കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി
ലണ്ടനിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. കര്‍ക്കിടകവാവു ദിനമായ ഓഗസ്റ്റ് 12 ബുധനാഴ്ച്ച രാവിലെ 11.30 നാണ് വാവുബലി കര്‍മ്മങ്ങള്‍ ആരംഭിച്ചത്. പിതൃക്കളുടെ സ്മരണ ഉയര്‍ത്തിയ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നുറുക്കണക്കിന് ഭക്തര്‍ കെന്റിലെ റോച്ചസ്റ്റര്‍ മെഡ് വേ നദീതീരത്ത് എത്തി ശരീരവും മനസ്സും ശുദ്ധമാക്കി പിതൃക്കള്‍ക്കും ഗുരുക്കന്മാര്‍ക്കുമായ് ബലിയര്‍പ്പിച്ചു.
ബലിതര്‍പ്പണത്തിനായ് കെന്റ് അയ്യപ്പ ക്ഷേത്രം ഭാരവാഹികള്‍ പ്രത്യേകം സജ്ജമാക്കിയ നദീ തീരത്ത് നിര നിരയായിട്ടാണ് 3.30 മണി വരെ ഭക്തര്‍ പിതൃമോക്ഷ പ്രാപ്തിക്കായ് നദിയില്‍ ആത്മസമര്‍പ്പണതോടെ കര്‍മ്മം നടത്തിയത്. സംഘാടകര്‍ കൃത്യതയോടെ നടത്തിയ മുന്നൊരുക്കത്തിലൂടെ ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതുകൊണ്ട് എല്ലാം വളരെ സുഗമമായി നടന്നു.
രാവിലെ മുതല്‍ നദീതീരത്ത് നടന്ന ചടങ്ങിന്
More »
കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി അനുഷ്ഠാനങ്ങള്‍ ഓഗസ്റ്റ് 12 ബുധനാഴ്ച കെന്റിലെ റോച്ചസ്റ്റര്‍ റിവര്‍ മെഡ്‌വേയില്‍ രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 3.00 വരെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടക്കും. പിതൃസ്മരണയും ആത്മശാന്തിയും ലക്ഷ്യമാക്കി നടത്തുന്ന പവിത്ര ബലിതര്‍പ്പണ ചടങ്ങുകളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹിന്ദു വിശ്വാസികള്‍ പങ്കെടുക്കും
അഭിജിത്, വടക്കേവെളിയില്ലം വിഷ്ണുരവി, താഴൂര്‍ മനഹരിനാരായണന്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പ്രധാന പൂജാദി കര്‍മ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും നടക്കും.
കര്‍ക്കിടക വാവുബലി 2026-ന്റെ ഭാഗമായി കര്‍ക്കിടക വാവു ബലിതര്‍പ്പണം ,തിലഹോമം ,പിതൃസായൂജ്യ പൂജ എന്നിവ നടക്കും.
പൂര്‍വികരോടുള്ള കൃതജ്ഞതയും സ്മരണയും പ്രകടിപ്പിക്കുന്നതിനും അവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതിനും അതീവ പ്രാധാന്യമുള്ള ചടങ്ങാണ് കര്‍ക്കിടക
More »
കുട്ടികള്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് കേംബ്രിഡ്ജില്‍ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ്
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെയിലെ കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ മലങ്കര കത്തോലിക്കാ മിഷനും ഇപ്‌സ്വിച്ച് മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ മിഷനും സംയുക്തമായി സംഘടിപ്പിച്ച മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ് ശ്രദ്ധേയമായി.
കേംബ്രിഡ്ജിന് സമീപമുള്ള സോസ്റ്റണിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്സ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ഏകദിന ക്യാമ്പില്‍ കേംബ്രിഡ്ജ്, ഇപ്‌സ്വിച്ച് മിഷനുകളിലെ കുട്ടികളും മാതാപിതാക്കളും സജീവമായി പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയോടെയായിരുന്നു ക്യാമ്പിന് തുടക്കം.തുടര്‍ന്ന് ബൈബിള്‍ പഠനം, തിരുവചന വിചിന്തനം, ബൈബിള്‍ കഥകളുടെ അവതരണം, ബൈബിള്‍ ക്വിസ്, ആക്ഷന്‍ സോങ്, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കുട്ടികളുടെ പ്രായത്തിനും ആത്മീയ വളര്‍ച്ചയ്ക്കും അനുയോജ്യമായ വിവിധ പരിപാടികള്‍ നടന്നു. ദൈവവചനത്തോടുള്ള സ്നേഹവും പ്രാര്‍ത്ഥനാജീവിതവും ക്രൈസ്തവ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും
More »
മഹാ ജൂബിലിയുടെ സുവിശേഷ കാഹളമുയര്‍ത്തി ഗ്രേറ്റ് അവക്കെനിങ് ശനിയാഴ്ച
മഹാ ജൂബിലിയുടെ സുവിശേഷ കാഹളമുയര്‍ത്തി ഗ്രേറ്റ് അവക്കെനിങ് ശനിയാഴ്ച AFCM ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ REV FR XAVIER KHAN VATTAYIL നയിക്കുന്നു.
ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ABBOT HUGH ALAN ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കുന്നു.
ഇംഗ്ലണ്ടില്‍ ഏറ്റവും അറിയപ്പെടുന്ന WORSHIP BAND - വണ്‍ ഹോപ്പ്- ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. ഒപ്പം നൂറുകണക്കിന് യുവതി യുവാക്കള്‍ ഒത്തുചേരുന്ന AWAKENING CHOR TEAMയുവതി യുവാക്കള്‍ക്കും യുവ ദമ്പതികള്‍ക്കും വേണ്ടി ഫ്രീ രജിസ്ട്രേഷന്‍ ആരംഭിച്ചു.
5 മുതല്‍ 15 വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷകള്‍
ആയിരങ്ങള്‍ പങ്കെടുക്കുന്ന ഗ്രേറ്റ് Awakening കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
More »
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ബൈബിള്‍ ഓറിയേന്റഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1ന് കേംബ്രിഡ്ജില്‍
കേംബ്രിഡ്ജ് : മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെയിലെ കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ മലങ്കര കത്തോലിക്കാ മിഷന്റെയും ഇപ്സ്വിച്ച് മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 'മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1 ശനിയാഴ്ച കേംബ്രിഡ്ജില്‍ സംഘടിപ്പിക്കുന്നു.
കുട്ടികള്‍ക്ക് ദൈവവചനത്തെ കൂടുതല്‍ ആഴത്തില്‍ പരിചയപ്പെടുത്തുകയും വിശ്വാസജീവിതത്തില്‍ വളര്‍ച്ച പ്രാപിക്കാന്‍ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ഒരുക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ കേംബ്രിഡ്ജിന് സമീപമുള്ള സോസ്റ്റണിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്സ് റോമന്‍ കത്തോലിക്കാ ദൈവാലയത്തില്‍ നടക്കുന്ന ക്യാമ്പില്‍ വിശുദ്ധ കുര്‍ബാന, ബൈബിള്‍ പഠനം, ബൈബിള്‍ കഥകള്‍, എന്നിവ ഉള്‍പ്പെടുന്ന ആത്മീയവും സൃഷ്ടിപരവുമായ വിവിധ സെഷനുകള്‍ ഉണ്ടായിരിക്കും.
കുട്ടികളുടെ പ്രായത്തിനും ആത്മീയ
More »
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം രാമായണ മാസചാരണം സംഘടിപ്പിച്ചു
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും രാമായണ മാസചാരണം സംഘടിപ്പിച്ചു. ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്.അന്നേ ദിവസം വൈകിട്ട് 6 മണി മുതല്‍ രാമായണ പാരായണത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു.
രാമായണ പാരായണം ചെയ്തത് ടി പങ്കജാക്ഷന്‍ തുടര്‍ന്ന് നാമ സങ്കീര്‍ത്തനവും ശേഷം ദീപാരാധനയും തുടര്‍ന്ന് അന്നദാനവും നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ഭക്തര്‍ ഈ പുണ്യ ചടങ്ങില്‍ പങ്കെടുത്തു.രാമായണ മാസ ആചാരണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ലണ്ടന്‍ ഗുരുവായൂരപ്പ സേവ സമിതി നന്ദി അറിയിച്ചു.
More »
എയില്‍സ്‌ഫോര്‍ഡില്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളും പദയാത്രയും ഭക്തിസാന്ദ്രമായി
സീറോ മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ യുകെ-ലണ്ടന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ കെന്റിലെ എയില്‍സ്‌ഫോര്‍ഡിലെ ദി ഫ്രയേഴ്‌സ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ 73-ാം ഓര്‍മ്മപ്പെരുന്നാളും പദയാത്രയും ഭക്തിനിര്‍ഭരമായി നടന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയിലും പദയാത്രയിലും പ്രത്യേക പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്നു.
യുകെയും യൂറോപ്പും ഉള്‍പ്പെടുന്ന സീറോ മലങ്കര കത്തോലിക്കാ സഭയുടെ അപ്പോസ്തലിക് വിസിറ്റേറ്റര്‍ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ സഭൈക്യദര്‍ശനവും വിശ്വാസപാരമ്പര്യവും ജീവിതത്തില്‍ പകര്‍ത്തണമെന്ന് അദ്ദേഹം സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
റവ. ഡോ. ചെറിയാന്‍ കോട്ടയില്‍, റവ. ഫാ.
More »
ലണ്ടനില്‍ രാമായണ മാസചരണം 25ന് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം ഒരുക്കുന്ന രാമായണ മാസചരണം 25 ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. അന്നേ ദിവസം വൈകിട്ട് 6 മണി മുതല്‍ രാമായണ പാരായണം (പാരായണം ചെയുന്നത് Tപങ്കജാക്ഷന്‍), നാമ സങ്കീര്‍ത്തനം, ദീപാരാധനയും, ഉണ്ടായിരിക്കും. ശേഷം അന്നദാനവും ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
സുരേഷ് ബാബു - 07828137478
അനൂപ് ശശി -07743024090
രമ രാജന്‍ - 07576492822
ശാലിനി രവി - 07529394745
More »
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക മാസ പൂജ 18ന്
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക മാസ പൂജ ജൂലൈ 18 ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8 :30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതല്‍ അഭിഷേകം, ധാര, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്.
വിളക്ക് പൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ അതിനു ആവശ്യമായ പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്. പൂജകള്‍ക്ക് താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വര്‍ പ്രധാന കാര്‍മികത്വവും വെള്ളിയോട്ടില്ലം അദ്രിത് വാസുദേവ് സഹ കര്‍മികത്വവും വഹിക്കും.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390, 07973 151975
More »