Don't Miss

ആനയെ പള്ളിമുറ്റത്തു കൊണ്ടുവന്നു വെഞ്ചരിച്ചു; മാമോദിസ മുക്കിയെന്ന് ആക്ഷേപം; വെള്ളം തളിച്ചതേയുള്ളെന്ന് പള്ളി

കോട്ടയം: പ്രശസ്തമായ അരുവിത്തുറ പള്ളിയുടെ മുറ്റത്തു ആനയെ വൈദികന്‍ വെള്ളം തളിക്കുന്ന ചിത്രങ്ങള്‍ പുറത്തായതോടെ വിവാദം. പള്ളിയില്‍ വെച്ച് ആനയെ മാമോദിസ മുക്കിയതായാണ് ആക്ഷേപം. എന്നാല്‍ വെഞ്ചരിക്കാന്‍ കൊണ്ടുവന്ന ആനയുടെ മേല്‍ പ്രാര്‍ത്ഥിച്ചു വെള്ളം തളിക്കുക മാത്രമാണ് ചെയ്തതെന്ന് പള്ളി വിശദീകരിച്ചു.

പി സി ജോര്‍ജ് എംഎല്‍എയുടെ ബന്ധുവായ പൂഞ്ഞാര്‍ മുക്കുഴി പ്ലാത്തോട്ടത്തില്‍ ജോര്‍ജ് പുതുതായിവാങ്ങിയ മഹാദേവന്‍ എന്ന ആനയെയാണ് വെഞ്ചരിച്ചത്. പാപ്പാനൊപ്പം പള്ളിമുറ്റത്തു എത്തിച്ച ആനയെ തിരുവസ്ത്രമണിഞ്ഞ വൈദികന്‍ വെള്ളം തളിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സഭാ ചട്ടങ്ങള്‍ക്കും വേദപുസ്തകങ്ങള്‍ക്കുമെതിരായ സംഭവമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് ചില വിശ്വാസികള്‍ രംഗത്തുവന്നത്.
വാഹനങ്ങള്‍ വെഞ്ചരിക്കാറുണ്ടെങ്കിലും ഇതുവരെ ആനയെ വെഞ്ചരിച്ചതായി കേട്ടിട്ടില്ല .


സംഭവം വിവാദമായതോടെ വെള്ളം തളിക്കുക മാത്രമാണ് ചെയ്തതെന്ന് പള്ളിയും വൈദികനും പ്രതികരിച്ചു. ആനയെ മാമോദീസ മുക്കിയതല്ല പുതുതായി വാങ്ങിയ ആനയെ പ്രാര്‍ത്ഥനക്ക് കൊണ്ടുവന്നപ്പോള്‍ വെള്ളം തളിയ്ക്കുക മാത്രമാണ് ചെയ്തത് എന്നാണു വിശദീകരണം. എന്നാല്‍ നടന്നത് മാമോദീസയാണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

മാത്രമല്ല ഈ ചടങ്ങിന് നല്ലൊരു തുക വാങ്ങിയതായും ആരോപണമുണ്ട്. ഏതായാലും പള്ളി മുറ്റത്തെ ആനയുടെ വെഞ്ചരിക്കല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തെതോടെ അത് വലിയ ചര്‍ച്ചാ വിഷയമായി. എന്നാല്‍ ഇതില്‍ വിവാദത്തിനു കാര്യമില്ലെന്നും പള്ളി പ്രതികരിച്ചു.


പാലാ രൂപതയിലെ പ്രധാന പള്ളിയായ അരുവിത്തുറ പള്ളി പിസി ജോര്‍ജിന്റെ ഇടവകയാണ്. ആനയുടെ ഉടമയായ ജോര്‍ജിന് ആറോളം ആനകളുണ്ട്.

 • മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കും ലിംഗവിവേചനത്തിനുമെതിരെ തുറന്നടിച്ച് റിമ കല്ലിങ്കല്‍
 • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
 • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
 • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
 • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
 • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
 • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
 • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
 • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
 • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway