നാട്ടുവാര്‍ത്തകള്‍

ബിഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യുഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സുഷമാ സ്വരാജ് , ഇ ശ്രീധരന്‍ എന്നിവരൊന്നുമല്ല, ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് ആണ്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആണ് കോവിന്ദിന്റെ പേര് നിര്‍ദേശിച്ചത് .ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയാണ് രാംനാഥ് കോവിന്ദ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബീഹാര്‍ ഗവര്‍ണ്ണറാണിദ്ദേഹം.

പാര്‍ട്ടിയുടെ വിശ്വസ്ത അനുയായിയും ദളിത് മുഖവുമുാണ് രാംനാഥ്. പാര്‍ട്ടി ദളിത് മോര്‍ച്ച അധ്യക്ഷനായി 1998 മുതല്‍ 2002 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിഭാഷകന്‍ കൂടിയായ രാംനാഥ് 1994 മുതല്‍ 2006 വരെ രണ്ടു തവണ രാജ്യസഭാംഗവുമായിരുന്നു. അഖിലേന്ത്യ കോലി സമാജ് അധ്യക്ഷനുമാണ്.

സമവായത്തിനുള്ള സാധ്യതയാണ് ബിജെപി ആരായുന്നത്. തിപക്ഷ നേതാക്കളുമായി പാനല്‍ അംഗങ്ങളായ രാജ്നാഥ് സിങ്, അരുണ്‍ ജയ്റ്റ്ലി, എം വെങ്കയ്യ നായിഡു എന്നിവര്‍ നടത്തിയ ചര്‍ച്ച സംബന്ധിച്ച് പാര്‍ലമെന്ററി ബോര്‍ഡ്വിലയിരുത്തല്‍ നടത്തിയ ശേഷമാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുത്തിരുന്നു.

  • നടിക്കെതിരായ അക്രമം: ദിലീപിനെയും നാദിര്‍ഷയെയും ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്തു
  • ദിലീപിനെ ഭീഷണിപ്പെടുത്താന്‍ പള്‍സര്‍ സുനി വിഷ്ണുവിന് വാഗ്ദാനം ചെയ്തത് 2 ലക്ഷം
  • ശബരീനാഥനും ദിവ്യ എസ് അയ്യരും വെള്ളിയാഴ്ച വിവാഹിതരാവും; സത്കാരം രണ്ടുനാള്‍
  • നടക്കുന്നത് മനസാക്ഷിയുദ്ധം, ആരേയും ഭയക്കുന്നില്ല, ദിലീപിനെതിരെ നിയമ നടപടി പരിഗണനയില്‍ - മനസ് തുറന്ന് നടി
  • പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങള്‍ ;നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ - സുരേഷ് ഗോപി
  • 'അമ്മ'യുടെ വാര്‍ഷിക പൊതുയോഗം വ്യാഴാഴ്ച; പൊട്ടിത്തെറി ഉറപ്പ്
  • വൈക്കത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും മരിച്ചു; മരണം നാലായി
  • സാം കൊലക്കേസിന്റെ വാദം ആരംഭിച്ചു; സോഫിയും കാമുകനും കോടതിയില്‍ ഹാജരായി
  • നടിക്ക് നുണപരിശോധന വേണമെന്ന് പറഞ്ഞ സലിംകുമാറിന് വയറുനിറയെ കൊടുത്തു ഭാഗ്യലക്ഷ്മി
  • പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമെന്ന പ്രസ്താവന: ദിലീപിനെതിരെ നടി പരാതി നല്‍കും; പോലീസ് മൊഴിയെടുത്തു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway