Don't Miss

സ്വവര്‍ഗാനുരാഗികളെ വെറുക്കുന്ന സെര്‍ബിയയില്‍ സ്വവര്‍ഗാനുരാഗിയായ വനിതാ പ്രധാനമന്ത്രി

ലണ്ടന്‍ : അയര്‍ലന്‍ഡില്‍ സ്വവര്‍ഗാനുരാഗിയായ ലിയോ വരാദ്ക്കര്‍ എന്ന ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രിയായി അവരോധിതനായതിന് തൊട്ടു പിന്നാലെ സെര്‍ബിയയിലും സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രി. വനിതയാണെന്നു മാത്രം.സ്വര്‍ഗാനുരാഗിയായ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് സെര്‍ബിയയില്‍ വരുന്നത്. 41 കാരിയായ അന ബെര്‍ണബിക്കിനെയാണ് പ്രധാനമന്ത്രിയായി അവരോധിച്ചത് . പ്രസിഡന്റ് അലക്‌സാണ്ട്ര വ്യൂസിക് ആണ് അന ബെര്‍ണബിക്കിനെ പ്രധാനമന്ത്രി സ്ഥാനത്തെക്ക് നിര്‍ദ്ദേശിച്ചത്. ബെര്‍ണബിക്കിന്റെ നിയമനത്തിന് ഇനി പാര്‍ലമെന്റിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.


സെര്‍ബിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് അന ബെര്‍ണബിക്. കഴിഞ്ഞ വര്‍ഷമാണ് ബെര്‍ണബിക് മന്ത്രിസഭയില്‍ അംഗമാകുന്നത്. ബെര്‍ണബിക്ക് നിലവില്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വകുപ്പ് മന്ത്രിയാണ്. 2001-ല്‍ ഇംഗ്ലണ്ടിലെ ഹുള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ മാര്‍ക്കറ്റിംഗില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

സ്വവര്‍ഗാനുരാഗികളോടും ട്രാന്‍സ്‌ജെന്‍ഡറുകളോടും വെച്ചു പുലര്‍ത്തുന്ന മോശമായ സമീപനത്തില്‍ മാറ്റം വരുത്താത്ത രാജ്യങ്ങളില്‍ ഒന്നായാണ് സെര്‍ബിയയെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അവിടെയാണ് സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രി വരുന്നത്.

 • ഉദുമല്‍പേട്ട് ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവ് അടക്കം ആറു പ്രതികള്‍ക്ക് വധശിക്ഷ
 • 'ക്ഷണക്കത്തിന് കാത്തിരിക്കേണ്ട, അനുഷ്‌കയും വിരാടും വിവാഹിതരായി'; പുതിയ വെളിപ്പെടുത്തല്‍
 • ജയന്റെ ബന്ധുത്വത്തെ ചൊല്ലി തര്‍ക്കം; സീരിയല്‍ താരവും ജയന്റെ സഹോദരന്റെ മകളും തമ്മില്‍ പരസ്യമായ പേര്‍വിളി
 • ജീവനക്കാരില്ലെന്ന കാരണം പറഞ്ഞു കേരളത്തില് ഓടുന്ന എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി
 • ആഞ്ജലീന ജോളിയെപ്പോലെയാവാന്‍ 50 ശസ്ത്രക്രിയ നടത്തി 'വിരൂപ'യായ പെണ്‍കുട്ടി ലോകത്തെ മുഴുവന്‍ പറ്റിച്ചു
 • ഭാര്യയേയും സഹോദരിയേയും വെടിവച്ച ശേഷം എന്‍എസ്ജി കമാന്‍ഡോ ജീവനൊടുക്കി
 • ബിബിസിക്കു 'ശശി കപൂര്‍ ' അമിതാഭ് ബച്ചന്‍ ; ഇന്ത്യയില്‍ ആദരാഞ്ജലി ശശി തരൂരിന്
 • പത്രങ്ങളില്‍ സ്വന്തം ചരമ പരസ്യം നല്‍കി മുങ്ങിയ പ്രവാസികളുടെ പിതാവിനെ കണ്ടെത്തി; കാരണം കേട്ട് ഞെട്ടി പൊലീസ്
 • ഓണ്‍ലൈനിലെ വ്യാജ പ്രചരണങ്ങള്‍ക്കു മറുപടിയുമായി ഉപ്പും മുളകും നായിക നിഷാ സാരംഗ്
 • ഓഖിയുടെ താണ്ഡവത്തില്‍ വീട്ടില്‍ കുടുങ്ങിയ വൃദ്ധനെ സാഹസികമായി രക്ഷിക്കുന്ന പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway