സിനിമ

മാധുരിയെ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ല; കൗമാര കാമനകളെ ഉണര്‍ത്തിയ താരങ്ങളെക്കുറിച്ചു ശശി തരൂര്‍

എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ തന്റെ സിനിമാ പ്രേമത്തെക്കുറിച്ചും സൗന്ദര്യ സങ്കല്പത്തെക്കുറിച്ചും വെളിപ്പെടുത്തുന്നു. ചെറുപ്പത്തിലേ ഹിന്ദി സിനിമയില്‍ ആകൃഷ്ടനാണ് താനെന്ന് തരൂര്‍ ഫിലിം ഫെയറിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ബാല്യകാലത്ത് തനിക്കിഷ്ടം മുംതാസിനേയും സൈറാ ബാനുവിനേയുമായിരുന്നു. കൗമാര കാലത്ത് അത് സീനത്ത് അമനിലേക്കും പര്‍വീണ്‍ ബാബിയിലേക്കും മാറി.
എന്നാല്‍ തന്റെ സൗന്ദര്യ സങ്കല്‍പങ്ങളെ യഥാര്‍ത്ഥത്തില്‍ താലോലിച്ചത് മാധുരി ദീക്ഷിതായിരുന്നു. മാധുരിയെ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

കൗമാരകാലത്തെ വികാരങ്ങള്‍ ഉണര്‍ത്തിയ രണ്ടു സിനിമാ സീനുകള്‍ ഇപ്പോഴും തനിക്ക് ഓര്‍മ്മയുണ്ടെന്ന് ശശി തരൂര്‍ പറയുന്നു. ആരാധനയില്‍ രാജേഷ് ഖന്നയും ശര്‍മ്മിള ടാഗോറും തമ്മിലുളളതും മേരാ നാം ജോക്കറില്‍ അര്‍ദ്ധ നഗ്നവേഷത്തിലുളള സിമി ഗൈര്‍വാളിനെ റിഷി കപൂര്‍ നോക്കുന്നതുമായ രംഗങ്ങളാണ് തന്റെ കൗമാര കാമനകളെ ഉണര്‍ത്തിയതെന്ന് ശശി തരൂര്‍ വ്യക്തമാക്കുന്നു. ശശി കപൂറിനേയും സഞ്ജയ്ഖാനേയും തനിക്കിഷ്ടമാണ്. എങ്കിലും നടന്മാരില്‍ തന്നെ സ്വാധീനിച്ചത് രാജേഷ് ഖന്നയാണ്. തന്നെ സംബന്ധിച്ച് ആദ്യ സൂപ്പര്‍സ്റ്റാര്‍ രാജേഷ് ഖന്നയാണെന്ന് താന്‍ പറയുമെന്നും തരൂര്‍ പറയുന്നു.

  • നല്ല അവസരവും കൈനിറയെ പണവും ലഭിച്ചാല്‍ പലരും അത് പീഡനമായി കണക്കാക്കാറില്ല - നടി ഐശ്വര്യ രാജേഷ്
  • രാമലീലയുടെ ഹൈപ്പില്‍ മീശമാധവനെ കൊണ്ടുവരാന്‍ ശ്രമം, നായിക കാവ്യ തന്നെ!
  • ദിലീപിനെ പുറത്താക്കാന്‍ കാരണം പൃഥ്വിരാജാണോ? മല്ലിക സുകുമാരന്‍ പറയുന്നു
  • പി സി ജോര്‍ജിനെ സലിം കുമാര്‍ കേരളാ മുഖ്യമന്ത്രിയാകുന്നു!
  • കാസ്റ്റിംഗ് കൗച്ചിന് ഇരയാകേണ്ടി വന്നിട്ടില്ല; തന്റെ പേരില്‍ പ്രചരിച്ച വാര്‍ത്തകളുടെ സത്യം വെളിപ്പെടുത്തി നടി പത്മപ്രിയ
  • യുവനടനുമായി സായിപല്ലവി പ്രണയക്കുരുക്കിലെന്ന് തമിഴ് മാധ്യമങ്ങള്‍
  • ദിലീപിന് സുരക്ഷ ഒരുക്കാന്‍ ഗോവയില്‍ നിന്ന് തണ്ടര്‍ ഫോഴ്സ്; അന്തംവിട്ടു കേരളാ പോലീസ്
  • ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാത്തത് എനിക്ക് ചേരില്ലാത്തത് കൊണ്ട് - മഞ്ജു വാര്യര്‍
  • ആ നടനുമായി ലിവിങ് ടുഗെദറിലാണോ; യാഥാര്‍ഥ്യം വെളിപ്പെടുത്തി നമിത
  • ദിലീപിനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കാന്‍ കൂട്ട് നിന്നു; പുനരാലോചിക്കണമെന്ന് ഷാജോണ്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway