കലാഭവന്‍ ലണ്ടന്റെ 'ജിയാ ജലേ' ഡാന്‍സ് ഫെസ്റ്റും പുരസ്‌ക്കാര ദാനവും 'ചെമ്മീന്‍' നാടകവും വിസ്‌മയം തീര്‍ത്തു
ലോക നൃത്ത നാടക ദിനങ്ങളോട് അനുബന്ധിച്ചു കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ജിയാ ജലേ' ഡാന്‍സ് ഫെസ്റ്റും തകഴിയുടെ 'ചെമ്മീന്‍' എന്ന നോവലിന്റെ നാടക ആവിഷ്ക്കാരവും ഏപ്രില്‍ 12 ശനിയാഴ്ച്ച ലണ്ടനില്‍ നടന്നു.
ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പയ്ന്‍ അക്കാദമി ഹാളില്‍ ആണ് പരിപാടി അരങ്ങേറിയത്, യുക്‌മ നാഷണല്‍ പ്രസിഡണ്ട് അഡ്വ :എബി സെബാസ്റ്റ്യന്‍ ഉത്‌ഘാടനം നിര്‍വ്വഹിച്ച സമ്മേളനത്തില്‍ കേംബ്രിഡ്‌ജ് മേയര്‍ അഡ്വ : ബൈജു തിട്ടാല മുഖ്യാതിഥി ആയിരുന്നു. ബേസിങ് സ്റ്റോക്ക് സിറ്റി കൗണ്‍സിലര്‍ സജീഷ് ടോം, ബ്രിസ്റ്റോള്‍ കൗണ്‍സിലര്‍ ടോം ആദിത്യ തുടങ്ങിയവര്‍ സന്ദേശങ്ങള്‍ നല്‍കി. ബിനോയി & മഞ്ജു (ഐഡിയലിസ്റ്റിക് മോര്‍ട്ടഗേജ് ) ഷാന്‍ (ഷാന്‍ പ്രോപ്പര്‍ട്ടീസ്), ജേക്കബ് വര്‍ഗീസ്, എബ്രഹാം ലൂക്കോസ്, ടോണി ചെറിയാന്‍, ജോസ് ടി ഫ്രാന്‍സിസ് എന്നിവര്‍ സന്നിഹിതരായിരുന്നു. കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍
More »
ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം മൂന്നാം സീസണ്‍, ആദ്യഘട്ടം ഏപ്രില്‍ 25 വരെ
ലോകമലയാളികളെ ഒരു കുടക്കീഴില്‍ അണി നിരത്തുന്ന ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ (ORMA) അഥവാ 'ഓര്‍മ്മ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനായി ഒരുക്കുന്ന പ്രസംഗ മത്സരം മൂന്നാം സീസണ്‍, ആദ്യഘട്ടം ഏപ്രില്‍ 25 വരെ. ഒന്നാം സീസണില്‍ 428 പേരും, രണ്ടാം സീസണില്‍ 1467 പേരും പങ്കെടുത്ത, മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ വിജയികള്‍ക്കായി മൂന്നാം സീസണിലും പത്ത് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് കാത്തിരിക്കുന്നത്.
ആദ്യഘട്ട മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജൂനിയര്‍ - സീനിയര്‍ ക്യാറ്റഗറികളിലെ ഇംഗ്ലീഷ് - മലയാളം വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ട മത്സരത്തില്‍ പങ്കെടുക്കാം. സെക്കന്‍ഡ് റൗണ്ട് മത്സരത്തില്‍ നിന്നും വിജയികളാകുന്ന 15 വീതം വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 9 ന് നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. കൃത്യമായ
More »
യുകെ ക്രിക്കറ്റ് ലീഗില്‍ പുതു ചരിത്രം എഴുതാന്‍ സമീക്ഷ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ലീഗ്
ഇംഗ്ലണ്ടിലെ മലയാളി സമൂഹത്തില്‍ പുതു ചരിത്രത്തിന് തുടക്കം കുറിച്ച് കൊണ്ട് ക്രിക്കറ്റ് ലീഗ് മത്സരംഗത്തേക്ക് സമീക്ഷ മാഞ്ചസ്റ്റര്‍ യൂണിറ്റ്. ക്രിക്കറ്റ് ലീഗിന്റെ ഫ്രാഞ്ചേയ്‌സി ക്‌ളബ്കളും ക്രിക്കറ്റ് താരങ്ങളുടെ ലേലം വിളിയും അരങ്ങേറിയപ്പോള്‍ അത് മലയാളി ക്രിക്കറ്റ് പ്രേമികളില്‍ അത്ഭുതവും ആശ്ചര്യവും ഉളവാക്കി! യുകെ യിലെ മലയാളി സമൂഹത്തിനിടയില്‍ ആദ്യമായി മാഞ്ചസ്റ്ററിന്റെ മണ്ണില്‍ ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ക്ക് മുന്നോടിയയുള്ള താരാലേലത്തിനു തുടക്കമായപ്പോള്‍ 8 ഫ്രാഞ്ചേയ്‌സികളാണ് ടീമുകള്‍ റാഞ്ചിയത്.
1. EALOOR ELITE CRICKETERS
2. ALTRINCHAM TUSKERS
3. KERALA GLADIATORS
4. PHOENIX STRIKERS
5. AADHIS SUPER KINGS
6. MALABAR MARVELS
7. SPEEDY SPINNERS
8. FAIRMART ROYALS
തുടങ്ങിയ ഫ്രാഞ്ചൈസി ടീമുകള്‍ ഏതാണ്ട് 90 ഓളം പ്ലയേഴ്സിനെ സ്വന്തമാക്കിയ Auction കണ്ട് നിന്നവരില്‍ അത്ഭുതവും അമ്പരപ്പും ഉളവാക്കി.
സമീക്ഷ നാഷണല്‍ സെക്രട്ടറി ജിജു സൈമന്റെ മേല്‍നോട്ടത്തില്‍ നടന്ന
More »
യുക്മ ചാരിറ്റിയ്ക്ക് പുതിയ നേതൃത്വം; അലക്‌സ് വര്‍ഗീസ് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍, ഷാജി തോമസ് സെക്രട്ടറി
യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനായി അലക്‌സ് വര്‍ഗ്ഗീസ്, സെക്രട്ടറിയായി ഷാജി തോമസ് എന്നിവരെ നിയോഗിച്ചതായി ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. യുക്മ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ ചെയര്‍മാനായ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ (UCF) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ പോഷക സംഘടനയായി പ്രവര്‍ത്തിച്ചുവരുന്നു. യുകെയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ യുക്മ ചാരിറ്റി ഫൗണ്ടേഷനില്‍ യുക്മ ജനറല്‍ കൗണ്‍സിലില്‍ നിന്നുമുള്ള അംഗങ്ങളെയാണ് യുക്മ ദേശീയ സമിതി യോഗം ചേര്‍ന്ന് ട്രസ്റ്റിമാരായി തിരഞ്ഞെടുക്കുകയും തുടര്‍ന്ന് ഭാരവാഹികളെ തീരുമാനിക്കുകയും ചെയ്യുന്നത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എബി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ ആദ്യ യോഗത്തില്‍ വച്ചാണ് വൈസ് ചെയര്‍മാന്‍, സെക്രട്ടറി എന്നിവരെ ഐകകണ്ഡേന തീരുമാനിച്ചത്. ബര്‍മിംങ്ഹാമില്‍ ചേര്‍ന്ന യുക്മ ദേശീയ സമിതി യോഗം
More »
യുക്മ വെയില്‍സ് റീജിയന് നവനേതൃത്വം; ബെന്നി അഗസ്റ്റിന്‍ ദേശീയസമിതിയിലേക്ക്,ജോഷി തോമസ് പ്രസിഡന്റ്, ഷെയ്‌ലി തോമസ് ജനറല്‍ സെക്രട്ടറി
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെയില്‍സ് റീജിയണില്‍ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി യുക്മ സജീവമാകുന്നു. പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്ത് റീജിയണില്‍ കലാമേളയും കായിക മേളയും സംഘടിപ്പിക്കുന്നതിനോടൊപ്പം മറ്റ് പ്രവര്‍ത്തനങ്ങളും കൂട്ടിച്ചേര്‍ത്ത് റീജിയണിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജനറല്‍ ബോഡി യോഗം തീരുമാനമെടുത്തു.
യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ നാഷണല്‍ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. ദേശീയ ജോ. ട്രഷറര്‍ പീറ്റര്‍ താണോലില്‍ അധ്യക്ഷത വഹിച്ച യോഗത്തിന് മുന്‍ നാഷണല്‍ ട്രഷറര്‍ ബിനോ ആന്റണി സ്വാഗതം ആശംസിച്ചു. ന്യൂപോര്‍ട്ട് കേരളാ കമ്മ്യൂണിറ്റി പ്രസിഡന്റ് തോമസ്‌കുട്ടി ജോസഫിന്റെ നേതൃത്വത്തില്‍ യോഗത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു.
ഭാരവാഹികള്‍ :-
നാഷണല്‍ കമ്മറ്റി
More »
പെണ്‍മക്കളുമായി മരണമടഞ്ഞ ചുങ്കത്തെ ഷൈനിയുടെ കടം അടച്ചു തീര്‍ത്ത് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്
തൊടുപുഴ : ജീവിക്കാനുള്ള എല്ലാ സാധ്യതകളും അടഞ്ഞപ്പോള്‍ തന്റെ രണ്ടുപെണ്‍മക്കളെയും കൂട്ടിപ്പിടിച്ചു ഏറ്റുമാനൂരില്‍ ട്രെയിനിനു മുന്‍പില്‍ ജീവന്‍ വെടിഞ്ഞ തൊടുപുഴ ചുങ്കം സ്വദേശി ഷൈനിയുടെ കടം തീര്‍ക്കുന്നതിന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ചാരിറ്റിയുടെ ലഭിച്ച പണം കരികുന്നം പഞ്ചായത്തു പ്രസിഡന്റ് കെ കെ തോമസ് (റ്റൂഫാന്‍ തോമസ്) കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ബെന്നി പി ജേക്കബ് സന്നിഹിതനായിരുന്നു.
ശേഖരിച്ച 945 പൗണ്ട് (103399 രൂപ)യില്‍ 95,225 രൂപ, ഷൈനിയുടെ കടം തീര്‍ത്തതിനു ശേഷം ബാക്കിയായ 8147 രൂപയുടെ ചെക്ക് കരിങ്കുന്നം പഞ്ചായത്തില്‍ കരിങ്കുന്നത്ത് താമസിക്കുന്ന കിടപ്പു രോഗിയായ വരകില്‍ വീട്ടില്‍ ഷാജി വി.കെയ്ക്ക് കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ബീന റോബി കൈമാറി.
ഷൈനിയുടെ കടം വീട്ടുന്നതിനു നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും അത് വകവയ്ക്കാതെ സഹായിച്ച
More »
കെന്റിലെ ആഷ്‌ഫോര്‍ഡില്‍ വ്യത്യസ്തമായി ഒരു മലയാളി കട
'ഇംഗ്ലണ്ടിലെ പൂന്തോട്ടം' എന്നറിയപ്പെടുന്ന കെന്റിലെ ആഷ്‌ഫോര്‍ഡില്‍ കഴിഞ്ഞ 24 വര്‍ഷത്തെ സേവനപാരമ്പര്യവുമായി Costcutterഎന്ന ഏക മലയാളി സ്ഥാപനം മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായി നിലനില്‍ക്കുന്നു. മലയാളികള്‍ക്കുവേണ്ട 'ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ലഭിക്കും എന്നതാണ് ഈ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രതേകത .
കഴിഞ്ഞ ഒരു വര്‍ഷമായി Your choice express limited എന്ന കമ്പനിയാണ് പുതിയ മാനേജ്‌മന്റ്. ഇപ്പോള്‍ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന Lucky draw മാര്‍ച്ച് 30 നു ആഷ്‌ഫോര്‍ഡ് എംപി യും മലയാളിയുമായ സോജന്‍ ജോസഫിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. അതോടൊപ്പം തെരുവില്‍ വിശക്കുന്നവര്‍ക്കും ദാഹിക്കുന്നവര്‍ക്കും
ഒരു നേരത്തെ ആഹാരം എന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഉത്‌ഘാടനവും സോജന്‍ ജോസഫ് എംപി നിര്‍വഹിച്ചു.
ജനിച്ച നാടും വീടും വിട്ടു ഒരു പ്രവാസിയായി കടന്നു വരുന്ന ഏതൊരാള്‍ക്കും ഒരു നാടന്‍ തനിമ നിലനിര്‍ത്തിയതുകൊണ്ടു മലയാളികളുടെ സ്വന്തം
More »
സാസി ബോണ്ട് - 2025 മാര്‍ച്ച് 31ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക്
മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന 'സാസി ബോണ്ട് 2025' യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്‌കാരവും നല്‍കാന്‍ ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന 'സാസി ബോണ്ട് 2025' ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്‌കാരിക മേളയില്‍ അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്ന ചെറുസംഘങ്ങളുടെ സര്‍ഗാത്മക മത്സരങ്ങളും പരിപാടികളും അരങ്ങേറും. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കമല്‍ മാണിക്കത്ത് നേതൃത്വം നല്‍കുന്ന 'സാസി ബോണ്ട് 2025'ല്‍ പല ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് അമ്മമാരും
More »
ഡോര്‍സെറ്റ് യൂത്ത് ക്ലബ് സംഘടിപ്പിച്ച ഓള്‍ യു കെ റമ്മി ടൂര്‍ണമെന്റ് സീസണ്‍ 3
ഡോര്‍സെറ്റ് പൂളില്‍ കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന റമ്മി ടൂര്‍ണമെന്റ് സീസണ്‍ 3 മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കളിക്കാരും കാണികളുമായി പരിപാടിക്ക് കൂടുതല്‍ മിഴിവേകി.
തനത് മലയാളം രുചിക്കൂട്ടുകളുടെ കലവറയൊരുക്കി രാവിലെ മുതല്‍ ഡിവൈസിയുടെ ഫുഡ് സ്റ്റാള്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരുടെയും വയറും മനസ്സും നിറച്ചു. സൗത്ത് യു കെ യില്‍ ആദ്യമായി ഒരു 'വാട്ടര്‍ ഡ്രം DJ' കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്കും പുത്തന്‍ അനുഭവമായി. കൂടാതെ ഡോര്‍സെറ്റിലെ ഗായകര്‍ ആയ രാകേഷ് നേച്ചുള്ളി, അനിത , ശ്രീകാന്ത് , സച്ചിന്‍, കൃപ, അഖില്‍ എന്നിവര്‍ നയിച്ച ഗാനമേള രണ്ടു മണിക്കൂര്‍ കാണികളെ പ്രവാസത്തിലെ പ്രയാസങ്ങള്‍ മറക്കുവാനും നാടിന്റെ ഗൃഹാതുരത്വം നുകരുവാ നും സഹായിച്ചു.
റമ്മി ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം 501 പൗണ്ട് ട്രോഫിയും ക്രോയിഡണ്‍ നിന്നും വന്ന സുനില്‍ മോഹന്‍ദാസ് കരസ്ഥമാക്കി,
More »