളില്‍ ട്രെയിനിന്റെ നിരവധി കോച്ചുകള്‍ മറിഞ്ഞുകിടക്കുന്നതായി കാണാം. പ്രദേശത്തേക്ക് പൊതുജനങ്ങള്‍ എത്തുന്നത് ഒഴിവാക്കണമെന്ന് ഈസ്റ്റ് സസെക്‌സ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് നിര്‍ദേശിച്ചു. സംഭവത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, തെക്കന്‍ ഇംഗ്ലണ്ടില്‍ തുടരുന്ന ഉഷ്ണതരംഗത്തെ തുടര്‍ന്ന് ചില മേഖലകളില്‍ താപനില 35

More »

എ ലെവലില്‍ അഭിമാന നേട്ടങ്ങളുമായി മലയാളി വിദ്യാര്‍ത്ഥികള്‍
എ ലെവല്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ പതിവുപോലെ മികച്ച വിജയങ്ങളുമായി മലയാളി വിദ്യാര്‍ത്ഥികള്‍ മുന്നിലെത്തി. നാലു വിഷയങ്ങളിലും 'എ സ്റ്റാര്‍' സ്വന്തമാക്കി ലിവര്‍പൂളില്‍ നിന്നുള്ള റോഹന്‍ ജോര്‍ജ് മികച്ച വിജയം കൈവരിച്ചു. കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫര്‍ദര്‍ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ നാല് വിഷയങ്ങളിലാണ് റോഹന്‍ 'എ സ്റ്റാര്‍' സ്വന്തമാക്കിയത്. സെന്റ് ഹെലന്‍സ് കാര്‍മല്‍ കോളേജില്‍ എ ലെവല്‍ പഠനം പൂര്‍ത്തിയാക്കിയ റോഹന്‍ തന്റെ ഇഷ്ടവിഷയങ്ങളായ മാത്തമാറ്റിക്‌സും സ്റ്റാറ്റിസ്റ്റിക്‌സും തുടര്‍പഠനത്തിനായി തെരഞ്ഞെടുത്ത് വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയിലേക്കാണ് പോകുന്നത്. 2002-ല്‍ ലിവര്‍പൂളിലെത്തിയ റോഹന്റെ മാതാപിതാക്കളായ അഭിലാഷ് കുര്യനും സ്മിതി കുര്യനും ലിവര്‍പൂളിലെ ആദ്യകാല മലയാളി കുടുംബങ്ങളില്‍പ്പെടുന്നു. അഭിലാഷ് കുര്യന്‍ ബാര്‍ക്ലെയ്‌സില്‍ ജോലി ചെയ്യുന്നു. സ്മിതി കുര്യന്‍

More »

എ-ലെവല്‍ ഫലം: റെക്കോര്‍ഡ് പേര്‍ക്ക് ആദ്യ ചോയ്സ് യൂണിവേഴ്സിറ്റി ലഭിച്ചു
എ-ലെവല്‍ ഫലം വ്യാഴാഴ്ച രാവിലെ പുറത്തുവന്നതോടെ സ്കൂളുകളിലും കോളജുകളിലും ആഹ്ലാദവും ആശ്വാസവും. യൂണിവേഴ്സിറ്റി പ്രവേശനം കാത്തിരുന്നവര്‍ക്കും മികച്ച വാര്‍ത്തയാണ് ലഭിച്ചത്. റെക്കോര്‍ഡ് എണ്ണം വിദ്യാര്‍ഥികള്‍ക്ക് അവര്‍ ആദ്യമായി തിരഞ്ഞെടുത്ത യൂണിവേഴ്സിറ്റികളില്‍ തന്നെ ഇടം ലഭിച്ചു. എ-ലെവല്‍, ടി-ലെവല്‍, ബി-ടെക് ലെവല്‍ 3 ഫലങ്ങളാണ് പുറത്തുവന്നത്. യൂണിവേഴ്സിറ്റികളിലേക്കും കോളജുകളിലേക്കുമുള്ള പ്രവേശന നടപടികള്‍ ഏകോപിപ്പിക്കുന്ന യൂകാസ് (യൂണിവേഴ്സിറ്റീസ് ആന്‍ഡ് കോളജസ് അഡ്മിഷന്‍സ് സര്‍വീസ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2,28,990 പതിനെട്ടു വയസ്സുകാര്‍ ആദ്യ പരിഗണനയായി തിരഞ്ഞെടുത്ത സര്‍വകലാശാലയിലോ കോളജിലോ പ്രവേശനം ഉറപ്പാക്കി. 31,770 പേര്‍ക്ക് ഇന്‍ഷുറന്‍സ് ചോയ്സിലും ഇടം ലഭിച്ചു. പല വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം കൈയില്‍ കിട്ടുന്നതിന് മുമ്പുതന്നെ തങ്ങളുടെ യൂണിവേഴ്സിറ്റി പ്രവേശനം ഉറപ്പായ വിവരം യൂകാസ്

More »

വാട്ടര്‍ ബില്ലുകള്‍ പൊള്ളും; ഉപഭോക്താക്കളെ പിഴിയും
ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ബാധ്യതയായി വാട്ടര്‍ ബില്ലുകള്‍ വര്‍ദ്ധിക്കുന്നു. 3.4 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവഴിക്കല്‍ പദ്ധതിയുമായി മുന്നോട്ട് കൊണ്ടുപോകാന്‍ ജല കമ്പനികള്‍ക്ക് അനുമതി ലഭിച്ചതോടെയാണ് ജനങ്ങള്‍ക്ക് തിരിച്ചടി നേരിടുക. പുതിയ വീടുകളെയും, ഡാറ്റാ സെന്ററുകളെയും പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പണമിറക്കുന്നത്. നിലവില്‍ നിക്ഷേപങ്ങള്‍ നടത്താനായി 104 ബില്ല്യണ്‍ പൗണ്ട് ഇറക്കുന്നത് മൂലം ദശകത്തിന്റെ രണ്ടാം പകുതിയില്‍ വാട്ടര്‍ ബില്ലുകള്‍ 36 ശതമാനം വര്‍ദ്ധിക്കാന്‍ ഇരിക്കവെയാണ് പുതിയ നീക്കം. 13 വാട്ടര്‍ കമ്പനികളാണ് മുന്‍പ് അനുവദിച്ച തുകയ്ക്ക് മുകളില്‍ കൂടുതല്‍ പണം ചെലവിടാന്‍ അനുമതി തേടിയതെന്ന് വാട്ടര്‍ ഇന്‍ഡസ്ട്രി റെഗുലേറ്റര്‍ ഓഫ്‌വാട്ട് പറഞ്ഞു. ഇതിനായി 3.4 ബില്ല്യണ്‍ പൗണ്ട് അനുവദിച്ചതായാണ് വ്യക്തമാകുന്നത്. സതേണ്‍ വാട്ടര്‍, തെയിംസ് വാട്ടര്‍, സെവേണ്‍

More »

ട്യൂബ് ട്രെയിനില്‍ ലേബര്‍ എംപിയെ തടഞ്ഞ് ഭീഷണി; 63കാരന്‍ കുറ്റക്കാരന്‍
ലണ്ടനിലെ വാല്‍താംസ്റ്റോ എംപി സ്റ്റല്ല ക്രേസിയെ ട്യൂബ് ട്രെയിനില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ 63കാരനായ ക്ലിഫോര്‍ഡ് വില്‍ബി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ജൂലൈ 15ന് വിക്ടോറിയ ലൈന്‍ ട്രെയിനില്‍ വാള്‍താംസ്റ്റോ സെന്‍ട്രലിനും ഫിന്‍സ്ബറി പാര്‍ക്കിനുമിടയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ട്രെയിനില്‍ ക്രേസിയെ സമീപിച്ച വില്‍ബി, കത്തി ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും എംപിയെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനത്തിലെ വീഴ്ചകളെന്ന് ആരോപിച്ച കാര്യങ്ങളും ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ എംപിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനും തുടങ്ങി. ട്രെയിനില്‍നിന്ന് പുറത്തുപോകാന്‍ കഴിയാത്തവിധം വില്‍ബി തന്റെ മുന്നില്‍ തടസ്സമായി നിന്നുവെന്നാണ് ക്രേസി കോടതിയില്‍ മൊഴി നല്‍കിയത്. വളരെ അടുത്തുനിന്ന് ഉച്ചത്തില്‍ സംസാരിച്ച ഇയാളുടെ പെരുമാറ്റം ക്രമേണ

More »

എ ലെവല്‍ പരീക്ഷാ ഫലം: കുട്ടികള്‍ക്ക് ഉന്നത വിജയമെന്ന് റിപ്പോര്‍ട്ടുകള്‍; മലയാളി വിദ്യാര്‍ത്ഥികള്‍ ആവേശത്തില്‍
കോവിഡ് കാലത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന എ-ലെവല്‍ ഗ്രേഡുകള്‍ ആവും ഇക്കുറിയെന്നു റിപ്പോര്‍ട്ടുകള്‍ക്കിടെ ഈ വര്‍ഷത്തെ പുറത്തുവരും. ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് എലെവല്‍, ടി ലെവല്‍, ബിടെക് പരീക്ഷാ ഫലത്തിന് ശേഷം ഉന്നത പഠനത്തിനൊരുങ്ങുന്നത്. 18 വയസുകാരില്‍ ഏകദേശം 40 ശതമാനം പേരാണ് ഓരോ വര്‍ഷവും എ ലെവല്‍ പരീക്ഷയെഴുതുന്നത്. ഒപ്പം ഇംഗ്ലണ്ടില്‍ ബി ടെക് നാഷണല്‍, കേംബ്രിജ് ടെക്‌നിക്കല്‍, കെംബ്രിജ് അഡ്വാന്‍സ്ഡ് നാഷണല്‍, ടി ലെവല്‍ തുടങ്ങിയ തൊഴില്‍പരവും സാങ്കേതികവുമായ യോഗ്യതകളുടെ ഏകദേശം 2.5 ലക്ഷം ഗ്രേഡുകളും പുറത്തുവരും. വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വിദ്യാര്‍ത്ഥികളുടെ അന്തിമ എ ലെവല്‍ ഫലത്തിലേക്ക് പരിഗണിക്കുന്ന എഎസ് ലെവല്‍ ഫലങ്ങളും ഇന്ന് പ്രസിദ്ധീകരിക്കും. ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ ബ്രിട്ടനിലെ 18 കാരില്‍ ഏകദേശം 41 ശതമാനം പേര്‍ സര്‍വകലാശാല പ്രവേശനത്തിന്

More »

എന്‍.എച്ച്.എസ് ഫിസിയോതെറാപ്പി സേവനങ്ങള്‍ പ്രതിസന്ധിയില്‍; വലഞ്ഞു രോഗികള്‍
ജീവനക്കാരുടെ കുറവും പുനരധിവാസ സൗകര്യങ്ങളുടെ അഭാവവും എന്‍.എച്ച്.എസ് ഫിസിയോതെറാപ്പി സേവനങ്ങളില്‍ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതായി ചാര്‍ട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി (CSP) മുന്നറിയിപ്പ് നല്‍കി. സേവനങ്ങളില്‍ നിയമനങ്ങള്‍ മരവിപ്പിക്കുകയും പുനരധിവാസത്തിനുള്ള സ്ഥലങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നതിനാല്‍ രോഗികള്‍ക്ക് ചികിത്സ വൈകുന്നതും ആവശ്യമായ പരിചരണം ലഭിക്കാത്തതുമൂലം ഒഴിവാക്കാനാകുന്ന വൈകല്യങ്ങളുമായി ജീവിക്കേണ്ട സാഹചര്യമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം സ്ട്രോക്ക് ബാധിച്ച വെസ്റ്റ് യോര്‍ക്ക്ഷെയറിലെ 63-കാരനായ ഡേവ് ഡക്സ്ബറി, ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ പൊതുഇടത്തെ ഇടനാഴിയിലാണ് വീണ്ടും നടക്കാന്‍ പരിശീലിക്കേണ്ടി വന്നതെന്ന് വെളിപ്പെടുത്തി. വലതുകൈക്കും കാലിനും ചലനശേഷി നഷ്ടപ്പെട്ട അദ്ദേഹത്തിന് എന്‍.എച്ച്.എസ് ചികിത്സ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ സ്വകാര്യ

More »

അപൂര്‍വ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം; സ്‌പെയിനിലെ ബുര്‍ഗോസ് നഗരം കൂരിരുട്ടിലായി
അപൂര്‍വ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം . ബുധനാഴ്ച രാത്രി ബ്രിട്ടനിലടക്കം ദശലക്ഷക്കണക്കിന് ആളുകളാണ് അപൂര്‍വ പ്രതിഭാസം ആസ്വദിച്ചത്. രാജ്യം വര്‍ഷത്തിലെ അഞ്ചാമത്തെ ഉഷ്ണതരംഗത്തിന്റെ പിടിയിലായിരിക്കെ, ചന്ദ്രന്‍ സൂര്യനെ മറച്ചതോടെ യുകെയില്‍ ചൂടില്‍ താല്‍ക്കാലികമായ ശമനമുണ്ടായി. പകല്‍ നേരം അല്‍പസമയത്തേക്ക് സന്ധ്യയായത് പോലുള്ള അന്തരീക്ഷം പരന്നതും ശ്രദ്ധേയമായി. യുകെയില്‍ വൈകിട്ട് ആറിന് ശേഷമാണ് ഗ്രഹണം ദൃശ്യമായിത്തുടങ്ങിയത്. എഡിന്‍ബറോയില്‍ വൈകിട്ട് 6.08നും ലണ്ടനില്‍ 6.17നും കോണ്‍വാളില്‍ 6.18നും ചന്ദ്രന്‍ സൂര്യന്റെ ഒരുഭാഗം മറച്ചുതുടങ്ങി. തുടര്‍ന്ന് ചന്ദ്രന്‍ പതുക്കെ സൂര്യന്റെ മുന്നിലൂടെ നീങ്ങി, ഏകദേശം ഒരു മണിക്കൂറിന് ശേഷം സൂര്യപ്രകാശത്തിന്റെ ഭൂരിഭാഗവും മറഞ്ഞു. സ്‌പെയിനിലെ ബുര്‍ഗോസ് നഗരത്തിലായിരുന്നു ഏറ്റവും മികച്ച കാഴ്ച. ഇവിടെ 100 ശതമാനം സമ്പൂര്‍ണ ഗ്രഹണം ഏകദേശം രണ്ട് മിനിറ്റോളം നീണ്ടുനിന്നു. ചന്ദ്രനെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions