ഇന്റര്‍വ്യൂ

അഹമ്മദ്‌ സാഹിബിന്റെ സാന്നിധ്യം ഡല്‍ഹിയില്‍ അത്യാവശ്യമാണ്‌ - കുഞ്ഞാലിക്കുട്ടി

മലപ്പുറത്ത്‌ ഇ അഹമ്മദിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മുസ്ലിംലീഗിനുള്ളില്‍ മുറുമുറുപ്പ് ഉയരുന്നുണ്ടെങ്കിലും അതൊന്നും വിജയത്തെ ബാധിക്കില്ല എന്നാണു പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നത്.

ഇ. അഹമ്മദ്‌ മലപ്പുറം മണ്ഡലത്തില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ തെരഞ്ഞെടുപ്പില്‍ ലീഗിനെ ബാധിക്കില്ലേ...?

അതൊന്നും ഒട്ടും ബാധിക്കില്ല. അതായത്‌ അഹമ്മദ്‌ സാഹിബിന്റെ സാന്നിധ്യം ഡല്‍ഹിയില്‍ അത്യാവശ്യമാണ്‌. അദ്ദേഹത്തിന്റെ വ്യക്‌തിത്വവും പരിചയവും തന്ത്രവും ഞങ്ങള്‍ വിശദീകരിച്ചു കൊടുത്തതോടെ അതു ഹിറ്റായി മാറുകയായിരുന്നു. ഡല്‍ഹിയില്‍ അഹമ്മദ്‌ സാഹിബിന്റെ പ്രധാന്യം മനസിലാക്കിയതോടെയാണ്‌ ഇങ്ങനെ സംഭവിച്ചത്‌. ആരെയെങ്കിലും പിടിച്ച്‌ അവിടെയിരുത്താന്‍ പറ്റില്ല. കാരണം നിതാഖാത്ത്‌ വിഷയം വന്നപ്പോള്‍ സൗദിയില്‍ നടപടി തുടങ്ങി. ഇതു പരിഹരിക്കുന്ന കാര്യത്തില്‍ അഹമ്മദ്‌ വിജയിച്ചില്ലേ?.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേയും മുസ്ലിംലീഗിന്റേയും സാധ്യതകളെകുറിച്ച്‌ ?

ഇപ്പോള്‍ യുഡിഎഫിന്‌ അനുകൂലമായി സംസ്‌ഥാനത്തു നല്ലൊരു ട്രെന്‍ഡ്‌ ഉണ്ട്‌. അതിന്റെ കാരണം ഇപ്പോള്‍ ഭരണവിരുദ്ധ വികാരം ഇല്ല എന്നതാണ്‌, ഇപ്പോള്‍ ഭരണത്തിനു അനുകൂലമായ ഒരു വികാരമാണുള്ളത്‌.


തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അഞ്ചു പൊതുസ്വതന്ത്രരെ മത്സരിപ്പിക്കുന്നുണ്ട്‌, ഇതു പ്രവര്‍ത്തകരുടെ വീര്യംകെടുത്തുന്ന നടപടിയാണോ...?

രാഷ്‌ട്രീയപ്പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ പാര്‍ട്ടി സ്‌ഥാനാര്‍ഥിയെ നിര്‍ത്താതെ അപ്പോള്‍ പിടിച്ചൊരു സ്‌ഥാനാര്‍ഥിയെ ഉണ്ടാക്കുന്നതു ഒരു നല്ല നയമല്ല, ആ നിലയ്‌ക്ക്‌ അതിനൊരു ചീത്തപ്പേരുണ്ട്‌. സ്‌ഥാനാര്‍ഥി നിര്‍ണയം കൊണ്ടാണു ഇതൊക്കെ സംഭവിച്ചതെന്നുള്ളൊരു അഭിപ്രായം എനിക്കില്ല, ഗവണ്‍മെന്റിന്റെ ഗുണംകൊണ്ടാണ്‌.


ജയസാധ്യത ഇല്ലാത്തതിനാലാണോ ഇത്തരത്തില്‍ സ്‌ഥാനാര്‍ഥി നിര്‍ണയം നടത്താന്‍ എല്‍ഡിഎഫിനെ പ്രേരിപ്പിച്ചത്‌...?

ജയസാധ്യതയില്ലല്ലോ, മലപ്പുറം സീറ്റിലും പൊന്നാനി സീറ്റിലും എന്തായാലും അവര്‍ക്കു സാധ്യതയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ കഴിയുന്നതും പിടിച്ചു നോക്കിയല്ലോ, എന്നിട്ടും ഒന്നും നടന്നില്ലല്ലോ.


ലീഗ്‌ സീറ്റുകളിലെ വിജയസാധ്യത എങ്ങിനെയാണു വിലയിരുത്തുന്നത്‌...?

ലീഗ്‌ മത്സരിക്കുന്ന രണ്ടുസീറ്റുകളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ വിജയമുണ്ടാകും. എല്ലാ അസംബ്ലി മണ്ഡലങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്‌ ഭൂരിപക്ഷം കൂടുമെന്നു തന്നെയാണ്‌.


പി.വി. അബ്‌ദുല്‍ വഹാബ്‌ സീറ്റ്‌ ആവശ്യപ്പെട്ട വിവാദത്തെ കുറിച്ച്‌...?

ഹേയ്‌, അതൊക്കെ വാര്‍ത്തയായി വന്ന ഒരോ കാര്യങ്ങള്‍ മാത്രമാണ്‌. അതിലൊന്നും വലിയ കാര്യമൊന്നുമില്ല.

മുസ്ലിംലീഗില്‍ യുവാക്കള്‍ക്കു പ്രതിനിധ്യം നല്‍കുന്നില്ലെന്ന ആരോപണമുണ്ടല്ലോ, ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുന്നുണ്ടോ...?

തീര്‍ച്ചയായും ഇക്കാര്യത്തില്‍ ലീഗില്‍ ഒരു അജന്‍ഡയുണ്ട്‌, ഭാവിയില്‍ സാധ്യമാകുന്ന ഇടങ്ങളിലൊക്കെ യുവപ്രാതിനിധ്യം ഉറപ്പുവരുത്തും. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്കല്‍ബോഡി തെരഞ്ഞെടുപ്പുകളിലുമൊക്കെ ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തും.


ലീഗില്‍ യുവജനങ്ങളുടെ പ്രതിനിധ്യം എത്രത്തോളമുണ്ട്‌...?

യുവജനങ്ങളുടെ ഒരു വലിയ കരുത്ത്‌ തന്നെ ലീഗിലുണ്ട്‌. ഇതെല്ലാം ഉപയോഗപ്പെടുത്തിയായിരിക്കും ഇനി ലീഗിന്റെ മുന്നേറ്റം.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം സീറ്റ്‌ പ്രഖ്യാപനം ലീഗ്‌ ഉപേക്ഷിച്ചോ...?

ആദ്യം തന്നെ ലീഗ്‌ ഇക്കാര്യം ഉന്നയിച്ചിട്ടില്ലല്ലോ. അതൊക്കെ മീഡിയ ക്രിയേഷനാണ്‌, ഞങ്ങള്‍ക്കു മുന്നാം സീറ്റു വേണമെന്നുണ്ടെങ്കില്‍ കിട്ടും. ഞങ്ങള്‍ അതിന്‌ അത്ര പ്രാധാന്യം കൊടുത്തിട്ടില്ല.


മൂന്നാം സീറ്റ്‌ കിട്ടിയില്ലെങ്കില്‍ ഒറ്റയ്‌ക്കു മത്സരിക്കുമെന്നുവരെ ലീഗ്‌ നേതാക്കള്‍ പ്രസ്‌താവന നടത്തിയിരുന്നു...?

അതൊക്കെ മീഡിയാ ക്രിയേഷനാണ്‌. ഞങ്ങള്‍ അങ്ങിനെയൊന്നും പറഞ്ഞിട്ടില്ല. മാത്രമല്ല, സീറ്റ്‌ ചര്‍ച്ച നടക്കുന്നതിനു മുമ്പുതന്നെ മൂന്നാം സീറ്റ്‌ ഉന്നയിക്കുന്ന കാര്യം ഞങ്ങള്‍ എവിടേയും പറഞ്ഞിട്ടില്ല. അതൊക്കെ മീഡയാ ക്രിയേഷനാണ്‌.


രാജ്യസഭാ സീറ്റ്‌ ലഭിക്കാന്‍ ലീഗിന് അര്‍ഹതയുണ്ടോ...?

രാജ്യസഭാ സീറ്റ്‌ ലീഗിനു തീരുമാനിച്ചു വച്ചിരിക്കുകയാണ്‌. 2015-ഫെബ്രുവരിയില്‍ ആദ്യത്തെ സീറ്റ്‌ ലീഗിനു തീരുമാനിച്ചുവച്ചിരിക്കുകയാണ്‌. അതിനിനി ചര്‍ച്ചയുടെ ആവശ്യമില്ല.

(കടപ്പാട് -മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions