അസോസിയേഷന്‍

വോകിംഗ് കാരുണ്യയോടൊപ്പം യുകെയിലെ സുമനസുകള്‍ സ്വരൂപിച്ച 67731.00 രൂപ ഗായകന്‍ ഫ്രാങ്കോ സുബ്രമണ്യന് കൈമാറി

തൃശൂര്‍ : വോകിംഗ് കാരുണ്യയോടൊപ്പം യുകെയിലെ സുമനസുകള്‍ സ്വരൂപിച്ച 67731.00 രൂപ പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോ സുബ്രമണ്യന് കൈമാറി. തദവസരത്തില്‍ ചാരിറ്റി പ്രവര്‍ത്തകരായ സിബിന്‍ ലാസര്‍ , ശ്രീജോ വര്‍ഗീസ് എന്നിവരും സന്നിഹിതരായിരുന്നു.


പൂമംഗലം പഞ്ചായത്തിലെ കല്‍പറമ്പില്‍ താമസിക്കുന്ന സുബ്രന്‍ തീരാദുഃഖങ്ങളുടെ നടുവിലാണ്. രണ്ടു കുട്ടികളുടെ പിതാവായ നാല്പത്തഞ്ചുകാരനായ സുബ്രന്‍ പപ്പടം ഉണ്ടാക്കി വിറ്റാണ് കുടുംബം പോറ്റിയിരുന്നത്. കഷ്ടതകളും യാതനകളും നിറഞ്ഞ ജീവിതത്തിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു വില്ലനെപ്പോലെ ഹൃദ്രോഗം കടന്നു വന്നത്. നിത്യചിലവുകള്‍ക്കായി പപ്പടം ഉണ്ടാക്കുന്നതിനിടയില്‍ തലകറങ്ങി വീഴുകയായിരുന്നു സുബ്രന്‍. നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രിയിലാക്കിയ സുബ്രനെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമാണ് ഹൃദയ സംബന്ധമായ രോഗമാണ് തലകറങ്ങിവീഴാന്‍ കാരണമെന്ന് കണ്ടെത്തിയത്.

വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം ഉടന്‍തന്നെ ഒരു സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. സര്‍ജറി കഴിഞ്ഞപ്പോഴേക്കും സുബ്രന്‍ വലിയൊരു കടക്കെണിയിലായിരുന്നു. ആകെയുണ്ടായിരുന്ന തന്റെ രണ്ടു സെന്റ് സ്ഥലവും കൊച്ചു വീടും പണയപ്പെടുത്തിയാണ് സുബ്രന്‍ ഓപറേഷനുള്ള പണം കണ്ടെത്തിയത്. അതിപ്പോള്‍ സുബ്രനും കുടുംബത്തിനും ഉള്ള കിടപ്പാടവും നഷ്ടപ്പെടും എന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ഇപ്പോള്‍ മറ്റൊരു സര്‍ജറി കൂടി വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സ്‌കൂളില്‍ പഠിക്കുന്ന രണ്ടു മക്കള്‍ക്കുള്ള അനുദിന ചിലവുകള്‍ക്കുപോലും കഷ്ടപ്പെടുന്ന സുബ്രന്‍ ഇനിയുള്ള ചികിത്സകള്‍ക്കായി എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ വലയുകയാണ്. സുബ്രന്റെയും കുടുംബത്തിന്റെയും ഈ വിഷമാവസ്ഥ അറിഞ്ഞ വോകിംഗ് മലയാളിയായ നോര്‍ഡി ജേക്കബ് സുബ്രന്റെ ഈ അവസ്ഥ വോകിംഗ് കാരുണ്യയെ അറിയിക്കുകയായിരുന്നു. തികച്ചും അര്‍ഹതപെട്ടതെന്നു മനസിലാക്കിയ വോകിംഗ് കാരുണ്യ അന്‍പത്തെട്ടാമത് സഹായം സുബ്രന് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രിയമുള്ളവരേ സുബ്രനെയും കുടുംബത്തെയും സഹായിക്കുവാന്‍ സന്മനസ് കാണിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും വോകിംഗ് കാരുണ്യ നന്ദി അറിയിച്ചു.
https://www.facebook.com/pg/ Woking-Karunya-Charitable- society-193751150726688/posts/
Charitties Bank Account Details

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

  • വായനക്കാര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് യുക്മ ജ്വാല ഇ- മാഗസിന്‍ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി
  • സ്റ്റീവനേജ് സര്‍ഗ്ഗം പൊന്നോണം-2017 ത്തിന് മുഖ്യാതിഥിയായി ശങ്കര്‍ ; ദ്വൈവാര ആഘോഷ സമാപനം സെപ്റ്റംബര്‍ 9ന്
  • ആയിരം പേര്‍ക്കുള്ള സദ്യയുമായി ബ്രിസ്‌കയുടെ ഓണാഘോഷം സെപ്റ്റംബര്‍ 9ന്
  • യുക്മ ദേശീയ കലാമേള ഒക്ടോബര്‍ 28ന്; പരിഷ്‌ക്കരിച്ച കലാമേള മാനുവല്‍ പ്രസിദ്ധീകരിച്ചു
  • ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ അക്കാഡമിയുടെ സ്വാതന്ത്യദിനാഘോഷം പ്രൗഡോജ്ജ്വലമായി
  • ശ്രീകൃഷ്ണ ജയന്തി ആഘോഷമാക്കുവാന്‍ എസക്‌സ് ഹിന്ദു സമാജം, ചെംസ്‌ഫോര്‍ഡില്‍ സെപ്റ്റംബര്‍ 17 ന് ആഘോഷം
  • കാരുണ്യ സ്പര്‍ശവുമായി ലണ്ടന്‍ മലയാള സാഹിത്യവേദി വയനാടന്‍ ഊരുകളില്‍
  • മലയാളം മിഷന്‍ യുകെയിലേക്ക്, യുകെ പങ്കാളിത്തം കവന്‍ട്രി കേരള സ്‌കൂളിന്, മലയാളം മിഷന്‍ ഡയറക്ടര്‍ എത്തും
  • വിധിയുടെ വിളയാട്ടത്തില്‍ തളര്‍ന്നുപോയ കോഴിക്കോട്ടെ അരുണ്‍ സഹായം തേടുന്നു; വോക്കിങ് കാരുണ്യയുടെ ഒപ്പം നിങ്ങളും സഹായിക്കില്ലേ?
  • യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആതിഥ്യമരുളാന്‍ തയ്യാറായി ഡെര്‍ബി; 66 ടീമുകളുമായി SMASH 2017 സെപ്റ്റംബര്‍ 23ന്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway