കുടിയേറ്റ ഗ്രാജുവേറ്റുകള്‍ക്ക് ബ്രിട്ടനില്‍ തങ്ങുന്ന ഓരോ വര്‍ഷവും ഇനി നിര്‍ബന്ധിത ഇംഗ്ലീഷ് ടെസ്റ്റ്
സ്റ്റുഡന്റ് വിസക്കാര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ഏറ്റവും മികച്ചവര്‍ മാത്രം ഇനി രാജ്യത്തു തുടര്‍ന്നാല്‍ മതിയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി സ്റ്റുഡന്റ് വിസക്കാര്‍ക്ക് ഓരോ വര്‍ഷവും ഇംഗ്ലീഷ് പരീക്ഷ. ബ്രിട്ടനില്‍ പഠിക്കാന്‍ എത്തിയെന്ന് കരുതി ഇംഗ്ലീഷ് പ്രാവീണ്യം അത്ര മികച്ചതാകണമെന്നില്ല. എന്നാല്‍ ഇനി ഇംഗ്ലീഷ് ഭാഷ മോശമാണെങ്കില്‍ അത് യുകെയില്‍ താമസിക്കുന്നതിനെ ബാധിക്കുമെന്നതാണ് അവസ്ഥ. വിവാദമായ ഗ്രാജുവേറ്റ് വിസ റൂട്ടില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കുടിയേറ്റ ഗ്രാജുവേറ്റുകള്‍ക്ക് എല്ലാ വര്‍ഷവും നിര്‍ബന്ധിത ഇംഗ്ലീഷ് ടെസ്റ്റ് നടത്താനാണ് ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിരിക്കുന്നത്.
വിദേശ വിദ്യാര്‍ത്ഥികളെ കുറഞ്ഞ വേതനം നല്‍കുന്ന ജോലികളിലേക്ക് ആകര്‍ഷിക്കുന്ന റിക്രൂട്ടിംഗ് ഏജന്റുമാര്‍ക്ക് പണികൊടുക്കാനും നയം ഉദ്ദേശിക്കുന്നു. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ട്
More »
ഗ്രാജുവേറ്റ് വിസ റൂട്ടുകള്‍ തുടരും; ഇന്ത്യക്കാര്‍ക്ക് ആശ്വാസിക്കാം
യുകെയുടെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പ്രോഗ്രാം തുടരണമെന്ന് നിര്‍ദ്ദേശിച്ച് ഹോം ഓഫീസ് ചുമതലപ്പെടുത്തിയ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി. ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ഈ റൂട്ട് യുകെ യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും കരകയറ്റുകയും, ഗവേഷണ സാധ്യതകള്‍ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.
2021 ജൂലൈയില്‍ ആരംഭിച്ച ഗ്രാജുവേറ്റ് റൂട്ട് വിസ പഠനശേഷം രണ്ട് വര്‍ഷത്തേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ഈ പ്രോഗ്രാം റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചത് മുതല്‍ വലിയ ആശങ്ക പടര്‍ന്നിരുന്നു. പദ്ധതി അനിശ്ചിതത്വത്തിലായതോടെ യുകെ യൂണിവേഴ്‌സിറ്റികളിലേക്കുള്ള അപേക്ഷകളും കുറഞ്ഞിരുന്നു.
മികച്ച അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ വിസാ പ്രോഗ്രാം തുടരണമെന്നാണ് റിപ്പോര്‍ട്ട്
More »
ഗ്രാജുവേറ്റ് വിസ റൂട്ടുകള്‍ സംബന്ധിച്ച റിവ്യൂ റിപ്പോര്‍ട്ട് വരുന്നു; സ്റ്റഡി വിസ നിയന്ത്രണം കടുപ്പിക്കുമോ?
ഇമിഗ്രേഷന്‍ കണക്കുകള്‍ നിയന്ത്രിച്ചെടുക്കാന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വിസകള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നടപടികള്‍ നടന്നുവരുകയാണ്. ഗ്രാജുവേറ്റ് വിസ റൂട്ടുകള്‍ സംബന്ധിച്ച റിവ്യൂ റിപ്പോര്‍ട്ട് ഹോം സെക്രട്ടറിയുടെ മേശപ്പുറത്തേയ്‌ക്ക് വരുമ്പോള്‍ യൂണിവേഴ്‌സിറ്റികള്‍ കടുത്ത ആശങ്കയിലാണ്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വിസകളിലെ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോയാല്‍ യൂണിവേഴ്‌സിറ്റികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുമെന്നും, ബ്രിട്ടന്റെ സാമ്പത്തിക തിരിച്ചുവരവിനെ സാരമായി ബാധിക്കുമെന്നും സീനിയര്‍ ടോറികള്‍ ഓര്‍മ്മപ്പെടുത്തുന്നു.
വിസകളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ ആഴ്ചകള്‍ മാത്രം അകലെയാണെന്ന് വൈസ് ചാന്‍സലര്‍മാര്‍ കരുതുന്നു. യുകെയിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന വിസകള്‍ സംബന്ധിച്ച് അടിയന്തര പരിശോധന നടത്താന്‍ ഇമിഗ്രേഷന്‍ ഉപദേശകരോട് മന്ത്രിമാര്‍
More »
മൈഗ്രേഷന്‍ അഡ്വൈസിംഗ് കമ്മിറ്റി 14ന്; രണ്ടു വര്‍ഷ വര്‍ക്ക് പെര്‍മിറ്റ് നിര്‍ത്തലാക്കുമെന്നു ആശങ്ക
ലണ്ടന്‍ : മലയാളികളടക്കം ഒട്ടേറെ വിദേശ വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും ഉപരിപഠനത്തിനായി യുകെയിലെത്തുന്നത്. പഠനത്തോടൊപ്പം ജോലി ചെയ്യുക മാത്രമല്ല ഇവരുടെ ലക്ഷ്യം. പഠനശേഷം ലഭിക്കുന്ന പാര്‍ട്ട് സ്റ്റഡി വര്‍ക്ക് വിസയുടെ ഭാഗമായി യുകെയില്‍ തുടര്‍ന്ന് ജോലി ചെയ്യുകയും അതോടൊപ്പം പെര്‍മനന്റ് വിസ തരപ്പെടുത്തുന്നതിന് ഉതകുന്ന ജോലി സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ലക്ഷ്യം. രണ്ടുവര്‍ഷം യുകെയില്‍ പഠനത്തിനായി 35 മുതല്‍ 50 ലക്ഷം വരെയാണ് ഓരോ വിദ്യാര്‍ത്ഥിയും ചിലവഴിക്കേണ്ടതായി വരുന്നത്.
എന്നാല്‍ യുകെയില്‍ പോകാന്‍ ലക്ഷങ്ങള്‍ ലോണ്‍ എടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു തീരുമാനം ഈ മാസം 14ന് ഉണ്ടായേക്കാം എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന മൈഗ്രേഷന്‍ അഡ്വൈസിംഗ് കമ്മിറ്റി മീറ്റിങ്ങില്‍ പാര്‍ട്ട് സ്റ്റഡി വര്‍ക്ക് വിസകള്‍
More »
ഇ-വിസകള്‍ നടപ്പിലാക്കി യുകെ; 2025-ഓടെ രേഖകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലാകും
ബോര്‍ഡര്‍, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ആധുനികവത്കരിക്കുന്നതിന്റെയും, ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗമായി ഇ-വിസകള്‍ നടപ്പാക്കുന്നത് പ്രാബല്യത്തില്‍ വരുത്തി യുകെ. പേപ്പര്‍ രേഖകളുള്ള ലക്ഷക്കണക്കിന് വിസക്കാരെ 2025-ഓടെ പൂര്‍ണ്ണമായി ഡിജിറ്റല്‍ ഇ-വിസയിലേക്ക് മാറ്റുന്നതിന്റെ ഭാഗമാണ് പദ്ധതി.
ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റ് എന്നറിയപ്പെടുന്ന പേപ്പര്‍ ഇമിഗ്രേഷന്‍ രേഖകള്‍ കൈയിലുള്ളവര്‍ക്ക് ഹോം ഓഫീസ് ഇമെയിലുകള്‍ അയച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം ഇമെയില്‍ ലഭിക്കുന്നവരോട് യുകെ വിസാസ് & ഇമിഗ്രേഷന്‍ (യുകെവിഐ) അക്കൗണ്ട് തയ്യാറാക്കി ഇ-വിസ നേടാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഘട്ടംഘട്ടമായാണ് പദ്ധതിയുടെ നടപ്പാക്കല്‍, 2024 സമ്മറില്‍ എല്ലാ ബിആര്‍പി ഹോള്‍ഡര്‍മാരിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.
ബോര്‍ഡര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായിക്കുന്ന ഇ വിസകള്‍ പേപ്പര്‍ രേഖകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍,
More »
ബ്രിട്ടീഷ് പാസ്പോര്‍ട്ട് അപേക്ഷാ ഫീസില്‍ ഏപ്രില്‍ 11 മുതല്‍ 7% വര്‍ധന
ലണ്ടന്‍ : അടുത്തയാഴ്ച മുതല്‍ ബ്രിട്ടിഷ് പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചു. ഏപ്രില്‍ 11 മുതല്‍ ഏഴ് ശതമാനം വര്‍ധനയാണ് നിലവില്‍ വരുക ഈ മാസം 11 മുതല്‍ പ്രാബല്യത്തിലാകും. 16 വയസിനു മുകളിലുള്ളവര്‍ക്ക് നിലവിലുണ്ടായിരുന്ന ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് 82.50 പൗണ്ടില്‍ നിന്നും 88.50 പൗണ്ടായി ഉയരും. 16 വയസ്സില്‍ താഴെയുള്ളവരുടെ സ്റ്റാന്‍ഡേര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷാ ഫീസ്
More »
ഒരു ദശാബ്ദത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 70,000 ഓളം ഇന്ത്യാക്കാര്‍
2011 മുതല്‍ 2022 വരെയുള്ള ഒരു ദശാബ്ദത്തിനിടെ എഴുപതിനായിരത്തോളം പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിവിധ വിദേശ രാജ്യങ്ങളില്‍ കുടിയേറിയത് എന്ന് രേഖകള്‍. ഇത്തരത്തില്‍ പോയവരില്‍ 40 ശതമാനത്തില്‍ അധികം പേരും ചെറിയ സംസ്ഥാനമായ ഗോവയില്‍ നിന്നും പോയവരാണ്. 28,031 ഗോവക്കാരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിവിധ വിദേശ രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള
More »