ചരമം

യു കെ മലയാളികളുടെ മാതാവ് മറിയക്കുട്ടി കല്ലടാന്തിയില്‍ നിര്യാതയായി

ലണ്ടന്‍ : യു കെ മലയാളികളായ ജോണി കല്ലടാന്തിയില്‍ , സാലി അബ്രാഹം എന്നിവരുടെ മാതാവ് മറിയക്കുട്ടി ജോസഫ് കല്ലടാന്തിയില്‍ (87) കോട്ടയം നീണ്ടൂരില്‍ നിര്യാതയായി. പരേതനായ ചാക്കോ ജോസഫ് കല്ലടാന്തിയില്‍ ഭര്‍ത്താവായിരുന്നു.

സിസ്റ്റര്‍ അന്നു ( കാരിത്താസ് സെക്ക്യൂലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), ജെയിംസ് (നീണ്ടൂര്‍), ജോണി കല്ലടാന്തിയില്‍ ,(സ്റ്റീവനേജ്,യു കെ) അബ്രാഹം കല്ലടാന്തിയില്‍ (ഫ്ലോറിഡ,യുഎസ്എ), സാലി അബ്രാഹം(സെന്റ് ആല്‍ബന്‍സ്, യു കെ) സജി കല്ലടാന്തിയില്‍ (റോം,ഇറ്റലി), സിനി തോമസ് (റോം,ഇറ്റലി) എന്നിവര്‍ മക്കളാണ്.

ലൗസി ജെയിംസ് (നീണ്ടൂര്‍), ലൈസാമ്മ ജോണി (സ്റ്റീവനേജ്), ഗ്രേസി അബ്രാഹം( ഫ്ലോറിഡ) അബ്രാഹം തൊണ്ടൂപ്പറമ്പില്‍ (സെന്റ് ആല്‍ബന്‍സ്),ലൈബി സജി (റോം),തോമസ് ഡൊമിനിക് (റോം) എന്നിവര്‍ ജാമാതാക്കളാണ്.

ജൂണ്‍ 18 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് സ്വവസതിയില്‍ അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിക്കും. തുടര്‍ന്ന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍ ദേവാലയത്തില്‍ നടത്തപ്പെടുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്കാരം നടത്തപ്പെടും.

നീണ്ടൂര്‍ ഗ്ലോബല്‍ പ്രവാസി സംഗമം, യുകെകെസിഎ, ഒഐസിസി,യു കെ നീണ്ടൂര്‍ പ്രവാസി സംഗമം,സര്‍ഗ്ഗം സ്റ്റീവനേജ്, കേരളാ കാത്തലിക് കമ്മ്യുണിറ്റി സ്റ്റീവനേജ്, കേരളാ ഫാമിലി ക്ലബ്ബ് എന്നീ സംഘടനകള്‍ അനുശോചനം അറിയിച്ചു.

  • കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി മരിച്ചു; അധ്യാപികമാര്‍ ഒളിവില്‍
  • പൊന്‍കുന്നത്ത് പിക്കപ് ഓട്ടോയിലിടിച്ചു ഒരാള്‍ മരിച്ചു
  • ഡല്‍ഹിയില്‍ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഗള്‍ഫില്‍ പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മലയാളി യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
  • ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പാ​ലാ​ത്ര സി​എം​ഐ നി​ര്യാ​ത​നാ​യി
  • അമേരിക്കയില്‍ മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരണമടഞ്ഞു
  • ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു
  • തൊടുപുഴ സ്വദേശിയായ യുവാവ് ഹൈദരാബാദിലെ വീട്ടില്‍ വെട്ടേറ്റുമരിച്ച നിലയില്‍
  • സൗദിയില്‍ ട്രക്ക് അപകടം: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
  • ലിസ്റ്റിന്‍ സ്റ്റീഫന്റെ മാതാവ് ലിസി സ്റ്റീഫന്‍ നിര്യാതയായി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway