ഇമിഗ്രേഷന്‍

യുകെയില്‍ വ്യാപക ഇമിഗ്രേഷന്‍ റെയ്ഡ്; നിയമവിരുദ്ധമായി 200 പേരെ കെയറര്‍മാരാക്കിയ സംഘത്തെ പിടികൂടി
ലണ്ടന്‍ : യുകെയില്‍ പരക്കെ ഇമിഗ്രേഷന്‍ റെയ്ഡ്. ബോട്‌സ്വാനയില്‍ നിന്നും 200 പേരെ നിയമവിരുദ്ധമായി യുകെയിലെത്തിച്ചെന്ന് സംശയിക്കപ്പെടുന്ന സംഘത്തിലെ പ്രധാനിയെ ബോര്‍ഡര്‍ പോലീസ് അറസ്റ്റു ചെയ്തു. ചെല്‍റ്റ്‌നാമില്‍ നിന്നുമാണ് 37 വയസുകാരനായ ഒരാളെയാണ് ഇപ്പോള്‍ പിടികൂടിയത്. മാഞ്ചസ്റ്ററിലും നോട്ടിംഗ്ഹാമിലും ഷെഫീല്‍ഡിലും ബ്രാഡ്‌ഫോര്‍ഡിലുമൊക്കെ അറസ്റ്റുകള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യാജ വിവരങ്ങള്‍ നല്‍കി അഭയാര്‍ത്ഥി ആനുകൂല്യങ്ങള്‍ നേടാന്‍ ശ്രമിക്കുകയും കൃത്യമായ പരിശീലനങ്ങള്‍ നേടാതെ കെയര്‍ ഹോമുകളില്‍ ജോലി ചെയ്യുകയും ചെയ്തവരെ പിടികൂടിയതിനു പിന്നാലെയാണ് അവരെ സഹായിച്ച സംഘത്തിലെ പ്രധാനിയേയും അറസ്റ്റു ചെയ്തത്. 33നും 50നും ഇടയില്‍ പ്രായമുള്ള മൂന്നു പുരുഷന്മാരെയും ഒരു സ്ത്രീയേയുമാണ് മാഞ്ചസ്റ്റര്‍, നോട്ടിംഗ്ഹാം, ഷെഫീല്‍ഡ്, ബ്രാഡ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നും ബോര്‍ഡര്‍ പൊലീസ് അറസ്റ്റു

More »

വിസാ നിയന്ത്രണം: യു കെ വിട്ടത് 58,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും, ജോലിക്കാരും
യുകെ വിസാ നിയന്ത്രണത്തില്‍ ഇന്ത്യക്കാരുടെ സ്വപ്‌നങ്ങള്‍ പൊലിയുന്നു. വിസാ നിയന്ത്രണത്തില്‍ ഇതിനോടകം രാജ്യം വിട്ടത് 58,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും, ജോലിക്കാരും ആണ്. യുകെയില്‍ നിന്നും മടങ്ങിയ ഏറ്റവും വലിയ ജനവിഭാഗം ഇന്ത്യക്കാര്‍ ആണ്. രാജ്യത്തേക്ക് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ പഠിക്കാനും, ജോലിക്കുമായും എത്തുന്നത് ഭാവിയില്‍ സ്ഥിരതാമസം ഉറപ്പിക്കാമെന്ന സ്വപ്‌നം കണ്ടുതന്നെയാണ്. ഭൂരിഭാഗം പേരും ഈ സ്വപ്‌നം കാണുന്നു. എന്നാല്‍ ബ്രിട്ടന്‍ നിയമപരമായുള്ള കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുമ്പോള്‍ ഇന്ത്യക്കാരെ സംബന്ധിച്ച് ഈ സ്വപ്‌നങ്ങള്‍ അസ്തമിക്കുന്ന ലക്ഷണമാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുകെ വിട്ടിറങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും, ജോലിക്കാരുടെയും എണ്ണം ഇതിന് സ്ഥിരീകരണം നല്‍കുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്

More »

യുകെയുടെ കുടിയേറ്റ 'കുരുക്ക് ': പിആറിന് അപേക്ഷിക്കാന്‍ 10 വര്‍ഷം; വിദ്യാര്‍ഥികള്‍ക്ക് പഠനശേഷം 18 മാസം മാത്രം തുടരാം
കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ പരാജയവും റിഫോം യുകെയുടെ മുന്നേറ്റവും മൂലം വിറളി പിടിച്ച കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ അതിന്റെ കേട് തീര്‍ക്കുന്നത് കുടിയേറ്റക്കാരുടെ നെഞ്ചത്തോട്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനു കടുത്ത മാര്‍ഗനിര്‍ദേശങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി അപരിമിത താമസ അനുവാദം (ഐഎല്‍ആര്‍) അനുവദിക്കുന്നതിനുള്ള വിസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു പത്തു വര്‍ഷത്തിലേയ്ക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് ധവളപത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റിഫോം യുകെ ഉയര്‍ത്തിയ വെല്ലുവിളിക്കു തടയിടുക ലക്ഷ്യമിട്ടാണ് ലേബര്‍ സര്‍ക്കാര്‍ അടിയന്തരമായി കുടിയേറ്റ നിയന്ത്രണ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഐഎല്‍ആര്‍ അനുവാദ കാലാവധി പത്തു വര്‍ഷമാക്കുന്നതോടെ കുറെ പേരെങ്കിലും രാജ്യം വിട്ടു പോകുന്നതിനും വിദേശത്തു

More »

ബ്രിട്ടനില്‍ വിദേശികളായ കെയര്‍ വര്‍ക്കേഴ്‌സിന്റെ നിയമനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നു
കെയറര്‍ വീസകള്‍ ഉള്‍പ്പെടെയുള്ള താഴ്ന്ന വൈദഗ്ധ്യമുള്ള വീസകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ നിയമ പരിഷ്‌കാരങ്ങളുമായി യുകെ സര്‍ക്കാര്‍ . ഇതുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. വിദേശത്തുനിന്നുള്ള കെയര്‍ വര്‍ക്കേഴ്‌സിന്റെ നിയമനം പൂര്‍ണമായും തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബില്ലില്‍ ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി യുവെറ്റ് കൂപ്പര്‍ വ്യക്തമാക്കി. ഓരോ വര്‍ഷവും 50000 കെയറര്‍മാര്‍ ഉള്‍പ്പെടെയുള്ള താഴ്ന്ന വൈദഗ്ധ്യമുള്ള വീസകള്‍ കുറയ്ക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് ബില്ലിലുള്ളതെന്നാണ് സൂചന. കെയര്‍ മേഖലയില്‍ ഇപ്പോഴും ധാരാളം തൊഴില്‍ സാധ്യതകളുണ്ടെങ്കിലും ഇതു പരിഹരിക്കാന്‍ ഹോം ഉടമകള്‍ ബ്രിട്ടീഷ് വംശജരെ ആശ്രയിക്കുകയോ അല്ലെങ്കില്‍ നിലവില്‍ ബ്രിട്ടനിലുള്ള വിദേശ വീസക്കാര്‍ക്ക് എക്‌സ്റ്റന്‍ഷന്‍ നടപടികള്‍ പരിഗണിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് യുവെറ്റ്

More »

ഗ്രാഡ്വേറ്റ് വിസ നയത്തിലും മാറ്റം; ആശങ്കയില്‍ യൂണിവേഴ്‌സിറ്റികള്‍
യുകെയിലേക്കു വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള ഡിപ്പെന്‍ഡന്റ് വിസ നിര്‍ത്തലാക്കിയതിനു പുറമെ ഗ്രാഡ്വേറ്റ് വിസ നയത്തിലും മാറ്റം കൊണ്ടുവരുന്നു. ഇതിന്റെ പേരില്‍ ഹോം ഓഫീസിനും വിദ്യാഭ്യാസ വകുപ്പിനുമിടയില്‍ സംഘര്‍ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം രണ്ട് വര്‍ഷം യുകെയില്‍ തുടരണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ഗ്രാഡ്വേറ്റ് ലെവല്‍ ജോലി നേടിയിരിക്കണം എന്ന നിര്‍ദ്ദേശമുണ്ടെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നത്. നിലവില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയായതിന് ശേഷം, തൊഴില്‍ ലഭിച്ചില്ലെങ്കില്‍ പോലും രണ്ട് വര്‍ഷക്കാലം ബ്രിട്ടനില്‍ തുടരാം. ഇതിലാണ് മാറ്റം വരുന്നത്. നെറ്റ് ഇമിഗ്രേഷന്‍ കുറച്ചുകൊണ്ടുവരാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ പ്രധാനമന്ത്രി ഹോം ഓഫീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ്

More »

ബ്രിട്ടീഷ് വിസാ അപേക്ഷകളിലെ സുരക്ഷ പരിശോധന കൂടുതല്‍ കര്‍ശനമാക്കും; പ്രതികൂലമായി ബാധിക്കുക സ്‌കില്‍ഡ് വിസകളെ!
യുകെ വിസ അപേക്ഷകളിലെ സുരക്ഷ കര്‍ശനമാക്കാനുള്ള നടപടികള്‍ 2024 ഡിസംബര്‍ മുതല്‍ ആരംഭിച്ചിരുന്നു. ഈ വര്‍ഷം മുതല്‍, ക്രിമിനല്‍ റെക്കോര്‍ഡ് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കും. മുന്‍ വര്‍ഷങ്ങളേക്കാള്‍ 'വെരിഫിക്കേഷന്‍' കൂടുതല്‍ കര്‍ശനമാക്കുമെന്ന് സാരം . സ്കില്‍ഡ് വര്‍ക്കര്‍ അപേക്ഷകരുടെ അപേക്ഷകളെയായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. 2024 ഡിസംബര്‍ 11 മുതല്‍, യുകെയിലെ സ്‌കില്‍ഡ് വര്‍ക്കര്‍വിസകള്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി, അപേക്ഷകര്‍ പങ്കാളികളുടെ രേഖകള്‍ ഉള്‍പ്പെടെ ഒരു വര്‍ഷമോ അതില്‍ കൂടുതലോ, താമസിച്ച എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ക്രിമിനല്‍ റെക്കോര്‍ഡ് പരിശോധനകള്‍ നല്‍കണം. കുട്ടികളുമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള, പുതിയ ഇന്റര്‍നാഷണല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (ICPC) സമഗ്രമായ പശ്ചാത്തല പരിശോധനകള്‍

More »

ജര്‍മനിയില്‍ മലയാളി നഴ്സുമാര്‍ക്ക് അവസരം; മാസ ശമ്പളം രണ്ട് ലക്ഷം, തൊഴില്‍ പരിചയം ആവശ്യമില്ല
കേരളത്തില്‍ നിന്നും ജര്‍മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജര്‍മനിയിലെ ആശുപത്രികളിലേക്കാണ് നിയമനം. ബിഎസ്‌സി/ജനറല്‍ നഴ്സിങാണ് അടിസ്ഥാന യോഗ്യത. ബിഎസ്‌സി/ പോസ്റ്റ് ബേസിക് ബിഎസ്‌സി യോഗ്യതയുളളവര്‍ക്ക് തൊഴില്‍ പരിചയം ആവശ്യമില്ല. എന്നാല്‍ ജനറല്‍ നഴ്സിങ് പാസായവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. ഉയര്‍ന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ്സ് അധികരിക്കരുത്. ഷോര്‍ട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം 2025 മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേര്‍ഡ് നഴ്സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജര്‍മ്മന്‍ ഭാഷ പരി‍‍ജ്ഞാനം നിര്‍ബന്ധമില്ല.

More »

യുകെ പാസ്പോര്‍ട്ട് ഫീസില്‍ വന്‍ വര്‍ധന; പുതുക്കിയ നിരക്ക് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍
ബ്രിട്ടനില്‍ പുതിയ പാസ്പോര്‍ട്ടിനും പാസ്പോര്‍ട്ട് പുതുക്കാനുമുള്ള അപേക്ഷകള്‍ക്കും ഫീസ് തുടരെ മൂന്നാം വര്‍ഷവും കുത്തനെ കൂട്ടി. ഏഴു ശതമാനമാണ് ഫീസ് വര്‍ധന. പാസ്പോര്‍ട്ട് അപേക്ഷകരുടെ എണ്ണത്തില്‍ മുന്‍പെങ്ങും ഇല്ലാത്തവിധം വര്‍ധന വന്നതോടെയാണ് ഫീസും വര്‍ധിപ്പിക്കാന്‍ ഹോം ഓഫിസ് തീരുമാനിച്ചത്. ഏപ്രില്‍ പത്തു മുതല്‍ ഫീസ് വര്‍ധന പ്രാബല്യത്തിലാകും. കഴിഞ്ഞ ഏപ്രിലിലും പാസ്പോര്‍ട്ട് ഫീസ് ഏഴു ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2023ല്‍ ഒന്‍പത് ശതമാനമായിരുന്നു വര്‍ധന. പുതിയ നിരക്കു പ്രകാരം പ്രായപൂര്‍ത്തിയായവര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ഫീസ് 88.50 പൗണ്ടില്‍ നിന്നും 94.50 പൗണ്ടായി ഉയരും. കുട്ടികള്‍ക്ക് നിലവിലുള്ള 69 പൗണ്ട് ഫീസ് 74 പൗണ്ടായും വര്‍ധിക്കും. പോസ്റ്റല്‍ ആപ്ലിക്കേഷന് പ്രായപൂര്‍ത്തിയായവര്‍ക്ക് ഇപ്പോള്‍ നിലവിലുള്ള 100 പൗണ്ട് 107 പൗണ്ടായും കുട്ടികള്‍ക്ക് നിലവിലുള്ള 69 പൗണ്ട് 74 പൗണ്ടായും ഉയരും.

More »

യുകെയിലേക്കുള്ള വിസിറ്റിംഗ് വിസക്കാര്‍ ഏപ്രില്‍ മുതല്‍ 10 പൗണ്ട് മുടക്കി ഇടിഎ എടുക്കണം
2025 ഏപ്രില്‍ രണ്ടിന് ശേഷം ബ്രിട്ടനിലേക്ക് സന്ദര്‍ശനത്തിനെത്തുന്നവര്‍ ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ (ഇടിഎ) എടുക്കേണ്ടതായി വരും. ഓരോ വര്‍ഷവും യുകെ ബോര്‍ഡര്‍ കടന്നു പോകുന്നവര്‍ക്കായി കൂടുതല്‍ സുഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിന് കൂടുതല്‍ കാര്യക്ഷമമായ ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റം ഒരുക്കുന്നതായി ഹോം ഓഫീസ് അറിയിച്ചു. ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന, ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ ഒഴികെ മറ്റെല്ലാവരും ഇവിടെ വരുന്നതിന് മുന്‍പായി യാത്ര ചെയ്യുന്നതിനുള്ള അനുമതി എടുത്തിരിക്കണമെന്നും സര്‍ക്കാര്‍ പറയുന്നു. ഇത് ഇലക്ട്രോണിക് ഓഥറൈസേഷന്‍ വഴിയോ അല്ലെങ്കില്‍ ഇവിസ വഴിയോ ആകാം. ബ്രിട്ടനിലേക്കുള്ള ഒട്ടുമിക്ക ഒഴിവുകാല യാത്രക്കാര്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കും ഇപ്പോള്‍ ഒരു വിസ ആവശ്യമില്ല. എന്നാല്‍, ഏപ്രില്‍ രണ്ടിന് ശേഷം ഇവിടം സന്ദര്‍ശിക്കുന്ന ഐറിഷ് പൗരന്മാര്‍ ഒഴികെയുള്ള വിദേശികള്‍ക്ക്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions