ചരമം

മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
യുകെയില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് കുടുംബ സമേതം ഓസ്‌ട്രേലിയയിലെ ബണ്‍ബറിയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയായ ജോബിന്‍ ജോസിന്റെ (42) മരണ വാര്‍ത്തയാണ് യുകെ മലയാളികളെ തേടിയെത്തിയിരിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെര്‍ത്തിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ജൂലൈ 2ന് ഗുരുതരാവസ്ഥയിലായ ജോബിനെ അടിയന്തരമായി ഹെലികോപ്ടറില്‍ ഹെര്‍ത്തിലെ ഫിയോണ സ്റ്റാന്‍ലി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വൈദ്യ സംഘം ഏറെ പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോബിന്‍ ജോസിന്റെ വേര്‍പാട് ഓസ്‌ട്രേലിയന്‍ മലയാളി സമൂഹത്തിനൊപ്പം യുകെ മലയാളികള്‍ക്കും വേദനയാകുകയാണ്. ഭാര്യ കോതമംഗലം വെളിയല്‍ച്ചാല്‍ സ്വദേശിനിയും ബണ്‍ബറി ആശുപത്രിയില്‍ നഴ്‌സുമായ റിയ ആന്റണിയാണ്. മക്കള്‍ ജോസന്‍, ജാക്ക്, റിയോണ്‍. ആറുമാസം

More »

യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് അസ്വസ്ഥതയുണ്ടാവുകയും പിന്നീട് മരണപ്പെടുകയും ചെയ്ത സംഭവം മലയാളി സമൂഹത്തിനാകെ ഞെട്ടലായി. പാലക്കാട് കാരക്കുറിശി സ്വദേശിയായ എമിലിന്റെ ഭാര്യ ചിഞ്ചു(34)വാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു എമിലിയുടെ നാലാമത്തെ പ്രസവം. വൈകാതെ കുഞ്ഞുമായി വീട്ടിലേക്ക് മടക്കി എന്‍എച്ച്എസ് അധികൃതര്‍. എന്നാല്‍ വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകളുണ്ടാകുകയായിരുന്നു. ആംബുലന്‍സ് സേവനം തേടിയെങ്കിലും ലിങ്കണ്‍ഷെയറില്‍ ആംബുലന്‍സ് സേവനം കുറഞ്ഞത് തിരിച്ചടിയായി. ഒരു മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് മനസിലായതോടെ എമില്‍ ഭാര്യയെ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രി എത്തും മുമ്പേ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചിരുന്നതായിട്ടാണ് പ്രാഥമിക പരിശോധനയില്‍ ആശുപത്രിയില്‍ നിന്നറിയിച്ചത്. ആശുപത്രിയില്‍ എത്താന്‍

More »

ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
കാന്‍സര്‍ രോഗത്തോട് പൊരുതി വിട വാങ്ങിയ ലിവിങ്‌സറ്റണിലെ ലിന്‍ഡ മേരി ബാബുവിന് അന്ത്യയാത്രാമൊഴിയേകാന്‍ മലയാളി സൂമഹം ഇന്ന് സ്‌കോട്ട് ലന്‍ഡിലെ വിറ്റ്‌ബേണില്‍ ഒത്തുചേരും. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിക്കും ഉച്ചയ്ക്ക് 1 മുതല്‍ 2 വരെ സെന്റ് ജോസഫ് ആര്‍.സി. ദേവാലയത്തില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് 2 മുതല്‍ 3.30 വരെ ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ റെക്വിയം കുര്‍ബാന അര്‍പ്പിക്കും. എഡിന്‍ബറോയിലെ സെന്റ് അല്‍ഫോന്‍സ - സെന്റ് ആന്റണി മിഷന്‍ അംഗങ്ങള്‍, അടുത്ത സുഹൃത്തുക്കള്‍ എന്നിവര്‍ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളിലിന്റെ നേതൃത്വത്തില്‍ ചടങ്ങുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എഡിന്‍ബറോയിലെ സെന്റ് അല്‍ഫോന്‍സ-സെന്റ് ആന്റണി സീറോ-മലബാര്‍ മിഷനിലെ സജീവ അംഗവും

More »

കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
സ്കോട്ട് ലന്‍ഡിലെ ലിവിങ്‌സ്റ്റണില്‍ താമസിച്ചിരുന്ന മലയാളി യുവതി ലിന്‍ഡ മേരി ബാബു വിടവാങ്ങി. മൂന്നുവര്‍ഷമായി കാന്‍സറിനെതിരെ ധീരമായി പോരാടിയിരുന്ന ലിന്‍ഡ ജൂണ്‍ 23-നാണ് അന്തരിച്ചത്. അസുഖബാധിതയായിരുന്ന കാലത്തും അചഞ്ചലമായ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ട ലിന്‍ഡയുടെ വിയോഗം സ്കോട്ട് ലന്‍ഡിലെ മലയാളി സമൂഹത്തെ ആകെ ദുഃഖത്തിലാഴ്ത്തി. എഡിന്‍ബറോയിലെ സെന്റ് അല്‍ഫോന്‍സ - സെന്റ് ആന്റണി സീറോ-മലബാര്‍ മിഷനിലെ സജീവ അംഗമായിരുന്ന ലിന്‍ഡ ആത്മീയ -സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ നേതൃത്വപങ്ക് കൊണ്ടും സേവന മനോഭാവം കൊണ്ടും ശ്രദ്ധേയയായിരുന്നു. മരിക്കുന്നതിനു മുമ്പ് മിഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍ രോഗീലേപന കൂദാശ നല്‍കിയിരുന്നു. പോള്‍ മാത്യു (ബാലു) ആണ് ഭര്‍ത്താവ്. മൂന്നുവയസ്സുകാരനായ ആര്‍ച്ചര്‍ ആണ് ഏക മകന്‍ . രോഗാവസ്ഥയിലായിരുന്നിട്ടും മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത ലിന്‍ഡയുടെ

More »

പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
യുകെയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റും എഴുത്തുകാരിയുമായ ഡോ. എലിസബത്ത് മേനോന്‍ (76) അന്തരിച്ചു. സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബെര്‍ക്ക്ഷെയറിലെ വോക്കിങ്ഹാമില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശിയാണ്. മകന്‍ രാകേഷ് മേനോന്‍. പൂനെയിലെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജിലെ (AFMC) പൂര്‍വവിദ്യാര്‍ഥിയായിരുന്നു. യുകെയിലെ മാധ്യമങ്ങളില്‍ ജേര്‍ണലിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു.

More »

ജര്‍മനിയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
ജര്‍മനിയിലെ ബ്രാന്‍ഡന്‍ബുര്‍ഗ് സംസ്ഥാനത്തിലെ ലുക്കന്‍വാള്‍ഡെയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ലുക്കന്‍വാള്‍ഡെയിലെ ഒരു ഓട്ടോമൊബീല്‍ കമ്പനിയില്‍ മെക്കാട്രോണിക്സ് എന്‍ജിനീയറായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ കീഴ്പ്പള്ളി, ചതിരൂര്‍ കുന്നുമ്പുറത്ത് മാത്യുവിന്റെയും അന്നമ്മയുടെയും മകന്‍ ജിതിന്‍ മാത്യുവിനെയാണ് (33) താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജിതിന്റെ മൃതദേഹം ജര്‍മനിയിലെ പൊലീസ് നടപടികളും, ബര്‍ലിന്‍ എംബസിയിലെ നടപടികളും പൂര്‍ത്തിയാക്കി ജൂണ്‍ 9 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂഡല്‍ഹി വഴി ബുധനാഴ്ച വൈകുന്നേരം 7 മണിയോടുകൂടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. അവിടെനിന്നും കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങി സ്വവസതിയില്‍ എത്തിക്കും. കൊച്ചിയില്‍ നിന്നും നോര്‍ക്കയുടെ സഹായത്തോടെയുള്ള ആംബുലന്‍സ് മുഖേനയാണ് മൃതദേഹം വീട്ടില്‍

More »

ലിറ്റല്‍ഹാംപ്ടണിലെ കോട്ടയം സ്വദേശി കാന്‍സറിനോട് പൊരുതി വിടവാങ്ങി
ഒന്നിന് പിറകെ ഒന്നായി യുകെ മലയാളികളെ തേടി മരണവാര്‍ത്തകള്‍. ലിറ്റല്‍ഹാംപ്ടണിലെ കോട്ടയം സ്വദേശിയാണ് ഏറ്റവും ഒടുവില്‍ വിടപറഞ്ഞത്. താഴത്തങ്ങാടി മൂഴിയില്‍ വിന്നി എം. കോശി(52) ആണ് വിട പറഞ്ഞത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം വാര്‍ത്തയും യുകെ മലയാളി സമൂഹത്തെ തേടിയെത്തിയത്. കോട്ടയത്തെ ആദ്യകാല ബസ് ഉടമയായ ചാമ്പ്യന്‍ മോട്ടോര്‍സ്, ഉടമ എം. എ. കോശിയുടെയും ഗ്രേസിയുടെയും (വെള്ളുത്തുരുത്തി പെരുംചേരില്‍) മകനാണ്. പത്ത് വര്‍ഷത്തോളമായി യുകെയില്‍ താമസിക്കുന്ന വിന്നി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ സിനി കൈപ്പുഴ നെടുംപുറത്ത് കുടുംബാംഗമാണ്. മകള്‍ : നവീന. സഹോദരി : വിന്‍സി എബ്രഹാം (വാകത്താനം വിലങ്ങന്‍പാറ). പരേതന്‍ കോട്ടയം സെന്റ് മേരീസ് ക്‌നാനായ വലിയപള്ളി ഇടവകാംഗമാണ്. സംസ്‌കാരം പിന്നീട് യു.കെയില്‍.

More »

സൗത്താംപ്ടണില്‍ മലയാളിയുവാവ് മരണമടഞ്ഞു
സൗത്താംപ്ടണില്‍ മലയാളിയുവാവ് വിടപറഞ്ഞു. മലപ്പുറം മോങ്ങം സ്വദേശി നബീല്‍(37) ആണ് മരിച്ചത്. സെറിബ്രല്‍ വാസ്കുലിറ്റിസിനെ (Cerebral Vasculitis) തുടര്‍ന്നുണ്ടായ സ്ട്രോക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി സൗത്താംപ്ടണില്‍ ഐടി മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു. ചേനാട്ട് കുഴിയില്‍ മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. റംഷീനയാണ് ഭാര്യ. മക്കള്‍ : റെഹാന്‍, റെയ്‌ന. സഹോദരങ്ങള്‍ : ഹമീദ്, റഷീദ്, റഹൂഫ്, വഹീബ്, ബത്തൂല

More »

മാഞ്ചസ്റ്ററില്‍ താമസിച്ചിരുന്ന പിറവം സ്വദേശി മിജു ജോര്‍ജ് നിര്യാതനായി
മാഞ്ചസ്റ്ററില്‍ താമസിച്ചിരുന്ന എറണാകുളം പിറവം സ്വദേശി വരിക്കോലില്‍ മിജു ജോര്‍ജ് (43) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സിറിയന്‍ കത്തീഡ്രല്‍ ഇടവകാംഗമാണ്. ഭാര്യ റജീനയാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. സംസ്കാരം പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സിറിയന്‍ കത്തീഡ്രലില്‍.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions