നാട്ടുവാര്‍ത്തകള്‍

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി സംസ്‌ക്കരിക്കാന്‍ കൊണ്ടുപോയ കുട്ടിക്കു അടക്കുന്നതിന് തൊട്ടു മുമ്പ് അനക്കം വെച്ചു!

ന്യൂഡല്‍ഹി: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി സംസ്‌ക്കരിക്കാന്‍ കൊണ്ടുപോയ കുട്ടിയെ അടക്കുന്നതിന് തൊട്ടുമുമ്പ് ജീവനുണ്ടെന്ന് കണ്ടെത്തി. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ഇന്ന് ജനിച്ച കുട്ടിയുടെ കാര്യത്തിലാണ് ഗുരുതരമായ വീഴ്ചയുണ്ടായത്.
ബാദര്‍പൂര്‍ സ്വദേശിയായ അമ്മയുടെ പ്രസവം നടന്നത് ഇന്ന് രാവിലെയായിരുന്നു. എന്നാല്‍ ജനിച്ച കുട്ടി ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ഡോക്ടറും നഴ്‌സിംഗ് സ്റ്റാഫുകളും കുട്ടി മരിച്ചതായി വിധിയെഴുതുകയും ശരീരം പായ്ക്ക് ചെയ്ത് വീട്ടുകാര്‍ക്ക് സംസ്‌ക്കരിക്കാന്‍ നല്‍കുകയുമായിരുന്നെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. പ്രസവത്തിന് ശേഷം മാതാവിന്റെ നില ഇതുവരെ മെച്ചപ്പെട്ടിട്ടില്ല എന്നതിനാല്‍ ആശുപത്രിയില്‍ തന്നെ തുടരുകയാണ്. കുട്ടിയെ ഏറ്റുവാങ്ങിയത് പിതാവും ബന്ധുക്കളുമായിരുന്നു. സംസ്‌ക്കരിക്കാനുള്ള നീക്കങ്ങളെല്ലാം നടത്തി കുഴിയുടെ അടുത്ത് എത്തിയപ്പോഴാണ് കുട്ടി ശ്വസിക്കുന്നതായും വിരലുകള്‍ അനക്കുന്നതായും പിതാവിന്റെ സഹോദരിക്ക് തോന്നിയത്.
പെട്ടെന്ന് തന്നെ ഇവര്‍ കുട്ടിയെ അപ്പോളോ ആശുപത്രിയിലെ ചൈല്‍ഡ് കെയര്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. എങ്ങിനെ ഇത്തരത്തില്‍ നിരുത്തരവാദിത്വ പരമായി പെരുമാറാന്‍ ആശുപത്രിക്ക് കഴിഞ്ഞെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ചോദിക്കുന്നത്. സഫ്ദര്‍ജംഗ് ആശുപത്രി അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടി മരിച്ചു എന്ന ആശുപത്രിയുടെ റിപ്പോര്‍ട്ട് ശരിയായിരുന്നെന്നും എന്നാല്‍ ഇന്ന് തന്നെ പിറന്ന മറ്റൊരു കുട്ടിയായിരുന്നു അതെന്നും കുട്ടികള്‍ തമ്മില്‍ മാറിപ്പോയതാണെന്നുമാണ് പോലീസ് പറയുന്നത്.

  • വര്‍ക്കലയില്‍ ഫ്രഷേഴ്‌സ് ഡേയില്‍ വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാറിടിച്ചു വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം; 5 വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍
  • നടിയുടെ കേസില്‍ ജീന്‍ പോളിനും ശ്രീനാഥ് ഭാസിക്കും മുന്‍കൂര്‍ ജാമ്യം
  • പി.സി ജോര്‍ജിനെതിരെ വനിതാ കമ്മീഷനില്‍ നടിയുടെ മൊഴി; അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ദുഃഖവും അമര്‍ഷവും
  • ദിലീപിന്റെ ജയില്‍ വാസം നീളും; ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേയ്ക്കു മാറ്റി
  • എം.എം മണി സ്ത്രീകളെ അപമാനിച്ചപ്പോള്‍ എവിടെയായിരുന്നു? സ്പീക്കറോട് പി.സി ജോര്‍ജ്
  • നടിക്കെതിരായ ആക്രമണം: രമ്യാ നമ്പീശന്റെ വിശദമായ മൊഴിയെടുത്തു
  • ദിലീപിന് നാളെ നിര്‍ണായക വെള്ളി; 'രാമന്‍ ഇഫക്ടില്‍ ' വിശ്വസിച്ചു താരം, സസ്പെന്‍സ് നിലനിര്‍ത്തി പോലീസ്
  • കൊച്ചി മോഡല്‍ വീണ്ടും: ഓടുന്ന കാറില്‍ യുവനടിയെ സംവിധായകനും നടനും പീഡിപ്പിച്ചു
  • പിസി ജോര്‍ജിനെതിരെ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സ്പീക്കര്‍ ; പരാമര്‍ശം മനുഷ്യത്വരഹിതം
  • നടി ആക്രമിക്കപ്പെട്ട കേസില്‍ മാഡത്തെ കൂടാതെ രണ്ട് നടിമാര്‍ക്ക് കൂടി പങ്ക് - അഡ്വ ആളൂര്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway