ചരമം

ബോളിവുഡ് നടി കൃതികാ ചൗധരിയുടെ ജഡം വീട്ടില്‍ അഴുകിയ നിലയില്‍

മുംബൈ: ബോളിവുഡ് നടിയും മോഡലുമായ കൃതികാ ചൗധരിയെ ദൂരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൃതികയുടെ അന്ധേരിയിലുള്ള വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായുള്ള അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിതുടങ്ങിയ അവസ്ഥയിലായിരുന്നു.
ഇന്നലെ വൈകിട്ട് 3.45 ന് പൊലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് അഴുകിതുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ചത് കൃതിക തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്. വീടിന്റെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴിഞ്ഞ നാല് ദിവസമായി ഇവരുടെ വീട് അടഞ്ഞുകിടക്കുകയായിരുന്നു.
നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ വേഷമിട്ടിട്ടുള്ള കൃതിക 2013 ല്‍ ഇറങ്ങിയ കങ്കണ റണൗട്ട് ചിത്രമായ റാജ്ജോയില്‍ അഭിനയിച്ചിരുന്നു.

  • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
  • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
  • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
  • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
  • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
  • കൊച്ചി ഷിപ്പ്‌യാര്‍ഡിലെ കപ്പലില്‍ പൊട്ടിത്തെറി: 5 മരണം, മരിച്ചവരെല്ലാം മലയാളികള്‍
  • ക്രോയ്ഡോണില്‍ മലയാളി യുവതി നിര്യാതയായി
  • യു​​എ​​സി​​ലെ ഷോ​​പ്പിം​​ഗ് മാളില്‍ വെടിവയ്പ്; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
  • സിനിമ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു
  • കടുത്തുരുത്തിയില്‍ പാറക്കുളത്തില്‍ വീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway