ചരമം

പാണത്തൂരില്‍ കാണാതായ നാല് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

പാണത്തൂര്‍ : കാസര്‍കോട് പാണത്തൂരില്‍ നിന്നും കാണാതായ നാല് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. പാണത്തൂര്‍ പവിത്രംകയം പുഴയില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് അങ്കണവാടിയില്‍നിന്നെത്തിയ സന ഫാത്തിമയെ വീട്ടുമുറ്റത്തുനിന്ന് കാണാതാവുകയായിരുന്നു. ഓവുചാലില്‍ വീണതാകാമെന്ന സംശയത്തെത്തുടര്‍ന്ന് കഴിഞ്ഞ ആറു ദിവസമായി നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനയും സമീപത്തെ ഓവുചാലിലും പുഴയിലും നിര്‍ത്താതെ തിരച്ചില്‍ നടത്തി. കഴിഞ്ഞ രണ്ടുദിവസം നീലേശ്വരത്തുനിന്നെത്തിയ തീരരക്ഷാസേനാംഗങ്ങളും തിരച്ചില്‍ നടത്തിയിരുന്നു. ഇതൊന്നും ഫലം കാണാത്തതിനെത്തുടര്‍ന്നു കളക്ടറുടെ ആവശ്യപ്രകാരം കേന്ദ്ര ഭൗമശാസ്ത്രപഠനകേന്ദ്ര സംഘത്തെയും സംസ്ഥാന ദുരന്തനിവാരണസേന തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല.

  • ഷാര്‍ജയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് തെറിച്ചുവീണ് മലയാളി യുവതി മരിച്ചു
  • ജന്മദിനാഘോഷത്തിനിടെ എയര്‍ഹോസ്റ്റസ് നാലാംനിലയില്‍ നിന്ന് വീണ് മരിച്ചു; ദുരൂഹത
  • പ്രമുഖ അഭിഭാഷകന്‍ എംകെ ദാമോദരന്‍ അന്തരിച്ചു
  • ആലുവയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍, കഴുത്തില്‍ കയര്‍ കുരുക്കിയ പാടുകള്‍
  • കൊച്ചിയിലേക്ക് വന്ന കാര്‍ കത്തി; ഭാര്യയെയും കുട്ടിയെയും രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
  • അ​പ​ക​ട​ത്തില്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൈ​ദി​ക​ന്‍ മ​രി​ച്ചു
  • ഇടുക്കിയില്‍ വീടിനുള്ളില്‍ യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍
  • പള്ളിവാസലില്‍ അമ്മയും മകളും വെട്ടേറ്റു മരിച്ചു
  • മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിച്ചു; തടയാനെത്തിയ കുട്ടികളെ തലക്കടിച്ചു കൊന്നു
  • കോഴിക്കോട്ട് ബസും ജീപ്പും കൂട്ടിയിടിച്ചു മൂന്ന് കുട്ടികളടക്കം 6 പേര്‍ മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway