നാട്ടുവാര്‍ത്തകള്‍

മാര്‍ കുന്നശേരി ദീപ്തമായ ഓര്‍മ്മ; സംസ്ക്കാര ചടങ്ങിനെത്തിയത് പതിനായിരങ്ങള്‍

കോട്ടയം: മാര്‍ കുര്യാക്കോസ് കുന്നശേരി ഇനി സഭാ വിശ്വാസികളുടെ മനസിലെ ദീപ്തമായ ഓര്‍മ്മ. പതിനായിരങ്ങളുടെ സാന്നിധ്യത്തിലാണ് വലിയ ഇടയന് കേരള സഭ വിട നല്‍കിയത്. ശനിയാഴ്ച പിതാവിന്റെ സംസ്ക്കാര ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു. മാര്‍മാത്യു മൂലക്കാട്ട് ദിവ്യബലിക്ക് മുഖ്യകാര്‍മികനായിരുന്നു. മാര്‍ ജേക്കബ് തൂങ്കുഴി, ഡോ. സൂസൈപാക്യം മെത്രാപ്പോലീത്ത , മാര്‍ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മാര്‍ മാത്യു മൂലകാട്ട് തുവാല ഇട്ട് മുത്തം നല്‍കി ആ കര്‍മ്മയോഗിക്ക് ക്നാനായ മക്കളുടെ അന്ത്യ ചുംബനം നല്‍കി. മെത്രാന്മാരും വൈദികരും ദിവ്യബലിയില്‍ സഹകാര്‍മ്മികരായി പങ്കെടുത്തു. തൃശ്ശൂര്‍ അതിരൂപത മുന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജേക്കബ്ബ് തൂങ്കുഴി വചനസന്ദേശം നല്‍കി. കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം അനുസ്മരണ സന്ദേശം നല്‍കി. സാമൂഹ്യ പ്രതിബദ്ധതയോടെ കര്‍മ്മനിരതനായ ആത്മീയാചര്യനായിരുന്നു അഭിവന്ദ്യകുന്നശ്ശേരി പിതാവെന്ന് അദ്ദേഹം പറഞ്ഞു. സമാപന ശുശ്രൂഷയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. സീറോ മലബാര്‍ സഭയിലെ അഗ്രഗണ്യനായ വൈദികമേലദ്ധ്യക്ഷന്റെ വേര്‍പാട്

സഭയ്ക്ക് തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. അഭിവന്ദ്യ പിതാവിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടുള്ള വത്തിക്കാനില്‍ നിന്നുള്ള സന്ദേശം ഫാ. സെബാസ്റ്റ്യന്‍ വാണിയംപുരയ്ക്കലും റോമിലെ പൗരസ്ത്യ തിരുസംഘത്തിന്റെ അധിപന്റെ സന്ദേശം അതിരൂപത ചാന്‍സിലര്‍ ഫാ. തോമസ് കോട്ടൂരും ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോയുടെ സന്ദേശം ഫാ. ജോണ്‍ചേന്നാക്കുഴിയും വായിച്ചു.

നഗരികാണിക്കലിനെ തുടര്‍ന്ന് കത്തീഡ്രല്‍ ദൈവാലയത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ മൃതദേഹം സംസ്ക്കരിച്ചു. കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതിക ശരീരത്തില്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍ മന്ത്രി മാത്യു ടി. തോമസ്, ജോസ് കെ മാണി എം.പി, ജോയി എബ്രാഹം എം.പി, ആന്റോ ആന്റണി എം.പി, ജോയിസ് ജോര്‍ജ്ജ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, സുരേഷ് കുറുപ്പ് എം.എല്‍.എ, പി.സി. ജോര്‍ജ്ജ്എം.എല്‍എ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.കെ ആശ എം.എല്‍.എ, മോന്‍സ് ജോസഫ്എം.എല്‍എ വിവിധ സഭാ മേലധ്യക്ഷന്മാര്‍ , വൈദികര്‍ എന്നിവര്‍ പങ്കെടുത്തു.

  • നടിക്കെതിരായ അക്രമം: ദിലീപിനെയും നാദിര്‍ഷയെയും ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്തു
  • ദിലീപിനെ ഭീഷണിപ്പെടുത്താന്‍ പള്‍സര്‍ സുനി വിഷ്ണുവിന് വാഗ്ദാനം ചെയ്തത് 2 ലക്ഷം
  • ശബരീനാഥനും ദിവ്യ എസ് അയ്യരും വെള്ളിയാഴ്ച വിവാഹിതരാവും; സത്കാരം രണ്ടുനാള്‍
  • നടക്കുന്നത് മനസാക്ഷിയുദ്ധം, ആരേയും ഭയക്കുന്നില്ല, ദിലീപിനെതിരെ നിയമ നടപടി പരിഗണനയില്‍ - മനസ് തുറന്ന് നടി
  • പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങള്‍ ;നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ - സുരേഷ് ഗോപി
  • 'അമ്മ'യുടെ വാര്‍ഷിക പൊതുയോഗം വ്യാഴാഴ്ച; പൊട്ടിത്തെറി ഉറപ്പ്
  • വൈക്കത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും മരിച്ചു; മരണം നാലായി
  • സാം കൊലക്കേസിന്റെ വാദം ആരംഭിച്ചു; സോഫിയും കാമുകനും കോടതിയില്‍ ഹാജരായി
  • നടിക്ക് നുണപരിശോധന വേണമെന്ന് പറഞ്ഞ സലിംകുമാറിന് വയറുനിറയെ കൊടുത്തു ഭാഗ്യലക്ഷ്മി
  • പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമെന്ന പ്രസ്താവന: ദിലീപിനെതിരെ നടി പരാതി നല്‍കും; പോലീസ് മൊഴിയെടുത്തു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway