Don't Miss

അപ്രതീക്ഷിതമായി ഭര്‍ത്താവ് തിരിച്ചെത്തി; ബെഡ്റൂമിലെ ജനലിലൂടെ ചാടി കാമുകന്റെ രണ്ടുകാലുമൊടിഞ്ഞു

ജോലിക്കു പോയ ഭര്‍ത്താവ് അപ്രതീക്ഷിതമായി തിരിച്ചെത്തിയതോടെ രണ്ടാം നിലയിലുള്ള ബെഡ്റൂമിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് താഴേക്ക് ചാടിയ ഭാര്യയുടെ കാമുകന്റെ രണ്ടുകാലുമൊടിഞ്ഞു . ദുബായിലായിരുന്നു സംഭവം. ജനുവരിയില്‍ നടന്ന സംഭവം ഇപ്പോള്‍ കോടതിയില്‍ എത്തിയതോടെയാണ് പുറംലോകം അറിഞ്ഞത്.

കുറച്ചു നാളുകളായി ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെയാണ് 27 കാരനായ സിറിയന്‍ യുവാവ് അപ്രതീക്ഷിതമായി തന്റെ വീട്ടിലേയ്ക്ക് തിരികെ എത്താന്‍ തീരുമാനിച്ചത്. കാമുകന്‍ വീട്ടിലെത്തിയതോടെ ഇതേ സമയത്ത് ഭര്‍ത്താവ് വീട്ടിലേയ്ക്ക് വരാതിരിക്കാനായി ഭാര്യ പ്രയോഗിച്ച അടവാണ് അവരെ കൂടുതല്‍ വെട്ടിലാക്കിയത്. 'താന്‍ പുറത്തേയ്ക്ക് പോകുകയാണെന്നും കുറച്ചു കഴിഞ്ഞേ വരൂ' എന്നും ഭാര്യ വാട്‌സാപ്പ് മെസേജ് അയച്ചതോടെയാണ് ഭര്‍ത്താവിന് സംശയം ഇരട്ടിച്ചത്. ഇതോടെ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തു നിന്നും ഒരു സെല്‍ഫി എടുത്ത് അയയ്ക്കാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഭാര്യ അതില്‍ നിന്നും ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്. ഇതില്‍ സംശയം തോന്നിയ ഭര്‍ത്താവ് അധികം വൈകാതെ വീട്ടിലേയ്ക്ക് എത്തുകയായിരുന്നു.

ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്തു നിന്നും അടച്ച നിലയിലായിരുന്നു. ഏറെ നേരം വാതിലില്‍ മുട്ടിയതോടെ ഭാര്യയെത്തി വാതില്‍ തുറന്നു. തുടര്‍ന്ന് നേരെ കിടപ്പുമുറിയിലേയ്ക്ക് എത്തിയ ഭര്‍ത്താവ് കണ്ടത് നൂല്‍ബന്ധമില്ലാതെ കിടക്കുന്ന തന്റെ സുഹൃത്ത് കൂടിയായ സിറിയന്‍ യുവാവിനെയാണ്. അപ്രതീക്ഷിതമായി എത്തിയ കാമുകിയുടെ ഭര്‍ത്താവിനെ കണ്ട് മുറിയില്‍ നിന്നും ഇറങ്ങിയോടി രണ്ടാം നിലയിലെ ജനല്‍ തകര്‍ത്ത് താഴേക്ക് ചാടിയ കാമുകന്റെ ഇരു കാലുകളും ഒടിഞ്ഞു.

അടുത്തിടെയായി ഭാര്യ തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് ഒരു അവിഹിത ബന്ധത്തിന്റെ സൂചനയായി തോന്നിയതോടെയാണ് അവളെ നിരീക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ഭര്‍ത്താവ് പറയുന്നു. അതേസമയം, യുവതി ഇപ്പോഴും കോടതിയില്‍ കുറ്റസമ്മതം നടത്തിയിട്ടില്ല.

 • മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കും ലിംഗവിവേചനത്തിനുമെതിരെ തുറന്നടിച്ച് റിമ കല്ലിങ്കല്‍
 • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
 • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
 • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
 • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
 • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
 • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
 • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
 • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
 • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway