വിദേശം

പാല്‍ക്ഷാമം നേരിടാന്‍ 60 വിമാനങ്ങളില്‍ 4,000 പശുക്കള്‍ ഖത്തറിലേക്ക്

ദോഹ: ഗള്‍ഫ് രാഷ്ട്രങ്ങളുടെ നയതന്ത്ര ഉപരോധത്തെ തുടര്‍ന്ന് ഉണ്ടായ പാല്‍ക്ഷാമം നേരിടാനായി ഖത്തറിലെ ഒരു ബിസിനസ് പ്രമുഖന്‍ വ്യത്യസ്തമായ മാര്‍ഗവുമായി രംഗത്ത്. ഓസ്‌ട്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നുമായി 4,000 പശുക്കളെ വിമാനമാര്‍ഗം ഖത്തറില്‍ എത്തിക്കാനാണ് ഇദ്ദേഹത്തിന്റെ പദ്ധതി. സൗദി അറേബ്യയില്‍ നിന്നാണ് ഖത്തറിലേക്ക് പാല്‍ എത്തിയിരുന്നത്. ഉപരോധത്തെ തുടര്‍ന്ന് സൗദിയില്‍ നിന്നുള്ള പാല്‍ വരവ് നിലച്ചു. ഇതിനെ സ്വന്തം നിലയ്ക്ക് പ്രതിരോധിക്കാന്‍ വേണ്ടിയാണ് ബിസിനസുകാരന്റെ നീക്കം.
ഖത്തര്‍ ആസ്ഥാനമായ പവര്‍ ഇന്റര്‍നാഷണലിന്റെ ചെയര്‍മാനായ മുതാസ് അല്‍ ഖയ്യാത്താണ് വേറിട്ട പ്രതിരോധം തീര്‍ക്കാന്‍ തീരുമാനിച്ചത്. ഖത്തര്‍ എയര്‍വെയ്‌സിന്റെ 60 വിമാനങ്ങളാണ് ഇതിനായി ഇദ്ദേഹം ചാര്‍ട്ട് ചെയ്യാനൊരുങ്ങുന്നത്. വിമാനമാര്‍ഗം പശുക്കളെ ഇറക്കുമതി ചെയ്ത സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം പശുക്കളെ ഇറക്കുമതി ചെയ്യുന്ന സംഭവം ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഖത്തറിനായി എന്തെങ്കിലും ചെയ്യേണ്ട സമയമാണ് ഇതെന്ന് അദ്ദേഹം ഒരു വിദേശമാധ്യമത്തോട് പ്രതികരിച്ചു.
വടക്കന്‍ ദോഹയില്‍ വിശാലമായ സ്ഥലത്ത് പുല്‍കൃഷി നടത്തിയാണ് ഈ പശുക്കളെ വളര്‍ത്തുക. ഏകദേശം 70 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള ഭൂമിയാണ് പശു വളര്‍ത്തലിനായി ഒരുക്കുന്നത്. ഈ മാസം അവസാനത്തോടെ തന്നെ തദ്ദേശീയമായ പാല്‍ ഖത്തറിലെ വിപണിയിലെത്തുമെന്നാണ് അറിയുന്നത്.

നിലവില്‍ തുര്‍ക്കിയില്‍ നിന്നുള്ള പാലും പാലുല്‍പ്പന്നങ്ങളും ഖത്തര്‍ വിപണിയിലുണ്ട്. ഇവയോടാണ് പുതുതായി വിപണിയിലെത്തുന്ന 'സ്വദേശി' പാലുല്‍പ്പന്നങ്ങള്‍ മത്സരിക്കുക. രാജ്യസ്‌നേഹത്തിന്റെ പിന്‍ബലത്തില്‍ വരുന്ന ബ്രാന്‍ഡായതിനാല്‍ ഇത് വിപണിയിലെ പ്രിയ ബ്രാന്‍ഡാകുമെന്നാണ് വിലയിരുത്തല്‍.

  • ഇന്ത്യക്കാര്‍ക്കൊപ്പം വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച് ഡൊണാള്‍ഡ് ട്രംപ്
  • ഭാര്യയെ നിരന്തരം മാനഭംഗപ്പെടുത്തി; ഇളയ മകളെ കൊന്നു; 5 വര്‍ഷത്തെ താലിബാന്‍ തടവില്‍ നിന്ന് മോചിതരായ യുഎസ്-കനേഡിയന്‍ ദമ്പതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
  • ടെക്‌സസില്‍ 3വയസുകാരി കൊലപ്പെട്ടതാകാമെന്ന് പോലീസ്; അന്വേഷണം മലയാളി പിതാവിനെ കേന്ദ്രീകരിച്ച്
  • 3 വയസുള്ള മകളുടെ തിരോധാനം; മലയാളിയുടെ വീട്ടില്‍ എഫ്ബിഐ റെയ്ഡ്, ദുരൂഹത തുടരുന്നു
  • പ്രഥമ വനിത താനെന്ന് ട്രംപിന്റെ ആദ്യഭാര്യ, ആ വെള്ളം വാങ്ങിവച്ചോളാന്‍ മൂന്നാംഭാര്യ
  • ആഭിചാരക്രിയകള്‍ക്കായി ഇന്ത്യാക്കാരിയുടെ തല വെട്ടിയ സിദ്ധന് ജീവപര്യന്തം
  • തുര്‍ക്കിയില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത് സാന്താക്ലോസിന്റെ കല്ലറ!
  • ലാസ് വേഗസ് അക്രമി തങ്ങളുടെ 'പോരാളി'യെന്ന് ഐഎസ്; അല്ലെന്ന് യുഎസ്; മരണം 59
  • അമേരിക്ക നടുങ്ങി; ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്: അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്
  • ഫ്രാന്‍സിലും കാനഡയിലും ഭീകരാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway