വിദേശം

പസഫിക് സമുദ്രത്തില്‍ യുഎസ് യുദ്ധകപ്പലും ഫിലിപ്പിന്‍സ് ചരക്കുകപ്പലും കൂട്ടിയിടിച്ചു 7 പേരെ കാണാതായി

വാഷിങ്ടണ്‍: അമേരിക്കന്‍ നാവിക കപ്പലും ഫിലിപ്പിന്‍സ് ചരക്കുകപ്പലും കൂട്ടിയിടിച്ച് ഏഴ് പേരെ കാണാതായി. ജപ്പാനിലെ യോകോസുക തീരത്തുനിന്നും 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തിലാണ് സംഭവം നടന്നത്. ശനിയാഴ്ച പുലര്‍ച്ചേയാണ് കപ്പലുകള്‍ കൂട്ടിയിടിച്ചത്.

അമേരിക്കയുടെ യുഎസ്എസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് യുദ്ധക്കപ്പലും ഫിലിപ്പിന്‍സ് ചരക്കുകപ്പലുമാണ് കൂട്ടിയിടിച്ചത്. യുഎസ്എസ് ഫിറ്റ്‌സ്‌ജെറാള്‍ഡില്‍ ഒരേസമയം 330 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. അപകടത്തില്‍ കാണാതായവര്‍ക്കു വേണ്ടി ജപ്പാനീസ് കോസ്റ്റ് ഗാര്‍ഡ് തെരച്ചില്‍ നടത്തുന്നുണ്ട്. അപകടത്തില്‍ പരുക്കേറ്റ രണ്ട് അമേരിക്കന്‍ നാവികരെ ജപ്പാനീസ് തീരദേശസേനയുടെ ഹെലികോപ്റ്ററുകളില്‍ ആശുപത്രികളില്‍ എത്തിച്ചു.

അപകടത്തെ തുടര്‍ന്ന് കപ്പലില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. കപ്പല്‍ മുങ്ങുന്നത് തടയാന്‍ പുറത്തേക്കു വെള്ളം പമ്പ് ചെയ്ത് കളയുകയാണ്. കാണാതായ നാവികര്‍ക്കു വേണ്ടി ജാപ്പനീസ് നാവികസേനയുടെ നാല് യുദ്ധകപ്പലുകളും ഹെലികോപ്റ്ററുകളും തെരച്ചില്‍ നടത്തുന്നുണ്ട്.

  • പാകിസ്ഥാനില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് 123 മരണം; നിരവധി പേര്‍ക്ക് പരുക്ക്
  • ചൈനയില്‍ മണ്ണിടിച്ചില്‍ ; നൂറിലേറെ പേര്‍ മരിച്ചതായി സംശയം
  • ഇന്ത്യക്കാര്‍ക്ക് ഇനി ഓണ്‍ലൈനിലൂടെ ഓസ്‌ട്രേലിയന്‍ വിസിറ്റിങ് വിസ
  • ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; 26 പേര്‍ക്ക് പരിക്ക്
  • മ്യൂണിക്കില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെടിവയ്പ്; നിരവധി പേര്‍ക്ക് പരുക്ക്
  • പാല്‍ക്ഷാമം നേരിടാന്‍ 60 വിമാനങ്ങളില്‍ 4,000 പശുക്കള്‍ ഖത്തറിലേക്ക്
  • 31,000 അടി ഉയരത്തില്‍ എഞ്ചിന്‍ തകരാര്‍; ജെന്നിഫര്‍ ലോറന്‍സ് സഞ്ചരിച്ച വിമാനം നിലത്തിറക്കി
  • സൗദിയില്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഐ.എസ്
  • ദുബായ് 'പാസ്‌പോര്‍ട്ട് രഹിത' വിമാനത്താവളം; ഇനി സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി
  • ഇറാന്‍ പാര്‍ലമെന്റിലും ഖൊമേനിയുടെ ശവകുടീരത്തിലും ഭീകരാക്രമണം; രണ്ടു മരണം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway