Don't Miss

കമ്പനി അവധി നിഷേധിച്ചു, നാട്ടില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വരാനാകാതെ വരന്‍ ; ബന്ധുക്കള്‍ സുഷമാ സ്വരാജിന്റെ സഹായം തേടി

മാവേലിക്കര: ജോലി ചെയ്യുന്ന വിദേശ കമ്പനിയില്‍ നിന്നും അവധി ലഭിക്കാത്തതിനാല്‍ നാട്ടില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പ്രതിശ്രുത വരന്‍ കുരുങ്ങി. തഴക്കര ഇറവങ്കര ഗീതാഭവനില്‍ ശ്രീജിത്ത് യശോധരനാണ് കമ്പനിയില്‍ നിന്ന് അവധി ലഭിക്കാത്തതിനാല്‍ വിവാഹത്തിന് വരാന്‍ കഴിയാതിരുന്നത്. നാട്ടില്‍ കുടുംബം വിവാഹ ഒരുക്കങ്ങളെല്ലാം നടത്തി കാത്തിരിക്കുമ്പോള്‍ വരാന്‍ കഴിയാതെ വിഷമിക്കുന്ന വരന്‍ ഒടുവില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടി.

കുവൈത്തില്‍ ഗള്‍ഫ് റെന്റ് കാര്‍പ്പോ കമ്പനിയില്‍ ജോലി ചെയ്യുന്ന ശ്രീജിത്തിന്റെ വിവാഹം ശിവഗിരി സ്വദേശിനിയുമായി തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുകയാണ്. കമ്പനി അധികൃതരുമായി സംസാരിച്ച ശേഷമാണ് വിവാഹത്തീയതി നിശ്ചയിച്ചത്. എന്നാല്‍ ഇപ്പോള്‍ അവധി നല്‍കാന്‍ തയാറല്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് ശ്രീജിത്തിന്റെ വീട്ടുകാര്‍ വിദേശകാര്യ മന്ത്രി സുഷമാസ്വരാജിന് ഇ-മെയില്‍ വഴി പരാതി നല്‍കി. ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടതോടെ അവധി നല്‍കാമെന്ന് അധികൃതര്‍ സമ്മതിച്ചു.

അതേസമയം കമ്പനി വീണ്ടും നിലപാട് മാറ്റുകയായിരുന്നു. ഇതോടെ രണ്ടാമതും വിദേശകാര്യമന്ത്രിക്ക് വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. വിവാഹത്തിന്റെ ഒരുക്കം പൂര്‍ത്തീകരിച്ച് ശ്രീജിത്തിന്റെ വരവും കാത്തിരിക്കുകയാണ് കുടുംബം. സുഷമാ സ്വരാജ് കനിഞ്ഞാലേ ശ്രീജിത്തിന്റെ വിവാഹം നടക്കൂ എന്നതാണ് സ്ഥിതി .

  • നെതര്‍ലന്റില്‍ എത്തിയ മോദിയുടെ സൈക്കിള്‍ അഭ്യാസം
  • സ്വവര്‍ഗാനുരാഗികളെ വെറുക്കുന്ന സെര്‍ബിയയില്‍ സ്വവര്‍ഗാനുരാഗിയായ വനിതാ പ്രധാനമന്ത്രി
  • അയര്‍ലന്‍ഡില്‍ 'ഇന്ത്യന്‍ ' പ്രധാനമന്ത്രി; മുംബൈയില്‍ വീട്ടുകാരുടെ ആഘോഷ സംഗമം
  • പലസ്തീന്‍ കുഞ്ഞിനെ മുലയൂട്ടിയ ഇസ്രയേലി നഴ്‌സിന് ലോകത്തിന്റെ ആദരവ്
  • പോലീസിനൊപ്പം മെസി മോഡലില്‍ പന്ത് തട്ടുന്ന കന്യാസ്ത്രീ; വീഡിയോ വൈറല്‍
  • അര്‍ജന്റീന പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നില്‍ പൂര്‍ണ നഗ്നരായി സ്ത്രീകളുടെ പ്രതിഷേധം
  • അച്ഛനൊപ്പം ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്; ഗാംഗുലിയും മകളും ഹിറ്റ്
  • ലോകത്തിലെ ആദ്യത്തെ റോബോട്ട് പോലീസ് ഓഫിസര്‍ ദുബായില്‍
  • യേശുവിനെപ്പോലെ വെള്ളത്തിന് മുകളിലൂടെ നടക്കാന്‍ ശ്രമിച്ച പാസ്റ്ററെ മുതലകള്‍ തിന്നു
  • ക്വന്റാസ് എയര്‍വെയ്‌സ് സിഇഒ പ്രസംഗിക്കുമ്പോള്‍ ക്രീം കേക്ക് മുഖത്തെറിഞ്ഞു; കൂസാതെ സിഇഒ
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway