എന്‍എച്ച്എസില്‍ 100,000 ജോലികള്‍ വെട്ടിക്കുറയ്‌ക്കേണ്ടിവരും; ചെലവുകള്‍ ട്രഷറി വഹിക്കണമെന്ന്
എന്‍എച്ച്എസിലെ ചെലവുചുരുക്കല്‍ മൂലം ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ 100,000 ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ കാരണമാകുമെന്നു റിപ്പോര്‍ട്ട് ഉണ്ട്. ഇതോടെ ചെലവുകള്‍ ട്രഷറി വഹിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എച്ച്എസ് മേധാവികള്‍ രംഗത്തുവന്നു. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും, പുതിയ എന്‍എച്ച്എസ് മേധാവിയും ഉത്തരവിട്ട ചെലവ് ചുരുക്കല്‍ പദ്ധതിയും പുനഃസംഘടനയും ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ നിന്നും 100,000-ലേറെ തൊഴിലുകള്‍ നഷ്ടമാക്കുമെന്ന് സൂചനയുണ്ട്. തൊഴില്‍ നഷ്ടത്തിന്റെ തോത് വന്‍തോതില്‍ ഉയരുമെന്ന് ഉറപ്പായതോടെയാണ് ചെലവുകള്‍ ട്രഷറി വഹിക്കണമെന്ന് എന്‍എച്ച്എസ് മേധാവികള്‍ ആവശ്യപ്പെട്ടത്.
2 ബില്ല്യണ്‍ പൗണ്ട് വരെ നഷ്ടം വരുമെന്നാണ് കണക്ക്. കോര്‍പറേറ്റ് പ്രവര്‍ത്തനങ്ങളുടെ ചെലവ് ചുരുക്കാനാണ് 215 ട്രസ്റ്റുകളോട് പുതിയ എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം മാക്കി ഉത്തരവ് നല്‍കിയിരിക്കുനന്ത്. എച്ച്ആര്‍, ഫിനാന്‍സ്,
More »
സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് കഴിഞ്ഞതോടെ വീടുവില താഴോട്ട്
ഇംഗ്ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വീടുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി നിയമങ്ങളില്‍ വന്ന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പായി വീടുവാങ്ങാന്‍ ഇറങ്ങിയവരുടെ തിരക്ക് കുറഞ്ഞതോടെ വീടുവില കുത്തനെ ഇടിയുകയാണെന്ന് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഉണ്ടായ വിലയിടിവിനു ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ വിലയിടിവാണിതെന്നാണ് ഹാലിഫാക്സ് പറയുന്നത്. ഏകദേശം 0.5 ശതമാനത്തോളമാണ് മാര്‍ച്ചില്‍ വിലയിടിഞ്ഞത്.
തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് ബ്രിട്ടനിലെ വീടുകളുടെ വിലയില്‍ ഇടിവുണ്ടാകുന്നത് എന്ന് ചൂണ്ടിക്കാട്ടിയ ഹാലിഫാക്സ്, ഫെബ്രുവരിയില്‍ ഉണ്ടായ വിലയിടിവ് നേരത്തെ പറഞ്ഞതുപോലെ 0.1 ശതമാനമല്ലെന്നും 0.2 ശതമാനമാണെന്നും പറഞ്ഞു. ഏപ്രില്‍ 1 ന് നിലവില്‍ വന്ന , സ്റ്റാമ്പ് ഡ്യൂട്ടി നിയമത്തിലെ മാറ്റങ്ങള്‍ക്ക് മുന്‍പായി വീട് വാങ്ങല്‍ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ ആളുകള്‍ തിരക്കു
More »
കെയറര്‍ വിസ നിയന്ത്രണം കൊണ്ടുവന്നതോടെ ജോലിയ്ക്കാളില്ല; ഇളവ് വേണമെന്നാവശ്യം
ലക്ഷങ്ങള്‍ കെയറര്‍ വിസയിലെത്തിയപ്പോള്‍ കുടിയേറ്റ പ്രതിസന്ധി ; വിസ നിയന്ത്രണം കൊണ്ടുവന്നതോടെ ജോലിയ്ക്കാളില്ല ; യുകെയിലെ കെയറര്‍ വിസ നല്‍കുന്ന രീതികളില്‍ മാറ്റം വേണമെന്നാവശ്യം
ലക്ഷങ്ങള്‍ കെയറര്‍ വിസയിലെത്തിയപ്പോള്‍ കുടിയേറ്റ പ്രതിസന്ധി രൂക്ഷമാണെന്ന മുറവിളി ശക്തമായിരുന്നു. അതോടെയാണ് കെയറര്‍ വിസയില്‍ നിയന്ത്രണം കൊണ്ടുവന്നത്. ഇപ്പോഴിതാ ജോലിയ്ക്കാളില്ലാത്ത സ്ഥിതിയാണ്. കോവിഡിന് ശേഷമുള്ള പ്രതിസന്ധി മറികടക്കാന്‍ ലക്ഷക്കണക്കിന് പേരെയാണ് കൊണ്ടുവന്നത്. സ്റ്റുഡന്റ് വിസയിലെത്തി കെയറര്‍ വിസയിലേക്ക് മാറിയവരും ഉണ്ട്. എന്നാല്‍ വിസ പുതുക്കാനാകാതെ പലരും മേഖല വിട്ടു. ഇതോടെ ആളെ കിട്ടാനില്ലാത്ത അവസ്ഥയുമായി. സര്‍ക്കാരിന് തലവേദനയാകുകയാണ് പുതിയ പ്രതിസന്ധി.
വിദേശ പ്രൊഫഷണലുകള്‍ക്ക് വിസ നല്‍കുന്നത് രാജ്യത്തിന്റെ ആവശ്യമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. എട്ടോളം മേഖലകളിലെ പ്രൊഫഷണലുകള്‍ക്ക് പക്ഷം 32 ശതമാനത്തില്‍
More »
ഓരോ 9 മിനിറ്റിലും ഒരു ജോലി നഷ്ടം! അടുത്ത 5 വര്‍ഷത്തില്‍ ജോലിക്കാര്‍ക്ക് 11,000 പൗണ്ട് നഷ്ടമാകുമെന്ന്
ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിന് പിന്നാലെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിച്ച ബജറ്റ് രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഇതിന്റെ ആഘാതം ഒന്നിന് പിറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ബജറ്റിന് ശേഷം ഓരോ ഒന്‍പത് മിനിറ്റിലും ഒരു ജോലിക്കാരെ വീതം എംപ്ലോയര്‍ ലേ-ഓഫ് നല്‍കി പറഞ്ഞുവിടുന്നതായാണ് പുതിയ കണ്ടെത്തല്‍.
ലേബര്‍ ഗവണ്‍മെന്റ് സമ്പദ് ഘടനയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കുകയാണ് ചെയ്തതെന്നാണ് ആരോപണം. എംപ്ലോയര്‍മാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ച് 25 ബില്ല്യണ്‍ പൗണ്ട് സ്വരൂപിക്കാനുള്ള ഗവണ്‍മെന്റ് പദ്ധതി വരും മാസങ്ങളില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടമാകാന്‍ കാരണമാകുമെന്നാണ് ബിസിനസ് മേധാവികളുടെ മുന്നറിയിപ്പ്.
ഈ വര്‍ഷം തൊഴിലില്ലായ്മ 1.6 മില്ല്യണില്‍ തൊടുമെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി
More »
ഇംഗ്ലണ്ടില്‍ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ മാസം തോറും വീടുകള്‍ കയറിയിറങ്ങി ചികിത്സ നല്‍കാന്‍ പദ്ധതി
ഇംഗ്ലണ്ടിലെ രോഗനിരക്ക് കൈകാര്യം ചെയ്യാനായി സുപ്രധാന പദ്ധതികളുമായി എന്‍എച്ച്എസ്. ആരോഗ്യ പ്രവര്‍ത്തകരെ വീടുകളില്‍ കയറി രോഗികളുണ്ടോയെന്ന് പരിശോധിപ്പിക്കാന്‍ അയയ്ക്കാനുള്ള ഒരുക്കത്തിലാണ് ഗവണ്‍മെന്റ്. ഓരോ മാസവും സന്ദര്‍ശിക്കേണ്ട 120 വീടുകളുടെ പട്ടിക ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കറെ നിയോഗിക്കാനാണ് നീക്കം.
ജൂണ്‍ മാസം മുതല്‍ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ ചികിത്സ ആവശ്യമുള്ളവരെ മുന്‍കൂറായി തിരിച്ചറിയാമെന്നാണ് കരുതുന്നത്.
More »
ട്രംപിന്റെ 'യുദ്ധം': ആഗോളവത്കരണ കാലം അവസാനിച്ചതായി പ്രഖ്യാപിക്കാന്‍ സ്റ്റാര്‍മര്‍
ലണ്ടന്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയ 'യുദ്ധ'ത്തെ തുടര്‍ന്ന്, ആഗോളവല്‍ക്കരണ യുഗം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ തിങ്കളാഴ്ച നിര്‍ണായക പ്രസംഗം നടത്തുമെന്നു റിപ്പോര്‍ട്ട് . 1991-ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തോടെ ആരംഭിച്ച ആഗോളവല്‍ക്കരണം ദശലക്ഷക്കണക്കിന് വോട്ടര്‍മാരെ നിരാശരാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് യുകെ പ്രധാനമന്ത്രി. ട്രംപിന്റെ 10 ശതമാനം 'അടിസ്ഥാന' താരിഫുകള്‍ ആഗോള വിപണികളെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സാമ്പത്തിക ദേശീയതയിലുള്ള തന്റെ യുഎസ് എതിരാളിയുടെ ശ്രദ്ധ തനിക്ക് മനസ്സിലാകുമെന്ന് സ്റ്റാര്‍മര്‍ സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ട്രംപിന്റെ തീവ്രമായ നടപടികളോട് സ്റ്റാര്‍മര്‍ ഭരണകൂടം യോജിക്കുന്നില്ലെങ്കിലും, ഒരു പുതിയ യുഗം ആരംഭിച്ചുവെന്ന്
More »
പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ചു: ലേബര്‍ പാര്‍ട്ടി എംപിയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് പോലീസ്
ലണ്ടന്‍ : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിനും പീഡിപ്പിച്ചതിനും ലേബര്‍ പാര്‍ട്ടി എംപി യുകെയില്‍ അറസ്റ്റില്‍. മുന്‍ മന്ത്രിയും ലേബര്‍ പാര്‍ട്ടി എംപിയുമായ ഡാന്‍ നോറിസിനെയാണ് പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തിലുള്ള വീട് റെയ്ഡ് ചെയ്തായിരുന്നു വെള്ളിയാഴ്ച നോറിസിനെ അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാലപീഡനവും നോറിസിന് മേല്‍ ചുമത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് ഈസ്റ്റ് സോമര്‍സെറ്റ് മണ്ഡലത്തില്‍ നിന്നും മുന്‍മന്ത്രി ജേക്കബ് റീസ് - മോഗിനെ പരാജയപ്പെടുത്തിയാണ് ഡാന്‍ നോറിസ് ജനപ്രതിനിധി സഭയില്‍ എത്തിയത്.
എന്‍ എസ് പി സി സി പരിശീലനം നേടുകയും അധ്യാപകനായും ശിശു സംരക്ഷണ ഓഫീസര്‍ ആയും പ്രവര്‍ത്തിച്ചിട്ടുള്ള നോറിസിനെ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ അന്വേഷണം
More »
മോര്‍ട്ട്‌ഗേജുകള്‍ക്ക് തിരിച്ചടി; വീട് വാങ്ങുന്ന സീസണ്‍ എത്തിച്ചേരുമ്പോള്‍ വന്‍ ഫീസ് ചെലവ് വരും
സ്പ്രിംഗ് സീസണ്‍ ബ്രിട്ടനില്‍ വീട് വില്‍പ്പനയുടെയും, വാങ്ങലിന്റെയും സമയമാണ്. എന്നാല്‍ ഇപ്പോള്‍ വീട് വാങ്ങുന്നവര്‍ക്കും, റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍ക്കും ഏതാനും വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് ഇപ്പോള്‍ അധിക ചെലവ് വഹിക്കേണ്ടി വരുന്നുണ്ട്. മികച്ച ഡീലുകള്‍ക്കായി ഉയര്‍ന്ന അറേഞ്ച്‌മെന്റ് ഫീസും ലെന്‍ഡര്‍മാര്‍ ഈടാക്കുന്നു.
ഒരു നിശ്ചിത റേറ്റ് നേടാന്‍ വേണ്ടി മാത്രമായി ലെന്‍ഡര്‍മാര്‍ക്ക് നല്‍കുന്ന ഈ ഫീസിന് പുറമെ കണ്‍വേയന്‍സ്, ബ്രോക്കര്‍ ഫീസും വേണ്ടിവരും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശരാശരി ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജിലെ പ്രൊഡക്ട് ഫീസ് 81 പൗണ്ടില്‍ നിന്നും 1121 പൗണ്ടായാണ് വര്‍ദ്ധിച്ചതെന്ന് മണി ഫാക്ട്‌സ് വ്യക്തമക്കുന്നു.
ഇതേ കാലയളവില്‍ ഫീസില്ലാതെ ഡീലുകള്‍ ലഭ്യമാക്കുന്നതിന്റെ തോതില്‍ 41 ശതമാനത്തില്‍ നിന്നും 36 ശതമാനത്തിലേക്ക് ഇടിവും രേഖപ്പെടുത്തി. ക്യാഷ്ബാക്ക് പോലുള്ള ആശ്വാസങ്ങളും ഇപ്പോള്‍
More »
ട്രംപിന്റെ താരിഫ് യുദ്ധം: യുകെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നും ഒരാഴ്ച കൊണ്ട് അപ്രത്യക്ഷമായത് 175 ബില്ല്യണ്‍ പൗണ്ട്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം ആഗോള വിപണികളില്‍ കൊടുങ്കാറ്റ് വിതയ്ക്കുന്നു. യുകെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നും മാത്രം ഒരാഴ്ച കൊണ്ട് ഏകദേശം 175 മില്ല്യണ്‍ പൗണ്ടാണ് അപ്രത്യക്ഷമായത്. പെന്‍ഷനുകളെയും, ലക്ഷക്കണക്കിന് ആളുകളുടെ സേവിംഗ്‌സിനെയും ഇത് സാരമായി ബാധിക്കും.
ട്രംപിന്റെ വ്യാപാര യുദ്ധം വിപണിയില്‍ തകര്‍ച്ചയ്ക്ക് കളമൊരുക്കിയതോടെ എഫ്ടിഎസ്ഇ 100 മഹാമാരിക്ക് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള ഇടിവാണ് നേരിട്ടത്. വാള്‍സ്ട്രീറ്റ് മുതല്‍ ഏഷ്യന്‍ വിപണികളില്‍ വരെ ഇതിന്റെ ആഘാതം പ്രതിഫലിച്ചു. വ്യാപാര പങ്കാളികള്‍ക്ക് എതിരെ ട്രംപ് ചുങ്കം ചുമത്തിയതോടെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യതയും രൂപപ്പെടുന്നുണ്ട്.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടെ പെന്‍ഷന്‍ തുക എടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ വിരമിക്കല്‍ പദ്ധതിയെ ഈ അവസ്ഥ തകിടം മറിക്കുമെന്നാണ് അനലിസ്റ്റുകളുടെ മുന്നറിയിപ്പ്. ആഗോള
More »