യു.കെ.വാര്‍ത്തകള്‍

ലണ്ടനെ നടുക്കി വീണ്ടും ആക്രമണം: പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ മുസ്ലീങ്ങള്‍ക്ക് നേരെ വാന്‍ ഓടിച്ചു കയറ്റി, ഒരു മരണം , നിരവധിപ്പേര്‍ക്കു പരിക്ക്

ലണ്ടന്‍ : ഭീകരാക്രമണവും തീപിടുത്ത ദുരന്തവും ഏല്‍പ്പിച്ച ആഘാതത്തില്‍ നില്‍ക്കുന്ന ലണ്ടനെ നടുക്കി വീണ്ടും ആക്രമണം. പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ മുസ്ലീങ്ങള്‍ക്കിടയിലേിയ്ക്ക് വാഹനം ഓടിച്ചു കയറ്റി. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക്. വടക്കന്‍ ലണ്ടനിലെ സെവന്‍ സിസ്‌റ്റേഴ്‌സ് റോഡില്‍ ഇന്ന് പുലര്‍ച്ചെ ഫിന്‍സ്ബറി പാര്‍ക്കിലെ മുസ്ലീം പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങിയവര്‍ക്കു നേരെയാണ് വാഹനം പാഞ്ഞു കയറിയത്.

സമീപത്തെ ബസ് സ്റ്റോപ്പില്‍ തളര്‍ന്നുവീണ പ്രായമായ ഒരാളെ സഹായിക്കാന്‍ ഒത്തുകൂടിയവര്‍ക്ക് നേരെയാണ് വാഹനം ഇടിച്ചുകയറ്റിയതെന്നാണ് വിവരം. ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടു.പത്തോളം പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചനകള്‍.

സ്ഥലത്തെത്തിയ എമര്‍ജന്‍സി സര്‍വീസുകള്‍ ഇരകള്‍ക്ക് സിപിആറും മറ്റും നല്‍കി.വാനില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നെന്നും, രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറയുന്നു. ഡ്രൈവറിന്റെ പക്കല്‍ തോക്കുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. പള്ളിക്ക് മുന്‍പിലേക്ക് എത്തുംമുന്‍പ് പേവ്‌മെന്റിലേക്ക് ഇടിച്ചുകയറിയതിനാല്‍ അപകടം കുറഞ്ഞെന്നാണ് വിവരം.

വാഹനം ഇടിച്ചുകയറ്റിയ ഡ്രൈവറെ അവിടുണ്ടായിരുന്ന ആളുകള്‍ കൈയോടെ പിടികൂടി പോലീസ് കൈമാറിയതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.
മനപൂര്‍വം ജനക്കൂട്ടത്തിലേയ്ക്ക് വെളുത്ത നിറത്തിലുള്ള വാന്‍ ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നാലെ വാന്‍ ഉപേക്ഷിച്ച് വാനില്‍ നിന്ന് മൂന്നു പേര്‍ ഓടി പ്രാര്‍ത്ഥന കഴിഞ്ഞ സമയമായിരുന്നതിനാല്‍ റോഡില്‍ നല്ല തിരക്കായിരുന്ന സമയത്താണ് അപടകടമുണ്ടായത്.


ഭീകരാക്രമണം ആയിരുന്നുവെന്നാണ് സൂചന. സംഭവത്തില്‍ 48 കാരനായ ഒരാള്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. അപകടമല്ല ആളുകളെ കൊല്ലാനുള്ള ശ്രമമാണെന്ന് മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ അറിയിച്ചു. അടുത്തിടെ ഉണ്ടായ ഭീകരാക്രമണത്തിലും തീ പിടുത്തത്തിന്റെയും ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് വീണ്ടും ആക്രമണം. ഭീകരവിരുദ്ധ സ്‌ക്വഡ് അന്വേഷണം വ്യാപിപ്പിച്ചു.

പ്രധാനമന്ത്രി തെരേസ മേയുടെ അധ്യക്ഷതയില്‍ ക്യാബിനറ്റ് ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. തീവ്രവാദിയാക്രമണമാണ് സംശയിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തില്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ നടുക്കം രേഖപ്പെടുത്തി. റംസാന്‍ നോമ്പ് ഈ ആഴ്ച അവസാനിക്കാനിരിക്കെ വിശ്വാസികളുടെ വലിയ തിരക്കായായിരുന്നു.

 • ദിലീപിന്റെ പരാമര്‍ശത്തിന് പിന്നില് നിഗൂഢത- വനിതാ കമ്മീഷന്‍ അധ്യക്ഷ, നീതി കിട്ടുന്നത് വരെ നടി ഉറച്ച് നില്‍ക്കണം
 • വാനാക്രൈക്കു പിന്നാലെ ബ്രിട്ടനിലും ഇന്ത്യയിലും പിയെച്ച റാന്‍സംവെയര്‍ ആക്രമണം, മുന്നറിയിപ്പ്
 • ഫാ. മാര്‍ട്ടിന്റെ പോസ്റ്റ്‌മോര്‍ട്ടം വൈകുന്നു, നാളെ എഡിന്‍ബറോയില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍
 • കേരളത്തിലെ നഴ്‌സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി യുകെ മലയാളികള്‍
 • ഡിയുപിയുമായി ഡീലുറപ്പിച്ചു തെരേസാ മേ; പ്രതിഷേധം വ്യാപകം
 • ഫാ. മാര്‍ട്ടിന്റെ മരണകാരണം അവ്യക്തം; കേസിന്റെ പുരോഗതി പോലീസ് കുടുംബാംഗങ്ങളെ അറിയിച്ചു
 • മഞ്ജു ലണ്ടനിലെത്തിയത് ഭാവനയുടെ കൈപിടിച്ച്, കൂടെ നിവിന്‍ പോളിയും
 • ന്യൂകാസിലില്‍ നിസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്കിടിയിലേക്ക് വാഹനമോടിച്ചു കയറ്റി 6 പേര്‍ക്ക് പരുക്ക്
 • മാര്‍ട്ടിനച്ചന്റെ മരണം; ദുരൂഹതകള്‍ ബാക്കി, സുഷമാ സ്വരാജ് ഇടപെട്ടു
 • ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നേരെ സൈബര്‍ ആക്രമണം; എംപിമാരുടെ ഇമെയില്‍ അക്കൗണ്ടുകള്‍ റാഞ്ചാന്‍ ശ്രമം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway