വിദേശം

ഇമ്രാന്‍ ഖാനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് വനിതാ നേതാവ് രാജിവച്ചു

ഇസ്‌ലാമാബാദ്: മുന്‍ ക്രിക്കറ്റ് താരവും പാകിസ്താനിലെ പ്രതിപക്ഷമായ പാകിസ്താന്‍ തെഹ്‌രികി ഇന്‍സാഫ് (പിടിഐ) നേതാവുമായ ഇമ്രാന്‍ ഖാനെതിരേ ലൈംഗികാരോപണമുന്നയിച്ച് പാര്‍ട്ടിയിലെ വനിതാ നേതാവ് രാജിവച്ചു. ഇമ്രാന്‍ ഖാന്‍ പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ക്ക് അശ്ലീല എസ്എംഎസ് അയച്ചുവെന്നും ഈ പാര്‍ട്ടിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ആരോപിച്ച് ആയിഷ ഗുലായി ആണ് രാജി പ്രഖ്യാപിച്ചത്. പിടിഐയിലെ പ്രമുഖ വനിതാ നേതാവായ ആയിഷ, തെക്കന്‍ വാസിരിസ്ഥാനില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവുമാണ്.

സ്ത്രീകള്‍ക്ക് അഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല ഇമ്രാന്‍ ഖാന്റേതെന്നു ആയിഷ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തന്റെ അഭിമാനമാണ് എല്ലാത്തിനേക്കാളും വലുതായി താന്‍ പരിഗണിക്കുന്നത്. മാനം പണയം വച്ച് ജീവിക്കാന്‍ വയ്യാത്തതിനാലാണ് രാജിയെന്ന് അവര്‍ വ്യക്തമാക്കി. താന്‍ അടക്കമുള്ള വനിതാ നേതാക്കള്‍ക്ക് ഇമ്രാന്‍ ഖാന്‍ അയച്ച എസ്എംഎസിന്റെ പേരില്‍ പലരും ഇതിനകം പാര്‍ട്ടി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചുകഴിഞ്ഞുവെന്നു പറഞ്ഞ ആയിഷ പക്ഷെ, എസ്എംഎസ് സന്ദേശം പുറത്തുവിടാന്‍ തയാറായില്ല. ഇമ്രാന്‍ ഖാന് മാനസിക പ്രശ്‌നങ്ങളുണ്ട്. ആരും തന്നേക്കാള്‍ മുകളിലെത്തുന്നത് അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല -ആയിഷ ആരോപിച്ചു.


അനധികൃത സ്വത്ത് സമ്പാദന കേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജിയില്‍ കലാശിച്ചത് ഇമ്രാന്‍ ഖാന്റെ ഇടപെടലും പാര്‍ട്ടി നടത്തിയ പ്രക്ഷോഭവുമാണ്. രാഷ്ട്രീയമായ ഈ മേല്‍ക്കൈ നേടി നില്‍ക്കെയാണ് ഇമ്രാന്‍ ഖാനെതിരേ ആരോപണമുയര്‍ന്നിരിക്കുന്നത്.

  • ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വിരാട് കോലിക്ക്, മികച്ച ഏകദിന താരവും
  • വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍
  • ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ്‍ താരത്തിന് ട്രംപ് കൊടുത്തത് 130,000 ഡോളര്‍ !
  • ഷെറിന്റെ മരണം; വെസ്ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി, സിനിക്കെതിരെയും ഗുരുതര കുറ്റങ്ങള്‍
  • ലൈംഗീക ചൂഷണം: 95കാരനായ സ്‌പൈഡര്‍മാന്‍ സ്രഷ്ടാവിനെ നഴ്‌സുമാര്‍ കൈയൊഴിഞ്ഞു
  • 2017 ല്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ
  • എച്ച് 1 ബി വിസക്കാര്‍ക്കുള്ള ഇളവ് അമേരിക്ക നീട്ടി; ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
  • യാത്രയ്ക്കിടെ എത്തിഹാദ് എയര്‍വേസിലെ ടോയ്‌ലറ്റില്‍ കുഞ്ഞിന്റെ ജഡം, പ്രസവിച്ച ശേഷം അമ്മയുടെ ക്രൂരത
  • ടൊറന്റോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway