യുകെയില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു
ലണ്ടന്‍ : യുകെ മലയാളിയായ എഞ്ചിനീയര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നോര്‍ത്താംപ്ടണില്‍ അന്തരിച്ചു. കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശി ജോബി ജോസഫ് (49) ആണ് മരിച്ചത്. 20 വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തിയത്. നോര്‍ത്താംപ്ടണിലെ അബിങ്ടണില്‍ കുടുംബമായി താമസിച്ചു വരികയായിരുന്നു. നോര്‍ത്താംപ്ടണില്‍ നഴ്സായി ജോലി ചെയ്യുന്ന ചെറുപുഴ പ്ലാക്കൂട്ടത്തില്‍ കുടുംബാംഗം സ്മിതയാണ് ഭാര്യ. ജോഷ്വ, ആനി എന്നിവരാണ് മക്കള്‍.
ഉളിക്കല്‍ മണ്ഡപപ്പറമ്പ് വയത്തൂര്‍ യുപി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ പൂത്തൂര്‍ പി.സി. ഔസേപ്പച്ചന്‍, ത്രേസ്യാമ്മ (റിട്ട. അധ്യാപിക) എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍ : റോജേഴ്സ് ജോസഫ് (പ്രഫ., ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, റാഞ്ചി), റോബര്‍ട്ട് ജോസഫ് (സെക്രട്ടറി, ഏരുവേശ്ശി പഞ്ചായത്ത്). സംസ്കാരം യുകെയില്‍ തന്നെ പിന്നീട് നടത്തുമെന്ന് കുടുംബാംഗങ്ങള്‍
More »
മലയാളി വിദ്യാര്‍ഥിനി ജര്‍മനിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍; രാജ്യത്തെത്തിയത് രണ്ട് വര്‍ഷം മുന്‍പ്
ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ മലയാളി വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കല്‍നെ (25) ആണ് താമസസ്ഥലത്ത് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.
വൈഡന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷണല്‍ മാനേജ്മെന്റ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ഡോണ. രണ്ടുവര്‍ഷം മുന്‍പാണ് ജര്‍മനിയിലെത്തിയത്. ന്യൂറംബര്‍ഗിലായിരുന്നു താമസം.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. ജര്‍മനിയിലെ പൊലീസ് നടപടി പൂര്‍ത്തിയായാലേ മൃതദേഹം നാട്ടിലെത്തിക്കാനാകൂ. സംസ്കാരം നാട്ടില്‍ നടത്താനാണ് വീട്ടുകാരുടെ ആഗ്രഹം. മരണവിവരം ബര്‍ലിനിലെ ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. ചക്കിട്ടപാറ
More »
കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; അയര്‍ലന്‍ഡില്‍ മലയാളി യുവാവ് മരണമടഞ്ഞു, വേര്‍പാട് നാട്ടിലേക്ക് പോകാനിരിക്കെ
അയര്‍ലന്‍ഡിലെ കില്‍ക്കെനിയില്‍ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു. എറണാകുളം ഇലഞ്ഞി പെരുമ്പടവം മാലായിക്കുന്നേല്‍ വീട്ടില്‍ കെ.ഐ. ശ്രീധരന്റെ മകന്‍ അനീഷ് ശ്രീധരന്‍ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച കുടുംബത്തോടൊപ്പം നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തിരുന്നു കില്‍ക്കെനിയിലെ സ്വകാര്യ റസ്റ്ററന്റില്‍ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു.
നാട്ടില്‍ പോകുന്നതിന് മുന്‍പ് ജോലി ചെയ്യുന്ന റസ്റ്ററന്റില്‍ പോകാനായി കാര്‍ ഓടിച്ച് രാവിലെ 8.30 ഓടെ കില്‍ക്കെനി ടൗണില്‍ എത്തുകയും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ടൗണിലെ ഒരു കടയുടെ മതിലില്‍ ഇടിച്ചു നിന്നു. പാരാമെഡിക്സ് സംഘം എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കാര്‍ ഓടിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് വര്‍ഷം മുന്‍പാണ് അനീഷ്
More »
ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 3 പേര്‍ മരിച്ച സംഭവം യുകെ മലയാളി സമൂഹത്തിനും തീരാവേദനയായി
ഇടുക്കി ജില്ലയിലെ പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവം യുകെയിലെ മലയാളി സമൂഹത്തിനും തീരാ വേദനയായി. അപകടത്തില്‍ മരിച്ച ഇടയോടിയില്‍ ബോസ് (59), ഭാര്യ റീന (54) എന്നിവരുടെ മകള്‍ ആനി യുകെയിലെ ഗ്ലോസ്റ്ററില്‍ ആണ് താമസിക്കുന്നത്. കൂടാതെ ബോസിന്റെ സഹോദരന്‍ ജോമിയും ഭാര്യയും വര്‍ഷങ്ങളായി വെസ്റ്റ് യോര്‍ക്ക് ഷെയറിലെ ഹഡേഴ്സ് ഫീല്‍ഡില്‍ ആണ് ജോലി ചെയ്യുന്നത്.
അപകടത്തില്‍ ജീപ്പ് ഓടിച്ചിരുന്ന എബ്രഹാമും (70) മരിച്ചിരുന്നു. ഒളിംപ്യന്‍ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന. സഹോദരന്‍ കെ.എം.ബിനുവിന്റെ ഭാര്യാ പിതാവാണ് എബ്രഹാം.
വെള്ളിയാഴ്ച രാത്രി 10.30 നായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാവിലെ മൂന്ന് മണിയോടെയാണ് അപകട വിവരം യുകെയില്‍ അറിയുന്നത്. അപകട വിവരം അറിഞ്ഞയുടനെ ബോസിന്റെ മകള്‍ ആനിയും സഹോദരന്‍ ജോമിയും നാട്ടിലേക്ക് തിരിച്ചിരുന്നു.
സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച രാവിലെ 10 ന് പന്നിയാര്‍കുട്ടി
More »
പി. കെ.തോമസ് നിര്യാതനായി
കോട്ടയം മുക്കൂട്ടുതറ ഇടകടത്തി പള്ളിയമ്പില്‍ പി. കെ.തോമസ് (കുഞ്ഞുമോന്‍-63) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
യുകെ മലയാളിയും സോമര്‍സെറ്റ് ടോണ്ടന്‍ മസ്ഗ്രോവ് പാര്‍ക്ക് എന്‍എച്ച്എസ് ആശുപത്രിയിലെ ജീവനക്കാരനുമായ ജോബിന്‍ തോമസിന്റെ പിതാവാണ്.
വെണ്ണിക്കുളം കണ്ടംകുളം കുടുംബാംഗം ഏലിയാമ്മയാണ് ഭാര്യ. മറ്റ് മക്കള്‍ : ജിറ്റി തോമസ്. മരുമകള്‍ : അക്സ ജോബിന്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് കോട്ടയം തലയിണത്തടം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വെച്ച് നടക്കും.
More »
കോട്ടയം സ്വദേശി അയര്‍ലന്‍ഡില്‍ അന്തരിച്ചു
ഡബ്ലിന്‍ : അയര്‍ലന്‍ഡിലെ ഡബ്ലിന് സമീപം ലൂക്കനില്‍ താമസിക്കുന്ന ജെന്‍ ജിജോ (17) അന്തരിച്ചു. കോട്ടയം ഒളശ്ശ സ്വദേശി ജിജോ ജോര്‍ജിന്റെയും സ്മിതയുടെയും മകനാണ്. ജെലിന്‍, ജോവാന എന്നിവര്‍ സഹോദരങ്ങളാണ്. ഒളശ്ശ സെന്റ് ആന്റണീസ് ഇടവകയിലുള്ള പൂങ്കശേരി കുടുംബാംഗമാണ്.
ലൂക്കന്‍ ഗ്രിഫിന്‍ ഗ്ലെന്‍ പാര്‍ക്കിലെ 16-ാം നമ്പര്‍ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം നാളെ രാവിലെ 11 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം എസ്‌കര്‍ ലോണ്‍ സെമിത്തേരിയില്‍ സംസ്കരിക്കും.
More »
കെന്റില്‍ മലയാളി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു
ലണ്ടന്‍ : യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി മറ്റൊരു അപ്രതീക്ഷിത വിയോഗം കൂടി. കെന്റില്‍ മലയാളി ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചതാണ് അത്. കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡില്‍ കുടുംബമായി താമസിച്ചു വരികയായിരുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശി ബാബു ജേക്കബ് (48) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയെത്തിയ ഭാര്യ ജിന്‍സി ആണ് ബാബു ജേക്കബിനെ വീടിനുള്ളില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടത്. തുടര്‍ന്ന് പാരാമെഡിക്സിന്റെ സഹായം തേടിയെങ്കിലും മരണം സ്ഥിരീകരിക്കപ്പെട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണു മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.
സിഡ്കപ്പ് ക്വീന്‍ മേരീസ് ഹോസ്പിറ്റലിലെ കരാര്‍ ജീവനക്കാരന്‍ ആയിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 വരെയുള്ള ഷിഫ്റ്റില്‍ ബാബു ജേക്കബ് ജോലി ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടില്‍ എത്തിയശേഷം ഭാര്യയെ രാത്രി 12 മണിയോടെ ഫോണ്‍ ചെയ്തിരുന്നു.
More »
മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞുണ്ടായ അപകടം; മരണം മൂന്നായി
ഇടുക്കി മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞുണ്ടായ അപകത്തില്‍ മരണം മൂന്നായി. നാഗര്‍കോവില്‍ സ്കോട്ട് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. എക്കോ പോയിന്റ് സമീപമാണ് ബസ് മറിഞ്ഞത്. കന്യാകുമാരിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘമാണ് അപകടത്തില്‍പ്പെട്ടത്. 45 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്. കുണ്ടള അണക്കെട്ട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയില്‍ വിനോദ സഞ്ചാര സംഘം അപകടത്തില്‍പ്പെടുകയായിരുന്നു.
More »
കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് പരീക്ഷ തലേന്ന് ദാരുണാന്ത്യം
എറണാകുളം ഫോര്‍ട്ട്‌കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് പരീക്ഷ തലേന്ന് ദാരുണാന്ത്യം. അമരാവതി ധര്‍മ്മശാല റോഡില്‍ മുരളി നിവാസില്‍ ദര്‍ശന ജയറാം ആണ് മരിച്ചത്. വിദ്യാര്‍ത്ഥിനി ഓട്ടോറിക്ഷയില്‍ ട്യൂഷന് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ദര്‍ശന ചൊവ്വാഴ്ച മുതല്‍ ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാനിരിക്കെയാണ് അപകടം നടന്നത്.
പരീക്ഷ തലേന്നായ തിങ്കളാഴ്ച അവസാനവട്ട ഒരുക്കത്തിന്റെ ഭാഗമായി ഓട്ടോറിക്ഷയില്‍ ട്യൂഷന് പോകുകയായിരുന്നു കുട്ടി. ബസിന് സൈഡ് കൊടുത്തപ്പോള്‍ ഓട്ടോ മറിയുകയും ട്യൂഷന് പോവുകയായിരുന്ന ദര്‍ശന അടിയില്‍പ്പെടുകയുമായിരുന്നു. പള്ളുരുത്തി സെന്റ് അലോഷ്യസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു ദര്‍ശന.
More »