ചരമം

ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ എം. ഗംഗാധരന്‍ അന്തരിച്ചു
ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ എം. ഗംഗാധരന്‍ (87) നിര്യാതനായി. ലണ്ടനിലെ ന്യൂഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ന്യൂഹാം കൗണ്‍സില്‍ മേയറും ഡെപ്യൂട്ടി മേയറുമായിരുന്ന ഡോ.ഓമന ഗംഗാധരനാണ് ഭാര്യ. ന്യൂഹാം ഒളിമ്പിക് പാര്‍ക്കിന് സമീപമുള്ള വസതിയിലായിരുന്നു താമസം. ആലപ്പുഴയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ.ആര്‍.ഗൗരിയമ്മയുടെയും ടി.വി.തോമസിന്റെയും സഹയാത്രികനായിരുന്ന മാധവന്റെ ഇളയമകനാണ്. മക്കള്‍ : കാര്‍ത്തിക (യു.കെ റവന്യു ആന്‍ഡ് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥ), കണ്ണന്‍ (ബിസിനസ്). മരുമകന്‍ : ഡോ.സൂരജ് (ജനറല്‍ പ്രാക്ടീഷണര്‍). സംസ്‌കാരം ലണ്ടനില്‍. 15-ാം വയസില്‍ സിംഗപ്പൂരിലെത്തിയ ഗംഗാധരന്‍, ബ്രിട്ടീഷുകാര്‍ സിംഗപ്പൂര്‍ വിട്ടതിനെത്തുടര്‍ന്നാണ് 1969ല്‍ ലണ്ടനിലേക്ക് കുടിയേറിയത്. സിംഗപ്പൂരില്‍ റോയല്‍ എയര്‍ഫോഴ്‌സ് മന്ത്രാലയത്തിലും പ്രവര്‍ത്തിച്ചു. ലണ്ടനില്‍ യു.കെ ടെലിഫോണ്‍

More »

നാട്ടില്‍ കുഴഞ്ഞുവീണു മരിച്ച സ്‌കോട്ട് ലന്‍ഡ് മലയാളിയുടെ സംസ്കാരം നാളെ
എഡിന്‍ബറോ/പിറവം : അവധിക്ക് നാട്ടില്‍ എത്തി കുഴഞ്ഞുവീണു മരിച്ച സ്‌കോട്ട് ലന്‍ഡ് മലയാളി പിറവം രാമമംഗലം സ്വദേശി ലിയോ ജോണ്‍ (53) ന്റെ സംസ്കാരം നാളെ (ശനിയാഴ്ച) നാട്ടില്‍ നടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ ആണ് ലിയോ ജോണ്‍ മരണമടഞ്ഞത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കോട്ട് ലന്‍ഡിലെ ഇന്‍വെര്‍നസില്‍ കുടുംബമായി താമസിക്കുകയായിരുന്നു. ഭാര്യയും മക്കളും വിവരമറിഞ്ഞ് നാട്ടിലേക്ക് പോന്നിരുന്നു. ലിയോ ജോണിന്റെ വേര്‍പാടില്‍ സ്‌കോട്ട് ലന്‍ഡിലെ മലയാളി സമൂഹം പ്രത്യേക പ്രാര്‍ഥനയും നടത്തുന്നുണ്ട്. 8ന് ഇന്‍വെര്‍നെസ് സ്മിത്ത്ടോണ്‍ സെന്റ് കൊളംബിയ ചര്‍ച്ചില്‍ രാവിലെ 11.15 ന് പ്രത്യേക ശുശ്രൂഷകള്‍ നടക്കും.

More »

ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം വേരമനാല്‍ (തണല്‍ ഹോസ്റ്റല്‍) ബിജുവിന്റെ മകന്‍ മാര്‍ലോണ്‍ മാത്യുവാണ് മരിച്ചത്. മുട്ടത്ത് മലങ്കര ഡാമില്‍ മാത്തപ്പാറയിലുള്ള ജില്ലാ ജയില്‍ പമ്പ് ഹൗസിന്റെ പിറകു വശത്തെ കൈവരിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുട്ടം ഷാന്താള്‍ ജ്യോതി പബ്ലിക് സ്കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മാത്യു. മുട്ടം പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

More »

ബിസിനസ് ആവശ്യങ്ങള്‍ക്കായി മലേഷ്യയിലെത്തിയ ലണ്ടന്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ലണ്ടന്‍ : ബിസിനസ് ആവശ്യങ്ങള്‍ക്കായി മലേഷ്യയിലെത്തിയ ലണ്ടന്‍ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ കുടുംബസമേതം താമസിച്ചിരുന്ന ഗില്‍ബെര്‍ട്ട് റോമന്‍ ആണ് അപ്രതീക്ഷിതമായി കഴിഞ്ഞദിവസം പുലര്‍ച്ചെ വിടവാങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ലണ്ടനിലെ ആദ്യകാല മലയാളി കൂടിയായിരുന്ന ഗില്‍ബെര്‍ട്ട് ഇവിടുത്തെ മലയാളി സമൂഹത്തിനു മുഴുവന്‍ ചിരപരിചിതനായിരുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കായി മലേഷ്യയിലെ ക്വാലാലംപൂരിലായിരുന്നു ഗില്‍ബെര്‍ട്ട് റോമന്‍. അവിടെ വച്ച് മരണം സംഭവിച്ചതിനാല്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ചാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ലണ്ടനിലെയും പരിസരപ്രദേശങ്ങളിലെയും പ്രത്യേകിച്ച് ഈസ്റ്റ് ഹാമിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു. 2000 -ന്റെ തുടക്കത്തില്‍ ആണ് ഗില്‍ബെര്‍ട്ട് റോമന്‍ യുകെയില്‍ എത്തിയത്. അതുകൊണ്ട് തന്നെ ഈസ്റ്റ് ഹാമിലെ

More »

സ്‌റ്റോക്ക് പോര്‍ട്ടിലെ ഷാജി എബ്രഹാമിന് വിട പറയാനൊരുങ്ങി മലയാളി സമൂഹം
സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്ന കട്ടപ്പന സ്വദേശി ഷാജി ഏബ്രഹാമിന്റെ സംസ്‌കാരം ഫെബ്രുവരി 8 ശനിയാഴ്ച നടക്കും. രാവിലെ 10 ന് സെന്റ് ജോര്‍ജ് ചര്‍ച്ച് ബക്‌സറ്റണിലാണ് പൊതുദര്‍ശനം ഒരുക്കിയിട്ടുള്ളത്. തുടര്‍ന്ന് ഉച്ചക്ക് ശേഷം ചീഡിലിലെ മില്‍ ലെയ്ന്‍ സെമിത്തേരിയിലാണ് സംസ്‌കാരം ഒരുക്കിയിരിക്കുന്നത്. ജനുവരി 26 നാണ് 60 കാരനായ ഷാജി എബ്രഹാമിനെ അന്ത്യം. കുറച്ചു കാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു ഷാജി. 2004ല്‍ യുകെയിലെത്തിയ ഷാജി സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു. അസോസിയേഷന്റെയും കമ്മ്യുണിറ്റിയുടെയും എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു നിന്നിരുന്ന ഷാജിക്ക് അന്ത്യയാത്ര ചൊല്ലാനൊരുങ്ങുകയാണ് മലയാളി സമൂഹം. മിനി മാത്യു ആണ് ഷാജിയുടെ ഭാര്യ. ഡാന യോല്‍, റേച്ചല്‍ എന്നിവര്‍ മക്കളാണ്. നാട്ടില്‍ ഇടുക്കി കട്ടപ്പന

More »

കവന്‍ട്രി യിലെ ബിന്ദു ജിനുവിന്റെ മാതാവ് നിര്യാതയായി
കവന്‍ട്രി : ഭര്‍ത്താവ് മരിച്ച വേദന മായും മുന്‍പേ ഭാര്യയും വിധിയുടെ നിശ്ചയത്തിന് കീഴടങ്ങി. കവന്‍ട്രി മലയാളിയായ ഡോ. ജിനു കുര്യാക്കോസിന്റെ ഭാര്യ ബിന്ദു ജിനുവിന്റെ മാതാവ് തങ്കമ്മ മാത്യു(77) നിര്യാതയായി. ഇന്ന് ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയ്ക്ക് വീട്ടില്‍ വച്ചു നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം നാലു മണിയോടെ ചിങ്ങവനം സെന്റ് ജോണ്‍സ് ക്‌നാനായ ദയറാ പള്ളിയില്‍ സംസ്‌കാരവും നടക്കും. ക്രിസ്മസ് ദിനങ്ങള്‍ക്ക് തൊട്ടു മുന്‍പാണ് ബിന്ദുവിന്റെ പിതാവ് ചിങ്ങവനം പുത്തന്‍പുരയില്‍ പി എം മാത്യു നിര്യാതനായത്. കഴിഞ്ഞ ദിവസം 40 നാള്‍ മരണാനന്തര ചടങ്ങുകളും പൂര്‍ത്തിയായിരുന്നു. പക്ഷെ ഇതിനിടയില്‍ ബിന്ദുവിന്റെ മാതാവും ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ കൂടുതല്‍ ക്ഷീണിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുക ആയിരുന്നു.

More »

ബര്‍ലിന്‍ റെയില്‍വേ സ്റ്റേഷനില്‍ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍
മലയാളി വിദ്യാര്‍ഥിയെ ബര്‍ലിന്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബര്‍ലിന്‍ മാഗ്ഡെബുര്‍ഗ് ഓട്ടോ വോണ്‍ ഗ്യൂറിക്ക് യൂണിവേഴ്സിറ്റിയിലെ ബയോമെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി രവിശങ്കറിനെ (27) ബര്‍ലിന്‍ മെയിന്‍ റെയില്‍വേ സ്റ്റേഷനില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. 2022ലാണ് ജര്‍മനിയില്‍ എത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി വീട്ടില്‍ വിളിച്ച് ബര്‍ലിനിലേക്ക് പോകുകയാണെന്ന് രവിശങ്കര്‍ അറിയിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴും വിളിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടാതായപ്പോള്‍ സഹപാഠികളെ ബന്ധപ്പെട്ടെങ്കിലും കാണാനില്ലെന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം സ്ഥിരീകരിച്ചത്. പോസ്റ്റ്മോര്‍ട്ടം നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം

More »

കൊല്ലത്ത് ഗര്‍ഭിണിയായ 19കാരി ജീവനൊടുക്കിയ നിലയില്‍; ഭര്‍ത്താവ് ഒളിവില്‍
കൊല്ലം കടയ്ക്കലില്‍ ഗര്‍ഭിണിയായ 19കാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ പാട്ടിവളവ് ചരുവിളപുത്തന്‍ വീട്ടില്‍ ശ്രുതിയാണ് മരിച്ചത്. രണ്ടുമാസം മുന്‍പാണ് പുനയം സ്വദേശിയായ മാഹിനെ പെണ്‍കുട്ടി വിവാഹം കഴിച്ചത്. ശ്രുതി ഒരുമാസം ഗര്‍ഭിണിയാണ്. ഇന്നലെ രാത്രി ഒമ്പതരമണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ ശ്രുതിയെ കണ്ടെത്തുകയായിരുന്നു. കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രുതിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ മാഹിന്‍ ആശുപത്രിയില്‍ നിന്ന് ഒളിവില്‍ പോയി. മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് മാഹിന്‍.

More »

വൂള്‍വര്‍ഹാംപ്ടണില്‍ അന്തരിച്ച ജെയ്സണ്‍ ജോസഫിന്റെ പൊതുദര്‍ശനവും സംസ്കാരവും ഇന്ന്
ഒരു മാസം മുമ്പ് വൂള്‍വര്‍ഹാംപ്ടണില്‍ അന്തരിച്ച നീണ്ടൂര്‍ സ്വദേശി ജെയ്സണ്‍ ജോസഫി (39) ന്റെ പൊതുദര്‍ശനവും സംസ്കാരവും ഇന്ന് (തിങ്കളാഴ്ച) യുകെയില്‍ നടക്കും. രാവിലെ 11 മണിയ്ക്ക് പൊതുദര്‍ശനം നടക്കും. ഡെഡ്ലി കിങ്സ്വിന്‍ഫോര്‍ഡിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ഗ്സ് പാരിഷ് സമ്മര്‍ ഹില്ലിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് ഉച്ചയ്ക്ക് 1.45ന് വൂള്‍വര്‍ഹാംപ്ടണിലെ ബുഷ്ബെറി സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. ഏറെക്കാലമായി വൂള്‍വര്‍ഹാംപ്ടണില്‍ തനിച്ചു കഴിയുകയായിരുന്നു ജെയ്സണ്‍ ജോസഫ്. തുടര്‍ന്ന് ഡിസംബര്‍ 11-ാം തീയതിയാണ് ജെയ്സണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്‌നാനായ സമുദായ അംഗമായ ജെയ്‌സന്റെ മരണം വൈകിയാണ് എല്ലാവരും അറിഞ്ഞത്. ജെയ്സണ്‍ വര്‍ഷങ്ങളായി യുകെയില്‍ ഉണ്ടെന്നാണ് നീണ്ടൂര്‍ക്കാരായ നാട്ടുകാര്‍ പറയുന്നത്. പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം Our Lady of Lourdes Parish Summer Hill, Kingswinford, Dudley, DY6 9JG സെമിത്തേരിയുടെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions