ആരോഗ്യം

ഹൃദയത്തെ സംരക്ഷിച്ച് ആയുസുകൂട്ടാന്‍ മെഡിറ്ററേനിയന്‍ ഭക്ഷണരീതി ശീലമാക്കൂ

യുവാക്കളില്‍ പോലും ഇന്ന് ഹൃദയാഘാതവും ഹൃദയ സംബന്ധമായ അസുഖങ്ങളും വ്യാപകമാണ്. ആധുനിക മനുഷ്യന്റെ ഹൃദയവും രക്തധമനികളും അത്രയ്ക്ക് വീക്കായി വരുകയാണ്. തെറ്റായ ഭക്ഷണ രീതിയിലും ജീവിതാശൈലിയുമാണ് മനുഷ്യന്റെ ഹൃദയാരോഗ്യത്തെ നശിപ്പിക്കുന്നത്. മരുന്നിലും ഗുളികകളിലും അഭയം തേടുകയാണ് എല്ലാവരും. എന്നാല്‍ മരുന്നിനെക്കാള്‍ ഫലപ്രദമാണ് ഭക്ഷണരീതി മാറ്റുക എന്നത്. മെഡിറ്ററേനിയന്‍ ഭക്ഷണരീതിയാണ് അതിനു ഏറ്റവും ഉത്തമം എന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.


മെഡിറ്ററേനിയന്‍ രാജ്യത്തു നിലവിലുള്ള സവിശേഷമായ ഭക്ഷണ രീതിയാണിത്. ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ ഏറെ ഫലപ്രദമായ ഭക്ഷണമാണിത്. അതുവഴി നേരത്തെയുള്ള മരണവും ഒഴിവാക്കാം, ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യാം. പയര്‍ വര്‍ഗ്ഗങ്ങള്, പച്ചക്കറികള്, പഴങ്ങള്‍ , മീന്‍ ,ഒലിവ് ഓയില്‍ എന്നിവയടങ്ങിയ ഭക്ഷണ രീതിയാണ് മെഡിറ്ററേനിയന്‍ . ഈ ഭക്ഷണ രീതി പിന്തുടന്നാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണം 37 ശതമാനം കുറക്കാം എന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. യാതൊരു സൈഡ് എഫക്ടോ റിസ്‌ക്കോ ഇല്ലാത്ത മെഡിറ്ററേനിയന്‍ ഭക്ഷണ രീതിയെ പിന്തുണച്ചു ബ്രിട്ടീഷ് ഡോക്ടര്‍മാരും രംഗത്തുവന്നു. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു എന്ന് മാത്രമല്ല, കാന്‍സറിനെയും പ്രമേഹത്തെയും പ്രതിരോധിക്കാനും മെഡിറ്ററേനിയന്‍ ഭക്ഷണ രീതി വളരെ ഉത്തമമാണ്.


2013 ല്‍ 200,000 രോഗികളില്‍ നടത്തിയ സര്‍വേയില്‍ മെഡിറ്ററേനിയന്‍ ഭക്ഷണ രീതി മൂലം 18 ശതമാനം മരണനിരക്ക് കുറഞ്ഞതായി കണ്ടെത്തി. യുകെയിലെ ജനസഖ്യത്തില്‍ ഹൃദ്രോഗ ബാധിതരുടെ എണ്ണം ആശങ്കപ്പെടുത്തുംവിധം കൂടിവരുകയാണ്. വര്‍ഷം ഏഴായിരം പേരുടെ ജീവന്‍ മെഡിറ്ററേനിയന്‍ ഭക്ഷണ രീതി വഴി ചെലവില്ലാതെ സംരക്ഷിക്കാം. നിലവില്‍ ഇവരെല്ലാം ജിപിമാരുടെ കൈയില്‍ നിന്ന് കുറിപ്പടി വാങ്ങി മാസം രണ്ടു പൗണ്ട് ചെലവിട്ടു ഗുളികകള്‍ വാങ്ങി കഴിക്കുകയാണ്. ഇത് ഒരേസമയം ചെലവുള്ളതും പാര്‍ശ്വ ഫലങ്ങള്‍ ഉള്ളതുമാണ്.


പയര്‍ വര്‍ഗ്ഗങ്ങള്‍ , പച്ചക്കറികള്‍, പഴങ്ങള്‍ , മീന്‍ ,ഒലിവ് ഓയില്‍ എന്നിവയടങ്ങിയ മെഡിറ്ററേനിയന്‍ ഭക്ഷണത്തില്‍ മൂലം കാര്‍ബോഹൈഡ്രേറ്റും ഷുഗറും കുറഞ്ഞ അളവിലേയുള്ളൂ. 7 വര്‍ഷം 1200 ഹൃദ്രോഗികളില്‍ ഇറ്റലിയില്‍ നിന്നുള്ള വിദഗ്ധ സംഘം നിരീക്ഷണം നടത്തിയിരുന്നു. അതില്‍ പ്രായം, പുകവലി, പ്രമേഹം എന്നിവ മൂലം 208 രോഗികള്‍ മരണപ്പെട്ടു. എങ്കിലും മരണസംഖ്യയില്‍ 37 ശതമാനം കുറയ്ക്കാന്‍ മെഡിറ്ററേനിയന്‍ ഭക്ഷണ രീതിക്കായി. ഈ രീതി പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് എന്‍എച്ച്എസും എത്തിക്കൊണ്ടിരിക്കുകയാണ്.

 • മലയാളിയുടെ കാപ്പി പ്രേമത്തിന് അംഗീകാരം; ദിവസം മൂന്നോ നാലോ കപ്പ് കാപ്പി ആരോഗ്യത്തിന് ഉത്തമം
 • പ്രമേഹം: കാരണങ്ങളും പ്രതിവിധികളും
 • ആയുര്‍വേദവും യോഗയും പ്രകൃതിചികില്‍സയും ഒരേ കുടക്കീഴില്‍ , കോട്ടയം ജില്ലയിലെ ആരോഗ്യമന്ത്ര ശ്രദ്ധേയമാകുന്നു
 • രക്തം സ്വീകരിച്ചതിലൂടെ ഇന്ത്യയില്‍ രണ്ടായിരത്തിലധികം പുതിയ എച്ച്‌ഐവി ബാധിതര്‍
 • ഉരുളകിഴങ്ങ് ഗര്‍ഭിണികളുടെ വില്ലന്‍ ! ഗര്‍ഭകാലത്ത് ഉരുളകിഴങ്ങ് കഴിക്കുന്നത്‌ പ്രമേഹത്തിന് വഴിവയ്ക്കും
 • പുരുഷന്മാരേക്കാള്‍ കുറഞ്ഞ ശമ്പളം സ്ത്രീകളെ വിഷാദ രോഗിയാക്കും!
 • മുലപ്പാല്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഉത്തമം തേങ്ങാപ്പാല്‍; നാളികേരം ലോകത്തിന്റെ ആദരം നേടുന്നു
 • കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുഞ്ഞുങ്ങള്‍ പിറന്നു; ചരിത്ര നേട്ടം
 • നമ്മുടെ വെളിച്ചെണ്ണ ആരോഗ്യത്തിനു ഏറ്റവും ഉത്തമം; മറ്റുള്ളവ ഹാനികരമെന്ന് ഗവേഷകര്‍ , കാന്‍സറിനും, ഹൃദ്രോഗത്തിനും കാരണമാകും
 • ഗര്‍ഭിണികള്‍ മേക്കപ്പ് ചെയ്യുന്നത് കുഞ്ഞിന് ദോഷകരം; ഓട്ടിസത്തിനും കാരണമാകാം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway