നാട്ടുവാര്‍ത്തകള്‍

വിമാനത്തില്‍ പ്രസവിച്ച മലയാളി യുവതിയുടെ കുഞ്ഞിന് ആജീവനാന്ത സൗജന്യയാത്രയുമായി വിമാനക്കമ്പനി

ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരവ് ജെറ്റ് എയര്‍വേയ്‌സില്‍ പ്രസവിച്ച മലയാളി യുവതിയുടെ കുഞ്ഞിന് ആജീവനാന്ത സൗജന്യയാത്രയുമായി വിമാനക്കമ്പനി. പറന്ന മലയാളി യുവതി കുഞ്ഞിന് ജന്മം നല്‍കിയത് പാകിസ്താന്റെ ആകാശവിതാനത്ത്.

ദമാമില്‍ നിന്ന് കൊച്ചിലേക്കു വരികയായിരുന്ന വിമാനത്തിലാണ് യുവതി കുഞ്ഞിനു ജന്മം നല്‍കിയത്. പാകിസ്താനിലെ കറാച്ചിക്കു മുകളിലുടെ പറക്കുമ്പോഴാണ് പ്രസവം. കേരളത്തിലേക്ക് വരികയായിരുന്ന മലയാളി നഴ്‌സ് ആണ് സഹായഹസ്തവുമായി കൂടെനിന്നത്. തുടര്‍ന്ന് വിമാനം മുംബൈയിലിറക്കി കുഞ്ഞിനെയും അമ്മയെയും ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി.

വിമാനത്തില്‍ തുടര്‍ന്നുള്ള യാത്ര സുരക്ഷിതമല്ലാത്തതു കൊണ്ടാണ് ആശുപത്രിയിലേക്കു മാറ്റിയത്. കുഞ്ഞും അമ്മയും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ജെറ്റ് എയര്‍വേയ്‌സ് 569 വിമാനത്തില്‍ യാത്രയ്ക്കിടയില്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനത്തില്‍ ഡോക്ടര്‍മാര്‍ ആരെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമ്പോഴാണ് നാട്ടിലേക്ക് വരികയായിരുന്ന മലയാളി നഴ്‌സ് സഹായഹസ്തവുമായി മുന്നോട്ടുവന്നത്. തുടര്‍ന്ന് നഴ്‌സിന്റെയും മറ്റു ജീവനക്കാരുടെയും സഹായത്തോടെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.

രണ്ടു മണിക്കൂറോളം മുംബൈയില്‍ നിര്‍ത്തിയിട്ട വിമാനം പതിനൊന്നേ കാലോടെ കൊച്ചിയിലേക്ക് തിരിച്ചു. യുവതിയെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

  • ജിത്തുവിന്റെ സംസ്കാരം മുഖത്തല സെന്റ് ജൂഡ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍
  • ജിത്തുവിന്റെ കൊല; അമ്മയ്ക്ക് മാനസിക രോഗമെന്ന വാദം തളളി നാട്ടുകാര്‍
  • ജിത്തുവിന്റെ മൃതദേഹം കത്തിച്ചശേഷം അടര്‍ത്തി മാറ്റിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
  • കണ്ണൂര്‍ സ്വദേശിയായ ഐഎസ് തീവ്രവാദി സിറിയയില്‍ കൊല്ലപ്പെട്ടു
  • ഭൂമി വിവാദം: തെറ്റു തിരുത്താല്‍ അഭിനന്ദനാര്‍ഹമെന്ന് സഭാ മുഖപത്രം
  • കേരളത്തെ നടുക്കി കൊല്ലത്ത് 14 കാരനെ അരും കൊലചെയ്തു; മകനെ വെട്ടിനുറുക്കി കത്തിച്ചത് താനെന്ന് മാതാവ്
  • മാണി മുന്നണി മാറുമ്പോള്‍ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
  • ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും
  • ദൃശ്യങ്ങള്‍ ദിലീപിന് കൊടുത്താല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കും- പോലീസ്
  • മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway