യു.കെ.വാര്‍ത്തകള്‍

മൂന്നു ദിവസം ഹീത്രു- ഗാറ്റ്‌ വിക്ക് എയര്‍ പോര്‍ട്ടുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക
ലണ്ടന്‍ : റോഡ് അടച്ചിടുന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ ഹീത്രു- ഗാറ്റ്‌ വിക്ക് വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വലിയ തോതില്‍ താമസം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് . മാര്‍ച്ച് 21ന് വെള്ളിയാഴ്ച രാത്രി ഒന്‍പതു മണി മുതല്‍ മാര്‍ച്ച് 24 തിങ്കളാഴ്ച രാവിലെ ആറു മണിവരെ എം 25 ലൂടെ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍, പതിവിലും നേരത്തെ യാത്ര തിരിച്ചാല്‍ മാത്രമെ കൃത്യ സമയത്ത് ലക്ഷ്യത്തില്‍ എത്താന്‍ കഴിയുകയുള്ളൂ. വെസ്ലി ജംഗ്ഷന്‍ 10 നും ചെര്‍ട്‌സി ജംഗ്ഷന്‍ 11 ഉം ഇടയിലായി രണ്ടു ഭാഗത്തേക്കുള്ള റോഡുകളും അടച്ചിടും. ഒരു പാലം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണിത്. എം 25 അടച്ചിടുന്നതോടെ ഗതാഗതം മറ്റു വഴികളിലൂടെ തിരിച്ചു വിടും. എന്നാല്‍, ഹീത്രു- ഗാറ്റ്‌ വിക്ക് വിമാനത്താവളങ്ങളിലേക്കുള്ള യാത്രകള്‍ക്ക് കൂടുതല്‍ സമയമെടുക്കും. അതുകൊണ്ടു തന്നെ സാധാരണ പുറപ്പെടുന്നതിനേക്കാള്‍ വളരെ നേരത്തെ തന്നെ യാത്ര പുറപ്പെടേണ്ടി വരും.

More »

എന്‍എച്ച്എസില്‍ നഴ്‌സുമാരുടെ കടുത്ത ക്ഷാമം! മൂന്നിലൊന്ന് ആശുപത്രികളിലും റൊട്ടേഷന്‍ നടപ്പാകുന്നില്ല
എന്‍എച്ച്എസ് ആശുപത്രികളില്‍ നഴ്‌സുമാരുടെ കടുത്ത ക്ഷാമം. നഴ്‌സുമാരുടെ കുറവ് ഗുരുതരമായ നിലയില്‍ തുടരുന്നതിനാല്‍ ആയിരക്കണക്കിന് രോഗികളാണ് അപകടാവസ്ഥ നേരിടുന്നതെന്ന് ഞെട്ടിപ്പിക്കുന്ന അന്വേഷണത്തില്‍ വ്യക്തമായി. കാല്‍ശതമാനത്തോളം ആശുപത്രികളിലാണ് നഴ്‌സുമാരെ റൊട്ടേഷനില്‍ നിയോഗിക്കുന്നതില്‍ അപകടകരമായ വിടവ് പതിവായി നേരിടുന്നത്. കുട്ടികളുടെയും, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകളിലുമാണ് ഈ ദുരവസ്ഥ ഏറ്റവും മാരകമായ നിലയില്‍ അനുഭവപ്പെടുന്നത്. നഴ്‌സുമാരുടെ സേവനത്തില്‍ ചെറിയ കുറവ് നേരിടുന്നത് പോലും മരണസാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനം തെളിയിക്കുമ്പോഴാണ് എന്‍എച്ച്എസ് ആശുപത്രികളില്‍ ഇത് പതിവായി നേരിടുന്നത്. അമിതമായി ജോലി ചെയ്യേണ്ടി വരുന്ന നഴ്‌സുമാര്‍ക്ക് പലപ്പോഴും രോഗികളുടെ അവസ്ഥ മോശമാകുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പോകാറുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് പരിചരണത്തിന്റെ വിവിധ

More »

ടെസ്‌കോയില്‍ 5.2% ശമ്പള വര്‍ധന; മലയാളികള്‍ക്ക് നേട്ടമാകും
ലണ്ടന്‍ : യുകെയിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ടെസ്‌കോയില്‍ 5.2 ശതമാനം ശമ്പള വര്‍ധന. മാസങ്ങളായി തൊഴിലാളി യൂണിയനുമായി തുടരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ശമ്പള വര്‍ധനയ്ക്ക് ധാരണയായത്. മാര്‍ച്ച് 30 മുതല്‍ പുതിയ ശമ്പള നിരക്ക് പ്രാബല്യത്തിലാകും. മണിക്കൂറിന് 12.45 പൗണ്ടാകും മാര്‍ച്ച് 30 മുതലുള്ള ശമ്പളം. ഇത് ഓഗസ്റ്റില്‍ അല്‍പം കൂടി വര്‍ധിപ്പിച്ച് 12.64 പൗണ്ടായി ഉയര്‍ത്തും. അഞ്ചു ശതമാനം ശമ്പള വര്‍ധന വരുത്തുമ്പോളും ജീവനക്കാര്‍ക്ക് ലഭിക്കുന്നത് ദേശിയ മിനിമം വേജസായ 12.21 പൗണ്ടിനേക്കാള്‍ കേവലം 44 പെന്‍സ് അധികം മാത്രമാണ്. ഇതോടൊപ്പം നിലവില്‍ ഞായറാഴ്ചകളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ലഭ്യമായിരുന്ന പത്തു ശതമാനം സണ്‍ഡേ പേ ബോണസ് റദ്ദാക്കുകയും ചെയ്യും. പുതുതായി റിക്രൂട്ട് ചെയ്യുന്ന ജോലിക്കാര്‍ക്ക് ഈ ആനുകൂല്യം നേരത്തെ തന്നെ നിഷേധിച്ചിരുന്നു. ഇതിനു പുറമേയാണ് പുതിയ പേയ്‌മെന്റ് ഡീലിന്റെ ഭാഗമായി നിലവിലുള്ള ജീവനക്കാരുടെയും

More »

സെന്‍ട്രല്‍ ലണ്ടനില്‍ നടപ്പാതയിലേക്ക് വാന്‍ ഇടിച്ചു കയറി 20 കാരി കൊല്ലപ്പെട്ടു; യുവാവ് കസ്റ്റഡിയില്‍
സെന്‍ട്രല്‍ ലണ്ടനില്‍ നടപ്പാതയിലേക്ക് വാന്‍ ഇടിച്ചു കയറിയ സംഭവത്തില്‍ യുവതി ദാരുണമായി കൊല്ലപ്പെട്ടു. കിംഗ്‌സ് കോളജിന് സമീപമാണ് അപകടം നടന്നത്. മരിച്ച 20 കാരിയായ യുവതി കിംഗ്‌സ് കോളജിലെ വിദ്യാര്‍ത്ഥി ആണെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റു രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവ സ്ഥലത്തുവച്ച് 28 കാരനായ ഡ്രൈവര്‍ അറസ്റ്റിലായി. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ദൃക്‌സാക്ഷിയില്‍ നിന്ന് അപകടത്തിന്റെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. അപകടം നടന്ന സ്ഥലം കാല്‍നട യാത്രക്കായി മാത്രം ഉപയോഗിക്കുന്ന വഴിയാണ്. വാഹനങ്ങള്‍ പോകാറില്ല. അതിനാല്‍ തന്നെ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കും.

More »

ലണ്ടനില്‍ ഇന്ത്യകാരിയെ കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിനായി തിരച്ചില്‍ ഊര്‍ജ്ജിതം
ഇന്ത്യന്‍ വംശജ 24 കാരിയായ ഹര്‍ഷിത ബ്രെല്ല കിഴക്കന്‍ ലണ്ടനില്‍ വച്ച് മരണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡനം , സ്ത്രീധനം വാങ്ങല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ഹര്‍ഷിതയുടെ ഭര്‍ത്താവ് പങ്കജ് ലാംബയെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. പങ്കജ് ലാംബയുടെ പിതാവ് ദര്‍ശന്‍ സിംഗും അമ്മ സുനിലുമാണ് മാര്‍ച്ച് 14ന് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി എന്ന് സംശയിക്കുന്ന ലാംബയുടെ സഹോദരി ഉമ ഒളിവിലാണ്. അവര്‍ക്കായി പലയിടങ്ങളിലും പോലീസ് റെയ്ഡുകള്‍ നടക്കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 14ന് ഭര്‍ത്താവിന്റെ കാറിന്റെ ബൂട്ടിനുള്ളിലായിരുന്നു ഹര്‍ഷിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

More »

ബെനഫിറ്റ് ചെലവുകള്‍: 5 ബില്ല്യണ്‍ പൗണ്ട് വെട്ടിച്ചുരുക്കുമെന്ന് പ്രഖ്യാപിച്ച് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍, ഒരു മില്ല്യണിലേറെ ജനങ്ങളുടെ കൈയില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ച് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി ലിസ് കെന്‍ഡാല്‍. ലേബര്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ് രൂക്ഷമായിരുന്നിട്ടും ബെനഫിറ്റ് ചെലവുകള്‍ താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് വളര്‍ന്നതോടെയാണ് ലേബര്‍ ഗവണ്‍മെന്റ് നീക്കം പ്രഖ്യാപിച്ചത്. 5 ബില്ല്യണ്‍ പൗണ്ട് വെട്ടിക്കുറയ്ക്കാനാണ് ലക്ഷ്യം. പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് ഡിസെബിലിറ്റി ബെനഫിറ്റ് നല്‍കുന്നതില്‍ നിബന്ധനകള്‍ കടുപ്പിക്കാനാണ് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറിയുടെ നീക്കം. ടോയ്‌ലറ്റ് ഉപയോഗിക്കുന്നത് പോലുള്ള അടിസ്ഥാന കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ഒഴികെ ബെനഫിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെയ്ക്കാനാണ് ശ്രമം. ഇതിന്റെ ഫലമായി 2023-30 വര്‍ഷത്തോടെ 800,000 മുതല്‍ 1.2

More »

യുകെയില്‍ മലയാളി യുവതി പനി ബാധിച്ചു മരണമടഞ്ഞു
യുകെ മലയാളികളെ ഞെട്ടിച്ചു വീണ്ടും പനി മരണം. നോര്‍ത്താംപ്ടണില്‍ ന്യുമോണിയ ബാധിച്ച് മരിച്ചത് വയനാട്ടുകാരി അഞ്ജു അമല്‍(29). ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ അമല്‍ അഗസ്റ്റിന്‍ ആണ് ഭര്‍ത്താവ്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം നടന്നത്. പുല്‍പ്പള്ളി മാരപ്പന്‍മൂല ആനിത്തോട്ടത്തില്‍ ജോര്‍ജ് - സെലിന്‍ ദമ്പതികളുടെ മകളാണ്. സഹോദരി - ആശ(ഇസാഫ് ബാങ്ക്. ( തിരൂര്‍ ) പനിയുമായിട്ടാണ് കുറച്ചു ദിവസം മുന്‍പ് അഞ്ജു ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നത്. എന്നാല്‍ പെട്ടെന്ന് തന്നെ അഞ്ജുവിന്റെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി നോര്‍ത്താംപ്ടനിലെ താമസക്കാരിയായാണ് അഞ്ജു.

More »

ഏപ്രില്‍ മുതല്‍ ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റങ്ങള്‍; തീയതി മാറ്റണമെങ്കില്‍ 10 ദിവസം മുമ്പ് ചെയ്യണം
വരുന്ന ഏപ്രില്‍ 8 മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട നിയമത്തില്‍ മാറ്റങ്ങള്‍ വരും. ലേണര്‍ ഡ്രൈവര്‍മാര്‍ അവര്‍ക്ക് നല്‍കിയ ടെസ്റ്റിംഗ് തീയതി മാറ്റുകയോ റദ്ദാക്കുകയോ ചെയ്യണമെങ്കില്‍ പത്ത് പ്രവൃത്തി ദിവസങ്ങള്‍ക്ക് മുന്‍പായി അക്കാര്യം അറിയിക്കണം എന്നാണ് ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി (ഡി വി എസ് എ) നിര്‍ദ്ദേശിക്കുന്നത്. നിലവില്‍ ടെസ്റ്റ് ഫീസ് നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യം മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചാല്‍ മതി. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങള്‍ പ്രവൃത്തി ദിവസങ്ങളായി കണക്കു കൂട്ടും. എന്നാല്‍, ഞായറാഴ്ചയും പൊതു ഒഴിവ് ദിവസങ്ങളും പ്രവൃത്തി ദിവസങ്ങളായി കണക്കാക്കില്ല. കാര്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കാണ് പുതിയ നിയമം ബാധകമാവുന്നത്. തിയറി ടെസ്റ്റുകള്‍ക്കും മോട്ടോര്‍ സൈക്കിള്‍, ബസ് ഡ്രൈവിംഗ് ടെസ്റ്റുകള്‍, ഡ്രൈവിംഗ് ഇന്‍സ്ട്രക്റ്റര്‍

More »

ഇംഗ്ലണ്ടില്‍ പ്രസവങ്ങള്‍ക്കിടെ കൂടുതല്‍ വീഴ്ചകള്‍ സംഭവിക്കുന്ന ആശുപത്രികളുടെ പട്ടിക പുറത്ത്
ഇംഗ്ലണ്ടിലെ ഏതെല്ലാം ആശുപത്രികളില്‍ വെച്ച് പ്രസവിക്കുന്നത് ആണ് അപകടകരമായത് എന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റാണ് പ്രസവങ്ങള്‍ നടത്തുന്നതില്‍ ഏറ്റവും 'അപകടകരമെന്ന്' റിപ്പോര്‍ട്ട് കണ്ടെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലെ മറ്റൊരു മെഡിക്കല്‍ സ്ഥാപനവും നല്‍കാത്ത വിധത്തില്‍ പുതിയ അമ്മമാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ മുന്നിലാണ് ഈ ട്രസ്റ്റ്. 33 സ്ത്രീകള്‍ക്കും, അവരുടെ കുട്ടികള്‍ക്കും ഉണ്ടായ ഹാനികളിലാണ് ആശുപത്രിയുടെ വീഴ്ചകള്‍ ഇടയാക്കിയതെന്ന് സ്വതന്ത്ര റിവ്യൂവര്‍മാര്‍ പറയുന്നു. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് രണ്ടാം സ്ഥാനത്ത്. യുകെയിലെ ഏറ്റവും വലിയ മറ്റേണിറ്റി റിവ്യൂ നേരിടുകയാണ് ഈ ആശുപത്രി. 2006 മുതല്‍ 2023 വരെ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മരിക്കുകയും, പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് അന്വേഷണം. രണ്ട്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions