Don't Miss

പലസ്തീന്‍ കുഞ്ഞിനെ മുലയൂട്ടിയ ഇസ്രയേലി നഴ്‌സിന് ലോകത്തിന്റെ ആദരവ്

പലസ്തീന്‍ യുവതിയുടെ കുഞ്ഞിനെ മുലയൂട്ടിയ ഇസ്രയേലി നഴ്‌സിനെ പ്രകീര്‍ത്തിച്ച് ലോകം. ഒരു കാറപകടത്തെ തുടര്‍ന്ന് ജെറുസലേമിലെ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച ഒമ്പതുമാസം പ്രായം വരുന്ന യെമന്‍ എന്ന ആണ്‍കുഞ്ഞിനെയാണ് ഇസ്രായേല്‍ക്കാരിയായ നഴ്‌സ് ഉല ഒസ്‌ട്രോവ്‌സ്‌കി സാക് മുലയൂട്ടിയത്. ജൂണ്‍ രണ്ടിന് യെമനും കുടുംബാംഗങ്ങളും സഞ്ചരിച്ച കാര്‍ ജെറുസലേമില്‍ വെച്ച് ഒരു ബസുമായി കൂട്ടിയിടിക്കുയായിരുന്നു. അപകടത്തില്‍ കുഞ്ഞിന്റെ അച്ഛന്‍ മരിക്കുകയും അമ്മക്ക് ഗുരുതരപരിക്കേല്‍ക്കുകയും ചെയ്തു. നിസ്സാരപരിക്കുകളോടെ കുഞ്ഞ് രക്ഷപ്പെട്ടു. അമ്മയുടെ പാല്‍ കുടിച്ചുശീലിച്ച കുഞ്ഞ് കുപ്പിപ്പാല്‍ കുടിക്കാന്‍ കൂട്ടാക്കാതെ നിര്‍ത്താതെ കരയാന്‍ തുടങ്ങി. അതോടെ ബന്ധുക്കള്‍ സഹായത്തിനായി നഴ്‌സിംഗ് റൂമില്‍ എത്തി. കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കുന്ന ഒരു സ്ത്രീയെ കണ്ടുപിടിച്ച് നല്‍കാമോ എന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. വിവരങ്ങള്‍ അറിഞ്ഞു ഡ്യൂട്ടിയിലുണ്ടായിരുന്ന ഒസ്‌ട്രോവ്‌സ്‌കി സാക് ഉടന്‍ തന്നെ മുലയൂട്ടാനുള്ള സന്നദ്ധത അറിയിച്ചു.
18 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ഒസ്‌ട്രോവ്‌സ്‌കി സാക്. ഒരു ജൂത സ്ത്രീ കുഞ്ഞിന് പാലൂട്ടാന്‍ തയ്യാറായി മുന്നോട്ടുവരുമെന്ന് കരുതിയില്ലെന്ന് യെമന്റെ ബന്ധുക്കള്‍ പറഞ്ഞു. മനുഷ്യസഹജമായ പ്രേരണയാലാണ് കുഞ്ഞിനെ മുലയൂട്ടാന്‍ താന്‍ തയ്യാറായതെന്ന് സാക് പറയുന്നു.

ജൂതരായ ഏതൊരമ്മയും ചെയ്യുന്ന കാര്യമാണ് താനും ചെയ്തത്. യെമനെ മുലയൂട്ടിയപ്പോള്‍ എനിക്ക് എന്റെ കുഞ്ഞ് അയാമിനെ മുലയൂട്ടിയ പോലെയാണ് തോന്നിയത്.'തന്റെ ഷിഫ്റ്റ് കഴിഞ്ഞ് പോകുന്നതിന് മുമ്പായി യെമന്റെ കാര്യങ്ങള്‍ സൂചിപ്പിച്ച് അവര്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റുമിട്ടിരുന്നു.
സാകിന്റെ പോസ്റ്റ് വായിച്ച് നിരവധി അമ്മമാരാണ് യെമന് പാല്‍ നല്‍കാന്‍ തയ്യാറായി വന്നത്.
സ്വന്തം കുഞ്ഞിനെ പോലെ യെമനെ സംരക്ഷിക്കാന്‍ ഒസ്‌ട്രോവ്‌സ്‌കി സാക് കാണിച്ച മനസ്സ് മാതൃത്വത്തിന്റെ മഹനീയ ഉദാഹരണമായാണ് ഏവരും പ്രകീര്‍ത്തിക്കുന്നത്.

 • നെതര്‍ലന്റില്‍ എത്തിയ മോദിയുടെ സൈക്കിള്‍ അഭ്യാസം
 • കമ്പനി അവധി നിഷേധിച്ചു, നാട്ടില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വരാനാകാതെ വരന്‍ ; ബന്ധുക്കള്‍ സുഷമാ സ്വരാജിന്റെ സഹായം തേടി
 • സ്വവര്‍ഗാനുരാഗികളെ വെറുക്കുന്ന സെര്‍ബിയയില്‍ സ്വവര്‍ഗാനുരാഗിയായ വനിതാ പ്രധാനമന്ത്രി
 • അയര്‍ലന്‍ഡില്‍ 'ഇന്ത്യന്‍ ' പ്രധാനമന്ത്രി; മുംബൈയില്‍ വീട്ടുകാരുടെ ആഘോഷ സംഗമം
 • പോലീസിനൊപ്പം മെസി മോഡലില്‍ പന്ത് തട്ടുന്ന കന്യാസ്ത്രീ; വീഡിയോ വൈറല്‍
 • അര്‍ജന്റീന പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നില്‍ പൂര്‍ണ നഗ്നരായി സ്ത്രീകളുടെ പ്രതിഷേധം
 • അച്ഛനൊപ്പം ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്; ഗാംഗുലിയും മകളും ഹിറ്റ്
 • ലോകത്തിലെ ആദ്യത്തെ റോബോട്ട് പോലീസ് ഓഫിസര്‍ ദുബായില്‍
 • യേശുവിനെപ്പോലെ വെള്ളത്തിന് മുകളിലൂടെ നടക്കാന്‍ ശ്രമിച്ച പാസ്റ്ററെ മുതലകള്‍ തിന്നു
 • ക്വന്റാസ് എയര്‍വെയ്‌സ് സിഇഒ പ്രസംഗിക്കുമ്പോള്‍ ക്രീം കേക്ക് മുഖത്തെറിഞ്ഞു; കൂസാതെ സിഇഒ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway