ചരമം

ഭര്‍ത്താവിന്റെ സംസ്‌കാരചടങ്ങിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. ചിരട്ടക്കോണം ഇന്ദുഭവനില്‍ ഹരിപ്രസാദും (63), ഭാര്യ ഇന്ദിര (58) യുമാണു മരിച്ചത്. ഹരിപ്രസാദ് കഴിഞ്ഞ ശനിയാഴ്ചയാണു മരിച്ചത്. ഇന്നലെ രാവിലെ 11നു സംസ്‌കാരം നിശ്ചയിച്ചു. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി ഗള്‍ഫില്‍ ജോലിയുള്ള ഏകമകള്‍ സീതയും ഭര്‍ത്താവ് സുഷാന്തും ഇന്നലെ രാവിലെ എട്ടോടെ നാട്ടിലെത്തി. ഹരിപ്രസാദിന്റെ സംസ്‌കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുമ്പോള്‍ ഇന്ദിര കുഴഞ്ഞുവീഴുകയായിരുന്നു. മകളുടെ മുന്നിലാണ് അമ്മ കുഴഞ്ഞുവീണത്. തുടര്‍ന്നു പന്ത്രണ്ടോടെ ഇരുവരുടെയും സംസ്‌കാരം അടുത്തടുത്ത ചിതകളില്‍ ഒരേസമയം നടത്തി.

  • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
  • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
  • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
  • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
  • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
  • കൊച്ചി ഷിപ്പ്‌യാര്‍ഡിലെ കപ്പലില്‍ പൊട്ടിത്തെറി: 5 മരണം, മരിച്ചവരെല്ലാം മലയാളികള്‍
  • ക്രോയ്ഡോണില്‍ മലയാളി യുവതി നിര്യാതയായി
  • യു​​എ​​സി​​ലെ ഷോ​​പ്പിം​​ഗ് മാളില്‍ വെടിവയ്പ്; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
  • സിനിമ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു
  • കടുത്തുരുത്തിയില്‍ പാറക്കുളത്തില്‍ വീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway