ചരമം

കാണാതായ യുവാവിന്റെയും വിദ്യാര്‍ഥിനിയുടെയും മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍
താമരശേരി : കാണാതായ വിദ്യാര്‍ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു. താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. മകളെ കാണാതായതിനെത്തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പിതാവ് പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു.

More »

ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു
മസ്കറ്റ് : ഒമാനിലെ നിസ്‌വയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് രണ്ട് മലയാളികള്‍ അടക്കം മൂന്ന് നഴ്സുമാര്‍ക്ക് ദാരുണാന്ത്യം. മലയാളികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇല്‍യാസ്, ഈജിപ്ഷ്യന്‍ സ്വദേശി അമാനി എന്നിവരാണ് മരിച്ചത്. ഷേര്‍ലി ജാസ്മിന്‍, മാളു മാത്യു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപം പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലിനായിരുന്നു അപകടം. ഡൂട്ടിക്ക് പോകാനായി അഞ്ചുപേരും റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

More »

ഉഴവൂര്‍ സ്വദേശി അജോ ജോസഫിന് ഞായറാഴ്ച മലയാളി സമൂഹം വിട ചൊല്ലും
ന്യൂ ടൗണില്‍ കഴിഞ്ഞാഴ്ച്ച വിട പറഞ്ഞ ഉഴവൂര്‍ സ്വദേശി അജോ ജോസഫിന് ഞായറാഴ്ച മലയാളി സമൂഹം വിട ചൊല്ലും. ഞായറാഴ്ച ഒരു മണി മുതല്‍ മൂന്നുമണിവരെ പൊതുദര്‍ശനവും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയും സെന്റ് മേരീസ് കത്രീഡലിലാണ് ഒരുക്കിയിട്ടുള്ളത്. ഉഴവൂര്‍ സംഗമത്തിന്റെ അംഗങ്ങളും കുടുംബാംഗങ്ങളും , സുഹൃത്തുക്കളും , നാട്ടുകാരും , സഹപ്രവത്തകരും ഒത്തുചേര്‍ന്നുള്ള യാത്ര അയപ്പാണ് ഒരുക്കിയിട്ടുള്ളത്.ഫോട്ടോഗ്രാഫറായ അജോയ്ക്ക് 41 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. കാര്യമായ ശാരീരിരിക അവശതകള്‍ ഒന്നും ഇല്ലാത്ത ആരോഗ്യവാനായ അജോ ഉറക്കമുണര്‍ന്ന ശേഷം പ്രഭാത ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തില്‍ ആയിരുന്നു. അജോയുടെ ഫോണിലേക്ക് തുടര്‍ച്ചയായ ഫോണ്‍ കോളുകള്‍ എത്തിയിട്ടും അത് അറ്റന്‍ഡ് ചെയ്യാതായതോടെ അടുത്ത മുറിയില്‍ താമസിച്ചിരുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോ കിടക്കയില്‍ കുഴഞ്ഞു വീണു കിടക്കുന്നത്

More »

ഹാര്‍ലോയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
യുകെ മലയാളികളെ തേടി മറ്റൊരു ദുരന്ത വാര്‍ത്ത കൂടി. സമീപകാലത്ത് യുകെയിലെത്തിയ കോട്ടയം സ്വദേശിയായ നഴ്‌സിനെ ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹാല്‍ലോ പ്രിന്‍സ് അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സായ അരുണ്‍ എന്‍ കെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ അരുണിന്റെ സഹപാഠികളുടെ നഴ്സിങ് ഗ്രൂപ് വഴിയാണ് വിവരം പുറത്തറിയുന്നത്. കോട്ടയം സ്വദേശിയായ അരുണ്‍ ഒരു വര്‍ഷത്തിലേറെ മാത്രമേ ആയിട്ടുള്ളൂ യുകെയില്‍ എത്തിയിട്ട്. ലണ്ടനിലെ പ്രിന്‍സ് അലക്‌സന്ദ്ര ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലി നോക്കുകയാണ്. ഏതാനും മാസം മുന്‍പാണ് ഭാര്യയും യുകെ ലേക്ക് എത്തുന്നത്. ദമ്പതികള്‍ക്ക് രണ്ടു കൊച്ചു കുട്ടികളാണുള്ളത്. അരുണ്‍ ജോലി ചെയുന്ന ആശുപത്രിയിലേക്ക് തന്നെയാണ് മൃതദേഹം മാറ്റിയിരിക്കുന്നത്. വിവരം അറിഞ്ഞു സുഹൃത്തുക്കളും മലയാളി സമൂഹവും കുടുംബത്തിന് പിന്തുണയുമായി

More »

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി ജയന്‍ അന്തരിച്ചു
കൊച്ചി : പ്രശസ്ത സം​ഗീതജ്ഞന്‍ കെ ജി ജയന്‍ (90) അന്തരിച്ചു. ജയ-വിജയ സഹോദരന്മാരില്‍ പ്രശസ്തനാണ്. തൃപ്പൂണിത്തുറയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി തൃപ്പൂണിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി വീട്ടില്‍ തന്നെയായിരുന്നു. ആയിരത്തിലധികം ഗാനങ്ങള്‍ക്കാണ് അദ്ദേഹം രചന നിര്‍വഹിച്ചത്. നിരവധി തമിഴ്, മലയാളം സിനിമ ഗാനങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചു. നക്ഷത്രം ദീപങ്ങള്‍ തിളങ്ങി, ഹൃദയം ദേവാലയം, പ്രാണ സഖി ഞാന്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമ ഗാനങ്ങള്‍. ശബരിമലയില്‍ നടതുറക്കുന്ന സമയം മുഴങ്ങുന്നത് അദ്ദേഹം പാടിയ ശ്രീകോവില്‍ നട തുറന്നു.... എന്ന ഗാനമാണ്. 1991-ല്‍ സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു. അയ്യപ്പഭക്തി ​ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ​ഗായകനാണ് അദ്ദേഹം. ശ്രീകോവില്‍ നട തുറന്നു...., വിഷ്ണുമായയില്‍ പിറന്ന വിശ്വ രക്ഷക..., രാധതന്‍ പ്രേമത്തോടാണോ കൃഷ്ണ...

More »

മൂന്ന് മാസം മുമ്പ് എത്തിയ മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ വിടപറഞ്ഞു
മൂന്ന് മാസം മുമ്പ് മാത്രം എത്തിയ മലയാളി നഴ്സ് വിജേഷ് വി കെ (32) അയര്‍ലന്‍ഡില്‍ അന്തരിച്ചു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് മടങ്ങിവരവെയാണ് വിജേഷ് കുഴഞ്ഞു വീണ് മരിച്ചത് . അയര്‍ലന്‍ഡിലെ കൗണ്ടി മീത്തിലെ സ്ടാമുള്ളനിലാണ് വിജേഷ് താമസിച്ചിരുന്നത്. വയനാട് താമരശ്ശേരിയാണ് സ്വദേശം. നാട്ടില്‍ സ്റ്റാഫ് നേഴ്സ് ആയി ജോലി നോക്കിയിരുന്ന വിജേഷ് കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് ഇവിടെ ജോലിയില്‍ എത്തിയത് . ടാല്‍ബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ് വുഡ് എക്സ്റ്റന്‍ഡഡ് കെയര്‍ ഹോമില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിയുന്നു. നാട്ടിലുള്ള ഭാര്യയെ കൂടി എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വിജേഷ്. അതിന്റെ അവസാന ഘട്ടത്തിലാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒന്നാകെ ഞെട്ടിച്ച വിയോഗം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്കരിക്കാനാണ് ബന്ധുക്കള്‍ ആഗ്രഹിക്കുന്നത്. ഇതിനുള്ള

More »

അയര്‍ലന്‍ഡിലെ മലയാളി യുവതിയുടെ ഭര്‍ത്താവ് നാട്ടില്‍ മരിച്ച നിലയില്‍
കണ്ണൂര്‍ : അയര്‍ലന്‍ഡ് മലയാളിയായ ടിന്റുവിന്റെ ഭര്‍ത്താവും മുന്‍ ബാസ്‌കറ്റ്ബോള്‍ താരവുമായ ചന്ദനക്കാംപാറ വെട്ടത്ത് വീട്ടില്‍ ബൊബിറ്റ് മാത്യുവിനെ (42) മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ ബൊബിറ്റ് തനിച്ചായിരുന്നു താമസം. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബിഎസ്എന്‍എല്‍ ഭവനിലെ സ്‌പോര്‍ട്‌സ്

More »

സോജി സ്കറിയായുടെ സംസ്കാരം വ്യാഴാഴ്ച
കഴിഞ്ഞ ദിവസം ഫിലഡല്‍ഫിയയില്‍ നിര്യാതനായ സോജി സ്കറിയായുടെ (42) പൊതു ദര്‍ശനവും സംസ്ക്കാര ചടങ്ങുകളും മാര്‍ച്ച് 28 ന് വ്യാഴാഴ്ച രാവിലെ 9 :15 മുതല്‍ ഒരു മണി വരെയുള്ള സമയങ്ങളില്‍ ഫിലഡല്‍ഫിയ അസ്സന്‍ഷന്‍ മാര്‍ത്തോമാ പള്ളിയില്‍ വച്ച് നടത്തപ്പെടും. (Ascension Mar Thoma Church, 10197 Northeast Avenue, Philadelphia, PA 19116) തുടര്‍ന്ന് 1 :25 ന് ഇടവക വികാരി റവ. ബിബി മാത്യു ചാക്കോയുടെ നേതൃത്വത്തില്‍ ലോണ്‍വ്യൂ സെമിത്തേരിയില്‍ സംസ്കാരവും നടക്കും. (Lawnview Cemetery, 500 Huntingdon Pike, Rockledge, PA 19046)

More »

യുകെയില്‍ പാലക്കാട് സ്വദേശി മരണമടഞ്ഞു
യുകെയില്‍ പാലക്കാട് സ്വദേശി മരണമടഞ്ഞു. രണ്ടു പതിറ്റാണ്ടായി യുകെയില്‍ ജീവിക്കുന്ന ബ്രഹ്മോവര്‍ മലയാളിയായ രാജേഷ് ഉത്തം രാജാ(52)ണ് ആകസ്മികമായി മരണത്തിനു കീഴടങ്ങിയത്. രാജേഷ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് സ്വദേശിയായ രാജേഷ് അധികം സൗഹൃദവലയം ഉള്ളയാളായിരുന്നില്ല. അതിനാല്‍ പ്രദേശവാസികളായ മലയാളികള്‍ പലരും മരണ വിവരം അറിഞ്ഞിരുന്നില്ല.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions