നാട്ടുവാര്‍ത്തകള്‍

തെരേസ മേ സ്ഥാനമൊഴിയണമെന്ന് പാര്‍ട്ടി എംപിമാര്‍ ; രാജ്ഞിയുടെ പ്രസംഗത്തിന്മേലുള്ള വോട്ടെടുപ്പ് സമ്മര്‍ദ്ദത്തില്‍

ലണ്ടന്‍ : തിരഞ്ഞടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തം, ഡിയുപിയുടെ വിലപേശല്‍ എന്നിവ കൈകാര്യ ചെയ്യുന്നതിലും ഗുരുതര വീഴചവരുത്തിയ പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പട. പാര്‍ട്ടിയിലെ ജൂനിയര്‍ എംപിമാരാണു പ്രധാനമന്ത്രിക്കെതിരെ കടുത്ത നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. പത്തുദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ നേരെയായില്ലെങ്കില്‍ രാജ്ഞിയുടെ പ്രസംഗത്തിന്മേലുള്ള വോട്ടെടുപ്പില്‍ സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്നാണു നാല്‍പതിലേറെ ജൂനിയര്‍ എംപിമാരുടെ ഭീഷണി.


മികച്ച ഭൂരിപക്ഷമുണ്ടായിരുന്ന സര്‍ക്കാരിനെ ന്യൂനപക്ഷ സര്‍ക്കാരാക്കി മാറ്റിയ തെരേസ മേയുടെ നടപടിയില്‍ ഉള്ള അതൃപ്തിയും ഉപദേശകരുടെ നിര്‍ദേശം മാത്രം പരിഗണിച്ചു രാഷ്ട്രീയ തീരുമാനം എടുക്കുന്നതിലും പാര്‍ട്ടിയില്‍ കടുത്ത എതിര്‍പ്പുണ്ട് .
തിരഞ്ഞടുപ്പു പ്രകടനപത്രിക തയാറാക്കുന്നതിലും ടെലിവിഷന്‍ ചര്‍ച്ചകളില്‍നിന്നും മാറിനിന്നുള്ള പ്രചാരണ പരിപാടികള്‍ തീരുമാനിച്ചതുമെല്ലാം ഉപദേശകരുടെ നിര്‍ദേശപ്രകാരമായിരുന്നു. ഇതിനെല്ലാം പുറമെ തിരഞ്ഞെടുപ്പു കഴിഞ്ഞു പത്തുദിവസമായിട്ടും പിന്തുണ വാഗ്ദാനം ചെയ്ത ഡിയുപിയുമായി ധാരണയിലെത്താന്‍ കഴിയാത്തതും തിരിച്ചടിയായി.

ടോറികളുടെ പല പ്രഖ്യാപനങ്ങളില്‍നിന്നും വാഗ്ദാനങ്ങളില്‍നിന്നും പിന്നോട്ടുപോകേണ്ട സ്ഥിതിയാണുള്ളത്. സര്‍ക്കാരിന്റെ നയപ്രഖ്യാപനം കൂടിയായ രാജ്ഞിയുടെ പ്രസംഗത്തില്‍ അടുത്ത അഞ്ചുവര്‍ഷം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളാണ് ഉള്ളത്. ബുധനാഴ്ചയ്ക്കു മുമ്പ് രാജ്ഞിയുടെ പ്രസംഗം തയാറാക്കണം. ഈമാസം 28നാണ് രാജ്ഞിയുടെ പ്രസംഗം. ഇതിന്മേല്‍ രണ്ടുദിവസത്തിനുള്ളില്‍ വോട്ടെടുപ്പ് നടക്കും. അതിനുമുമ്പ് വിഷയം പരിഹരിച്ചില്ലെങ്കില്‍ തെരേസ മേയ്ക്ക് കസേര തന്നെ നഷ്ടമാവും.

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയുണ്ടായ രണ്ടു ഭീകരാക്രമണങ്ങളും ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തം കൈകാര്യം ചെയ്ത രീതിയുംപ്രധാനമന്ത്രിയുടെ വീഴ്ചകളായി വിലയിരുത്തപ്പെടുന്നു. ദുരന്തസ്ഥലത്തെത്തിയ പ്രധാനമന്ത്രി ദുരന്തത്തിനിരയായവരെ കാണാന്‍പോലും കൂട്ടാക്കാതെ സ്ഥലംവിട്ടതു വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രധാനമന്ത്രിയെ മനുഷ്യത്വം ഇല്ലാത്തവരെന്നും കൊലയാളി എന്നും പോലും ജനം വിളിക്കുകയും ചെയ്തു. പാര്‍ലമെന്റിനു മുന്നിലും പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലും ഇതിന്റെപേരില്‍ പ്രതിഷേധമുയര്‍ന്നു. കൂക്ക് വിളികളാണ് പല സ്ഥലങ്ങളിലും മെയെ കാത്തിരുന്നത്.അതേസമയം ജെറമി കോര്‍ബിന്‍ ഇരകളുടെ ഇടയിലായിരുന്നു. അവരെ ആശ്വസിപ്പിച്ചും കൂടെ നിന്നും അദ്ദേഹം പ്രശംസ പിടിച്ചുപറ്റി.

ഒന്നുകില്‍ കാര്യങ്ങള്‍ നേരെയാക്കി നന്നായി ഭരിക്കുക, അല്ലെങ്കില്‍ സ്ഥാനമൊഴിഞ്ഞ് പാര്‍ട്ടി നേതൃത്വം മറ്റാര്‍ക്കെങ്കിലും കൈമാറുക എന്നതാണ് എംപിമാര്‍ പറയുന്നത്. തെരേസയ്ക്കു പകരം പുതിയ നേതൃത്വമാണ് യുവ എംപിമാര്‍ മുന്നോട്ടുവയ്ക്കുന്നത്.

  • അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി സ്വര്‍ണ വ്യാപാരികളുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ
  • 'ഷുഹൈബിന്റെ കാല് വെട്ടാനായിരുന്നു ക്വട്ടേഷന്‍, എല്ലാം പാര്‍ട്ടി അറിവോടെ'
  • ഫാ തോമസിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി, റിസോര്‍ട്ടിലും പള്ളിമേടയിലും തെളിവെടുപ്പ്
  • സഹപ്രവര്‍ത്തകയ്ക്ക് നീതി വൈകിക്കരുത് , അത് നീതി നിഷേധത്തിന് തുല്യമെന്ന് ഡബ്ലിയുസിസി
  • മകളുടെ കുഞ്ഞിനെ നോക്കാന്‍ അമേരിയ്ക്കയ്ക്ക് പോകണമെന്ന് ഭാര്യ; തന്നെ നോക്കിയാല്‍ മതിയെന്ന് ഭര്‍ത്താവും ; വഴക്കിനൊടുവില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
  • പേടിപ്പിക്കല്ലേ! ദുബായില്‍ ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് ലൈവ് ഷോ
  • നടി ആക്രമിക്കപ്പെട്ടിട്ട് ഒരു വര്‍ഷം; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയിലേയ്ക്ക്
  • ട്രെയിനിലെ പീഡന ശ്രമം: സനുഷ കോടതിയില്‍ രഹസ്യമൊഴി നല്‍കി
  • അഞ്ചുവയസുള്ള മകളെ തനിച്ചാക്കി, ഫെയ്‌സ്ബുക്ക് കാമുകനുമായി ഒളിച്ചോടി; യുവതിയും കാമുകനും പിടിയില്‍
  • അഭയ കേസ്: വൈദികര്‍ രാത്രി കോണ്‍വെന്റിലെ മതില്‍ ചാടിക്കടന്നെന്നു സിബിഐ
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway