Don't Miss

അയര്‍ലന്‍ഡില്‍ 'ഇന്ത്യന്‍ ' പ്രധാനമന്ത്രി; മുംബൈയില്‍ വീട്ടുകാരുടെ ആഘോഷ സംഗമം

ഡബ്ലിന്‍ : അയര്‍ലന്‍ഡിന്റെ ഏറ്റവും പ്രായ കുറഞ്ഞ പ്രധാനമന്ത്രിയായി സ്വവര്‍ഗാനുരാഗിയായ 38 കാരന്‍ ലിയോ വരാദ്കര്‍ ഔപചാരികമായി തെരെഞ്ഞെടുക്കപ്പെട്ടതോടെ മഹാരാഷ്ട്രയില്‍ വീട്ടുകാരുടെ ആഘോഷം. ലിയോ മറ്റൊരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുമ്പോള്‍ ആഹ്ലാദം പങ്കുവെയ്ക്കാന്‍ വ്യാഴാഴ്ച ബന്ധുക്കളെല്ലാം കുടുംബവീട്ടില്‍ ഒത്തുചേരുകയാണ് എന്ന് ലിയോയുടെ പിതൃസഹോദരപുത്രിയും ഒഡിസി നര്‍ത്തകിയുമായ ശുഭദ വരാദ്കര്‍ പറഞ്ഞു. മുംബൈയ്ക്കടുത്ത് ബോറിവിലിയില്‍ അശോകിന്റെ സഹോദരന്റെ മക്കള്‍ താമസിക്കുന്നുണ്ട്. ആഘോഷങ്ങള്‍ക്കായി രണ്ടിടത്തും കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലുള്ള വരാദിലാണ് ലിയോയുടെ അച്ഛന്‍ ഡോ. അശോക് വരാദ്കര്‍ ജനിച്ചത്.

ഭരണകക്ഷിയായ ഫിന ഗെയിലിന്റെ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഈമാസം ആദ്യം വിജയിച്ച ലിയോയെ ബുധനാഴ്ചയാണ് ഐറിഷ് പാര്‍ലമെന്റായ ഡെയില്‍ പ്രധാനമന്ത്രിയായി ഔപചാരികമായി തിരഞ്ഞെടുത്തത്. അടുത്തദിവസംതന്നെ സ്ഥാനാരോഹണം നടക്കും. ഇന്ത്യന്‍ കുടിയേറ്റക്കാരന്‍, ഡോക്ടര്‍, സ്വവര്‍ഗാനുരാഗി, അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി എന്നിങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഉണ്ട് ലിയോയ്ക്ക്.


മഹാരാഷ്ട്രയില്‍നിന്ന് 1970-കളിലാണ് അശോക് വരാദ്കര്‍ അയര്‍ലന്‍ഡിലേക്ക് കുടിയേറിയത്. അയര്‍ലന്‍ഡുകാരിയായ മറിയമാണ് ലിയോയുടെ അമ്മ.ഡബ്ലിനിലെ ട്രിനിറ്റി കോളേജില്‍നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്ത ലിയോ കുറച്ചുകാലം മുംബൈയിലെ കിങ് എഡ്വേഡ് മെമോരിയില്‍ ആശുപത്രിയില്‍ ജോലിനോക്കിയിട്ടുണ്ട്. അതിനു ശേഷമാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

  • ശരീരസൗന്ദര്യമത്സര വേദിയില്‍ സിസ്പാക്ക് ബോഡിയുമായി വൈദികന്‍ ; ഇടവകക്കാരും കാണികളും ഞെട്ടി!
  • ട്രംമ്പിനെ അനുകൂലിച്ചതിന് പിരിച്ചുവിടപ്പെട്ട മലയാളി നഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍
  • ഫ്ലോറിഡയില്‍ മനുഷ്യകവചമായി വെടിയുണ്ടകള്‍ ഏറ്റുവാങ്ങി കുട്ടികളെ രക്ഷിച്ച ഫുട്‌ബോള്‍ കൊച്ചിന് ആദരം
  • ചരിത്രം തിരുത്തി മാരാമണ്‍ കണ്‍വന്‍ഷന്‍ വേദിയില്‍ കോടിയേരി
  • പാടത്ത് സണ്ണി ലിയോണിനെ 'ഇറക്കി' ; കര്‍ഷകന് ലഭിച്ചത് നൂറുമേനി
  • സിനിമയില്‍ നിന്ന് ഉലകനായകന്റെ വിടവാങ്ങല്‍ ; ആരാധകര്‍ ഷോക്ക്
  • സാമിന്റെ മരണം കൊലയാണെന്ന് പോലീസ് പറയുമ്പോഴാണ് അറിയുന്നതെന്ന് സോഫിയ, കമലാസനന്‍ നല്ല സുഹൃത്ത്
  • പള്‍സര്‍ സുനിക്ക് ജയിലില്‍ സ്‌പെഷ്യല്‍ മീന്‍കറി, ആള് മിനുങ്ങി
  • ഓസ്‌ട്രേലിയന്‍ കരസേനയില്‍ തോക്കേന്തി മൂന്നു കുട്ടികളുടെ അമ്മയായ മലയാളി യുവതിയും
  • ബ്രേക്ക് ഡൗണ്‍ ആയ 35000 കിലോ ഭാരമുള്ള വിമാനം തള്ളുന്ന ജീവനക്കാരും യാത്രക്കാരും; വീഡിയോ വൈറല്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway