സ്പിരിച്വല്‍

വാല്‍തംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും തിരുഹൃദയത്തിന്റെയും വിമലഹൃദയത്തിന്റെ തിരുനാളും

വാല്‍തംസ്‌റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും അതോടൊപ്പം ഈശോയുടെ തിരുഹൃദയത്തിന്റെയും മാതാവിന്റെ വിമലഹൃദയത്തിന്റെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.

ജൂണ്‍ മാസം ഈശോയുടെ തിരുഹൃദയ വണക്കത്തിനുള്ള മാസമായി തിരുസ്സഭ നല്‍കിയിരിക്കുന്നു. കാല്‍വരിയില്‍ നമുക്കായി കുത്തിനുറുക്കപ്പെട്ട ആ തിരുഹൃദയം നമ്മോടുള്ള സ്നേഹത്തിന്റെയും അവിടെ നിന്നും ഒഴുകിയ തിരുരക്തം നമ്മുടെ പാപങ്ങളുടെ വിലയുമായാണ് ഈശോ നല്‍കിയത്.

വിവിധങ്ങളായ പ്രാര്‍ത്ഥനാ നിയോഗങ്ങളൂമായി ആഴ്ചതോറുമുള്ള മരിയന്‍ ദിന ശുശ്രൂഷകളില്‍ ധാരാളം ആളുകള്‍ പങ്കെടുത്ത് പരി. അമ്മ വഴി ഈശോയെ മഹത്വപ്പെടുത്തുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു.

വൈകിട്ട് 6:30ന് ജപമാല, 7.00 ന് ആഘോഷമായ വി.കുര്‍ബ്ബാന
തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, പരി.പരമ ദിവ്യകാരുണ്യ നാഥനെ തൊട്ട് ആരാധിക്കുവാനുള്ള അവസരം.പള്ളിയുടെ വിലാസം:-

Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.

കുറിപ്പ്: ഈ ബുധനാഴ്ചത്തെ വിശുദ്ധ കുര്‍ബ്ബാന നേര്‍ന്നിരിക്കുന്നതു ജോസ് എന്‍.യു / ജെസ്സി ജോസ് കുടുംബമാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക് മരിയന്‍ ഡേ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

www.marianday.net., Facebook :-marianday facebook

 • സ്വാര്‍ത്ഥത ദൈവവചനത്തോടുള്ള തുറവിക്ക് തടസ്സം : മാര്‍ ജോസഫ് സ്രാമ്പിക്കല്‍
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വി. യൂദാ തദേവൂസിന്റെ തിരുനാളും അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായുള്ള ശുശ്രൂഷകളും
 • പ. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാള്‍ നവംബര്‍ 10,11 തിയതികളില്‍ സൗത്തെന്റ് സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍
 • ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒരുക്ക ധ്യാനത്തില്‍ വന്‍ പങ്കാളിത്തം
 • യുകെ ആത്മീയ ഉണര്‍വിലേക്ക്; വട്ടായിലച്ചന്‍ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെമുതല്‍
 • യുകെകെസിഎ തെരഞ്ഞെടുപ്പ് ജനുവരി 27ന്
 • ലണ്ടന്‍ റീജണല്‍ വചന ശുശ്രുഷ 29ന്
 • ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 'ഒരുക്ക ധ്യാനം' നാളെ അപ്ടണ്‍പാര്‍ക്കില്‍
 • ബൈബിള്‍ ധ്യാനയോഗവും രോഗശാന്തി ശുശ്രുഷയും ലണ്ടന്‍ സ്ട്രാറ്റ്‌ഫോഡില്‍; ടിനു ജോര്‍ജ് കൊട്ടാരക്കര മുഖ്യാതിഥി
 • യുവതലമുറയ്ക്കായി 40 മണിക്കൂര്‍ ആരാധന; പ്രാര്‍ത്ഥനാ ഒരുക്കങ്ങളോടെ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway